»   » പുലിമുരുകന് ശേഷം മമ്മൂട്ടിയുടെ സിനിമ, പിന്നെ നിവിന്‍ പോളിയുടെയും! വൈശാഖിന്റെ അടുത്ത 100 കോടി ഉടന്‍!

പുലിമുരുകന് ശേഷം മമ്മൂട്ടിയുടെ സിനിമ, പിന്നെ നിവിന്‍ പോളിയുടെയും! വൈശാഖിന്റെ അടുത്ത 100 കോടി ഉടന്‍!

Written By:
Subscribe to Filmibeat Malayalam

നിരവധി സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച് മമ്മൂട്ടി ചിത്രം പോക്കിരിരാജ സംവിധാനം ചെയ്ത് സിനിമയിലേക്കെത്തിയതാണ് വൈശാഖന്‍. ഇന്ന് മലയാള സിനിമയിലെ പ്രമുഖനായ സംവിധായകനായി വിലസുന്ന വൈശാഖ് മോഹന്‍ലാലിന്റെ 100 കോടി ക്ലബ്ബിലെത്തിയ പുലിമുരുകന്റെ സംവിധായകനായിരുന്നു.

കമ്മാരനും മോഹന്‍ലാലും തമ്മില്‍ കൂട്ടയടി! ഇടയിലുടെ ഗോളടിച്ച് പഞ്ചവര്‍ണതത്ത! ട്രോളന്മാരെ നമിക്കണം..


ഈ വര്‍ഷം ഉണ്ണിമുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ച ഇര എന്ന സിനിമയിലും വൈശാഖന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. നിര്‍മാണത്തിലൂടെയായിരുന്നു സംവിധായകന്‍ ഇരയുടെ ഭാഗമായത്. സിനിമ ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. ഇനി വൈശാഖന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.


വൈശാഖന്റെ സംവിധാനം..

മലയാള സിനിമയിലെ പ്രമുഖനായ സംവിധായകനാണ് വൈശാഖന്‍ എന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതാണ്. സഹസംവിധായകനും സംവിധായകനും നിര്‍മാതാവും എന്നിങ്ങനെ സിനിമയുടെ പിന്നണിയില്‍ പല വേഷങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. 2016 ലെത്തിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ വിജയം സംവിധായകന്റെ കരിയറിലെ വലിയ വിജയമായിരുന്നു. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബിലെത്തിയ സിനിമയായിരുന്നു പുലിമുരുകന്‍. മമ്മൂട്ടിയെ നായകനാക്കിയും നിവിന്‍ പോളിയെ നായകനാക്കിയും ഇനി വൈശാഖന്റെ സംവിധാനത്തില്‍ രണ്ട് സിനിമകളാണ് വരാനിരിക്കുന്നത്. അതിനെ കുറിച്ച് സംവിധായകന്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. നിവിന്റെ സിനിമയ്്ക്ക് മുന്‍പേ മമ്മൂട്ടി ചിത്രമായിരിക്കും ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്നത്.


രാജ 2

വൈശാഖന്‍ സംവിധാനം ചെയ്ത ആദ്യസിനിമയും മമ്മുട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പട്ടികയിലുള്ള സിനിമയുമാണ് പോക്കിരി രാജ. ഗുണ്ടാതലവനായ രാജ എന്ന വേഷത്തില്‍ മമ്മൂട്ടി അഭിനയിച്ചപ്പോള്‍ പൃഥ്വിരാജും നായക വേഷത്തില്‍ അഭിനയിച്ചിരുന്നു. 2010 ലായിരുന്നു സിനിമയുടെ റിലീസ്. റിലീസിനെത്തി എട്ട് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സിനിമയുടെ രണ്ടാം ഭാഗം എടുക്കാനുള്ള തയ്യാറെടുപ്പിലാണ് വൈശാഖന്‍. 2018 ല്‍ വൈശാഖന്‍ ആദ്യം സംവിധാനം ചെയ്യുന്നതും രാജ 2 ആണ്.ജൂലൈയില്‍ ചിത്രീകരണം

പോക്കിരി രാജ നിര്‍മ്മിച്ചത് മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകപാടമായിരുന്നു. എന്നാല്‍ രാജ 2 നെല്‍സണ്‍ ഐപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് തന്നെയാണ് സിനിമ നിര്‍മ്മിക്കുന്നത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന സിനിമയുടെ ചിത്രീകരണം ജൂലൈയിലായിരിക്കും ആരംഭിക്കുന്നത്. പോക്കിരി രാജ പോലെയൊരു മാസ് ചിത്രമാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രാജ 2 അതുപോലെ തന്നെയൊരു സിനിമയായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.


നിവിന്‍ പോളിയുടെ സിനിമ

മമ്മൂട്ടി ചിത്രം പൂര്‍ത്തിയായതിന് ശേഷമാണ് നിവിന്‍ പോളിയ്‌ക്കൊപ്പമുള്ള സിനിമ ചെയ്യുന്നത്. സെപ്റ്റംബറോട് കൂടി ആ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാന്‍ കഴിയുമെന്നാണ് വൈശാഖ് പറയുന്നത്. നിവിന്‍ പോളിയും വൈശാഖനും ആദ്യമായി ഒന്നിക്കുന്ന സിനിമയായതിനാല്‍ വലിയ പ്രതീക്ഷ തനിക്ക് ഉണ്ടെന്നാണ് വൈശാഖ് പറയുന്നത്. കോളേജ് പശ്ചാതലത്തിലൊരുക്കുന്ന ആക്ഷന്‍ കലര്‍ന്ന ലൗ സ്റ്റോറിയാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേക ഉദയകൃഷ്ണ തന്നെയാണ് ഇതിനും തിരക്കഥ ഒരുക്കുന്നതെന്നാണ്. ഈ രണ്ട് സിനിമകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും ഇനിയും സര്‍പ്രൈസായി സിനിമകളുടെ പ്രഖ്യാപനം പിന്നാലെ തന്നെയുണ്ടാവുമെന്നാണ് വൈശാഖന്‍ പറയുന്നത്.നവാഗതരുടെ 5 സിനിമകള്‍, കമ്മാരനോ മോഹന്‍ലാലോ വിഷുവിന് വാരിക്കൂട്ടിയത്? കളക്ഷന്‍ റിപ്പോര്‍ട്ടിങ്ങനെ..!

English summary
Vysakh about his next project

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X