twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാനില്‍ ശ്രദ്ധേയമായി നിത്യ മേനോന്‍ ചിത്രം 'പ്രാണ'! സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകാര്യത

    By Midhun
    |

    തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മുന്‍നിര നടിമാരില്‍ ഒരാളാണ് നിത്യ മേനോന്‍. മലയാളത്തിനേക്കാള്‍ അന്യഭാഷാ ചിത്രങ്ങളിലായിരുന്നു നടി കൂടുതലായും തിളങ്ങിയിരുന്നത്. വിജയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ മെര്‍സലില്‍ നായികാ നടിമാരില്‍ നിത്യയുടെ പ്രകടനമായിരുന്നു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാതെ അഭിനയപ്രാധാന്യമുളള റോളുകളിലായിരുന്നു താരം കൂടുതല്‍ സിനിമകളിലും അഭിനയിച്ചിരുന്നത്.

    റൊമാന്‍സിന്റെ കാര്യത്തില്‍ ഒരു പോയിന്റ് കൂടുതല്‍ ലാലേട്ടന്! മനസു തുറന്ന് അനുമോള്‍റൊമാന്‍സിന്റെ കാര്യത്തില്‍ ഒരു പോയിന്റ് കൂടുതല്‍ ലാലേട്ടന്! മനസു തുറന്ന് അനുമോള്‍

    തെന്നിന്ത്യയിലെ നാല് ഭാഷകളിലും മികച്ച സ്വീകാര്യതയാണ് നിത്യയുടെ ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്. തെലുങ്കില്‍ പുറത്തിറങ്ങിയ അവേ എന്ന ചിത്രമായിരുന്നു നിത്യയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. നിത്യ മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് പ്രാണ.

    nithya menen

    പ്രശസ്ത സംവിധായകന്‍ വികെ പ്രകാശാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ലോക സിനിമയില്‍ തന്നെ സറൗണ്ട് സിങ്ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമാണ് പ്രാണ. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയാണ് പ്രാണയ്ക്കു വേണ്ടി ശബ്ദമിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര് കഴിഞ്ഞ ദിവസം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രാണയുടെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് കാനില്‍ ലഭിച്ചത്.

    nithya menen

    മലയാളം,തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങി നാല് ഭാഷകളിലായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പ്രശസ്ത ചായാഗ്രാഹകന്‍ പിസി ശ്രീറാമാണ് പ്രാണയ്ക്ക് വേണ്ടി ക്യാമറ ചെയ്തിരിക്കുന്നത്. ആഗസ്റ്റിലാണ് ചിത്രം തിയ്യേറ്ററുകളിലേക്കെത്തുന്നത്. എസ് രാജ് പ്രൊഡക്ഷന്‍സ്, റിയല്‍ സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ സുരേഷ് രാജ്, പ്രവീണ്‍ എസ് കുമാര്‍, അനിതാ രാജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രാണ നിര്‍മ്മിച്ചിരിക്കുന്നത്.

    അഭിനയത്തില്‍ മാത്രമല്ല! ഈ രംഗത്തും ശിവകാര്‍ത്തികേയന്‍ തന്നെയാണ് താരം! കാണൂഅഭിനയത്തില്‍ മാത്രമല്ല! ഈ രംഗത്തും ശിവകാര്‍ത്തികേയന്‍ തന്നെയാണ് താരം! കാണൂ

    നടിമാരെ മാത്രം ഇത്തരത്തില്‍ വേട്ടയാടുന്നതെന്തിന്: തുറന്നടിച്ച് അമലാ പോള്‍നടിമാരെ മാത്രം ഇത്തരത്തില്‍ വേട്ടയാടുന്നതെന്തിന്: തുറന്നടിച്ച് അമലാ പോള്‍

    English summary
    vk prakash directorial movie prana in cannes film festival
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X