twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തുകൊണ്ട് മോഹന്‍ലാലിന്റെ വിസ്മയം, സംവിധായകന്‍ ചന്ദ്രശേഖര്‍ യെലറ്റി പറയുന്നു

    By Akhila
    |

    മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിസ്മയം ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ എത്തും. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചന്ദ്രശേഖര്‍ യെലറ്റിയാണ്.

    2003ലാണ് ചന്ദ്രശേഖര്‍ യെലറ്റി സിനിമയില്‍ എത്തുന്നത്. ഐത്തേയായിരുന്നു ആദ്യ ചിത്രം. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്‌കരമടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ ആദ്യ ചിത്രത്തിലൂടെ ചന്ദ്രശേഖര്‍ നേടിയെടുത്തു. ഇപ്പോള്‍ സിനിമയില്‍ എത്തിയിട്ട് വര്‍ഷം 13 ആയെങ്കിലും അഞ്ച് ചിത്രങ്ങള്‍ മാത്രമാണ് ചന്ദ്രശേഖര്‍ യെലറ്റിയുടെ സംവിധാനത്തില്‍ ഒരുങ്ങിയത്. എന്നാല്‍ ഈ ചിത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.

    vismayam-06

    ഇപ്പോള്‍ മൂന്ന് വര്‍ഷത്തിന് ശേഷം സംവിധാനം ചെയ്യുന്ന വിസ്മയം(മനമന്ദ) ഏറെ പ്രത്യേകതകളോടെയാണ് പുറത്തിറങ്ങുന്നതെന്ന് സംവിധായകന്‍ ചന്ദ്രശേഖര്‍ യെലറ്റി പറയുന്നു. മോഹന്‍ലാല്‍, ഗൗതമി, പുതുമുഖ താരം വിശ്വാനന്ദ്, ബാലതാരം റയ്‌നാ റാവോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    സൂപ്പര്‍മാര്‍ക്കറ്റില്‍ അസിസ്റ്റന്റ് മാനേജറായി ജോലി നോക്കുന്ന സായ് റാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഗായത്രി എന്ന വീട്ടമ്മയുടെ വേഷം ഗൗതമി അവതരിപ്പിക്കും. ഗൗതമിക്കൊപ്പം ഉര്‍വശിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

    <em><strong>മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍, ത്രില്ലിങ്, സസ്‌പെന്‍സ് വിസ്മയം മോഹന്‍ലാലിന്റെ മറ്റൊരു ദൃശ്യമാകുമൊ?</strong></em>മികച്ച ഫാമിലി എന്റര്‍ടെയ്‌നര്‍, ത്രില്ലിങ്, സസ്‌പെന്‍സ് വിസ്മയം മോഹന്‍ലാലിന്റെ മറ്റൊരു ദൃശ്യമാകുമൊ?

    വാരാഹി ചലന ചിത്രം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ സായി കൊരപ്പതിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനമാന്ത എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ ഇറങ്ങുന്നത്. നമതു എന്ന പേരില്‍
    ചിത്രം തമിഴിലും പുറത്തിറങ്ങും.

    മോഹന്‍ലാലിന്റെ വിസ്മയം വെറും ചിത്രമല്ല, ട്രെയിലര്‍ കാണൂ..മോഹന്‍ലാലിന്റെ വിസ്മയം വെറും ചിത്രമല്ല, ട്രെയിലര്‍ കാണൂ..

    English summary
    Vismayam narrate the lives of middle-class people, their apprehensions and vulnerabilities. It’s a human drama with simple emotions and subtle sensibilities.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X