twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീരത്തിനു വേണ്ടി ജയരാജ് ആദ്യം സമീപിച്ചിരുന്നത് ഭരത് മോഹന്‍ലാലിനെ, പിന്നീട് സംഭവിച്ചതോ??

    വീരത്തിന്‍റെ സ്ക്രിപ്റ്റുമായി മോഹന്‍ലാലിനെ സമീപിച്ചിരുന്നുവെന്ന് സംവിധായകന്‍ ജയരാജ്.

    By Nihara
    |

    ദേശീയ അവാര്‍ഡ് ജേതാവായ ജയരാജിന്‍റെ പുതിയ ചിത്രമായ വീരം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഷേക്സ്പിയറിന്‍റെ മാക്ബത്തിനെ അടിസ്ഥാനമാക്കിയാണ് വീരം ഒരുക്കിയിട്ടുള്ളത്. ചിത്രം ഇതിനോടകം തന്നെ ബോളിവുഡിലടക്കം ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. ബോളിവുഡ് താരമായ കുനാല്‍ കപൂറാണ് പ്രധാന കഥാപാത്രമായ ചന്തുവിനെ അവതരിപ്പിച്ചത്.

    മലയാള സിനിമയിലെ ഇതിഹാസ താരമായ ഭരത് മോഹന്‍ലാലിനെ നായകനാക്കി വീരം ഒരുക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ജയരാജ് വ്യക്തമാക്കി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ചിത്രത്തിന്‍റെ സ്ക്രിപ്റ്റുമായി മോഹന്‍ലാലിനെ സമീപിച്ചിരുന്നുവെങ്കിലും എന്തു കൊണ്ടോ അതു നടക്കാതെ പോയെന്നും സംവിധായകന്‍ പറഞ്ഞു.

    35 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. ജയരാജിന്റെ നവരസ പരമ്പര ചിത്രങ്ങളില്‍ പുതിയതാണ് വീരം. സ്‌നേഹം, കരുണം, ശാന്തം, കരുണം, അത്ഭുതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വീരം പുറത്തിറങ്ങുന്നത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

    വീണ്ടും ഷേക്സ്പിയര്‍ കഥയുമായി ജയരാജ്

    മാക്ബത്തില്‍ നിന്നും പ്രചോദനം

    ഷേക്‌സ്പിയറിന്റെ മാക്ബത്തിനെ ആധാരമാക്കിയാണ് വീരം ഒരുക്കിയിട്ടുള്ളത്. എം ആര്‍ വാര്യരാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. സാങ്കേതിക മികവാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഗ്രാഫിക്‌സിന് വേണ്ടി 20 കോടി രൂപയാണ് മുടക്കിയിട്ടുള്ളത്. ബോളിവുഡ് നടന്‍ കുനാല്‍ കപൂറാണ് ചിത്രത്തിലെ നായകന്‍. കുനാലിന്റെ രംഗ് ദേ ബസന്തി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാക്ബത്ത് വടക്കന്‍പാട്ട് പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു.

    നായക വേഷത്തില്‍ ബോളിവുഡ് താരം

    ചതിയന്‍ ചന്തുവായി കുനാല്‍ കപൂര്‍

    വടക്കന്‍പാട്ടുകളിലെ നായക കഥാപാത്രമായ ചന്തുവിന്റെ വേഷത്തിലാണ് കുനാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാക്ബത്തിലെ പോലെ ചതിയിലാണ് ചിത്രവും അവസാനിക്കുന്നത്. ഹോളിവുഡില്‍ നിന്നുള്ള പ്രമുഖരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

    സമ്മിശ്ര പ്രതികരണം

    കാത്തിരിപ്പിനൊടുവില്‍ ചിത്രം തിയേറ്ററുകളിലെത്തി

    നീണ്ട കാത്തിരിപ്പിനൊടുവില്‍ വീരം റിലീസ് ചെയ്തു. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. മേക്കിങ്ങ് കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വടക്കന്‍പാട്ടുകളില്‍ പാടിപ്പതിഞ്ഞ ചന്തുവിന് ചതിയനെന്ന ഇമേജാണ് ഉണ്ടായിരുന്നത്. പഴയകാല മലയാള സിനിമയിലെല്ലാം ചതിയന്‍ ചന്തുവിന്റെ കഥ നിറഞ്ഞു നിന്നിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ചന്തു വീണ്ടും ചതിയനായിരിക്കുകയാണ് വീരത്തിലൂടെ.

    മലയാള സിനിമയിലെ ആരെ നായകനാക്കും

    മോഹന്‍ലാലിനെ മനസ്സില്‍ കണ്ട്

    മലയാളത്തിന്റെ സ്വന്തം താരമായ ഭരത് മോഹന്‍ലാലിനെ മനസ്സില്‍ കണ്ടാണ് വീരം പ്ലാന്‍ ചെയ്തിരുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റുമായി താരത്തെ സമീപിച്ചിരുന്നു. എന്നാല്‍ പിന്നീട് എന്തു കൊണ്ടോ അതു നടക്കാതെ പോവുകയായിരുന്നു.

    സ്വന്തമായ സ്ഥാനം ഉണ്ടാക്കിയെടുത്ത സംവിധായകന്‍

    ദേശീയ അന്തര്‍ ദേശീയ ശ്രദ്ധ നേടിയ ചിത്രങ്ങള്‍

    മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത സംവിധായകനാണ് ജയരാജ്. ചെയ്യുന്ന ചിത്രങ്ങളെല്ലാം ദേശീയ അന്തര്‍ ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. കളിയാട്ടം, ദേശാടനം, കരുണം, ശാന്തം, ആനന്ദഭൈരവി, ഒറ്റാല്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രധാന ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു.

    English summary
    Director Jayaraj was quizzed whether he had any wish to do the movie with a Malayali actor, Jayarj instantly replied that he always wanted to work with Mohanlal. He also revealed that he had given a full bound script to Mohanlal but it has not been taken forward.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X