»   » മനോ ധൈര്യം കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക്, ചെമ്പന്‍ വിനോദിന്റെ ഡയലോഗേ... പ്രേമസൂത്രം ടീസര്‍

മനോ ധൈര്യം കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക്, ചെമ്പന്‍ വിനോദിന്റെ ഡയലോഗേ... പ്രേമസൂത്രം ടീസര്‍

Posted By: Akhila KS
Subscribe to Filmibeat Malayalam

വ്യത്യസ്ത പ്രമേയങ്ങളുമായി ഒട്ടേറെ പ്രണയ ചിത്രങ്ങള്‍ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. ആ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തെയും കഥാപാത്രത്തെയും ഇപ്പോഴും പ്രേക്ഷകര്‍ ആരാധിക്കുന്നുണ്ട്. മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ നിന്നും വ്യത്യസ്തമായ ഒരു വേറെ ലവല്‍ ചിത്രമായിരുന്നു പ്രേമം.

ദിലീപിന് പിന്നാലെ ഉണ്ണിമുകുന്ദനും, വ്യത്യസ്ത ഗെറ്റപ്പുകളില്‍ ഞെട്ടിക്കും!!


ഇപ്പോഴിതാ അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിന്റെ പേരിനോട് സാമ്യമുള്ള മറ്റൊരു ചിത്രം കൂടി മലയാള സിനിമയില്‍ എത്തുന്നു. ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രേമസൂത്രം എന്ന പേരിലാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.


preamasoothram

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ആകാംക്ഷയിലാക്കിയ പ്രേമസൂത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നു. പ്രണയത്തിന്റെ കാര്യത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മനോധൈര്യത്തെ കുറിച്ച് ചെമ്പന്‍ വിനോദ് പറയുന്നതാണ് ടീസറില്‍.ഉറമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമസൂത്രം. ചെമ്പന്‍ വിനോദ്, ബാലു വര്‍ഗീസ്, ലിജി മോള്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധര്‍മ്മജന്‍, സുധീര്‍ കരമന, വിഷ്ണു ഗോവിന്ദന്‍, ശ്രീജിത്ത് രവി, ശശാങ്കന്‍, വിജിലേഷ്, മുസ്തഫ, സുമേഷ്, വെട്ടുകിളി പ്രകാശ്, ബിറ്റോഡേവീസ്, കുഞ്ഞൂട്ടി, ചേതന്‍, അനുമോള്‍, അഞ്ജലി, ഉപാസന, അഞ്ജു മറിയം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

English summary
watch premasoothram teaser video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X