For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നയൻതാരയ്ക്ക് ഒടുവിൽ ഇങ്ങനെയാരു ചോദ്യം ചോദിക്കേണ്ടി വന്നു!! പ്രതികരണവുമായി ഡബ്ല്യൂസിസി

|

നയൻതാരയെ അധിക്ഷേപിച്ചു കൊണ്ടുളള നടൻ രാധരവിയുടെ പ്രസ്താവന വൻ വിവാദമായിരുന്നു. തെന്നിന്ത്യൻ സിനിമ ലോകവും രാഷ്ട്രീയ ലോകം നടനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമായ കൊലയുതിർക്കും കാലം എന്ന സിനിമയുടെ പ്രേമോഷൻ പരിപാടിയ്ക്കിടെയാണ് രാധാ രവി നയൻ താരയ്ക്കെതിരെ അഞ്ഞടിച്ചത്. ‌

ആലിയ എന്റെ ആദ്യ കുഞ്ഞ്!! എങ്ങനെ മറക്കാനാകും... വെളിപ്പെടുത്തി കരൺ ജോഹർ

തമിഴ് സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയതോടെ പറഞ്ഞ വാക്കുകൾ മാറ്റി നടനെ മാറ്റി പറയേണ്ടി വന്നിരുന്നു. ഇപ്പോഴിത നയൻതാര-രാധാ രവി വിഷയത്തിൽ പ്രതികരിച്ച് ‍ ഡബ്ല്യൂസിസി. സിനിമ ലോകത്ത് നില നിൽക്കുന്ന പുരുഷാധിപത്യത്തിന്റെ നേർക്കാഴ്ചയാണിതെന്ന് ‍ ഡബ്ല്യൂസിസി അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇനി ഒരു മാസം സുഖമായി ഉറങ്ങാം...!! വിജയ നിമിഷത്തിൽ പൃഥ്വിയെ ചേർത്ത് പിടിച്ച് സുപ്രിയ, നിറ കണ്ണുകളോടെ പൃഥ്വി, ചിത്രം വൈറൽ

 ഒരിക്കലും  അനുവദിക്കാൻ കഴിയില്ല

ഒരിക്കലും അനുവദിക്കാൻ കഴിയില്ല

തമിഴ് സിനിമയിലെ മുതിർന്ന നടനായ രാധ രവി ഈയിടെ നടത്തിയ വ്യക്തിഹത്യ, നമ്മുടെ സിനിമ ലോകത്ത് നിൽക്കുന്ന വേരുറച്ച പുരുഷാധിപത്യത്തിന്റെ നേർക്കാഴ്ചയാണ്. ആർക്ക് നേരെയും ഏതു തരത്തിലുമുള്ള സ്വഭാവഹത്യയും തികച്ചും നിന്ദ്യവും ഒരിക്കലും അനുവദിക്കാൻ ആവാത്തതുമാണ്. ഞങ്ങളുടെ സഹപ്രവർത്തക തന്റെ ഔദ്യോഗിക മറുപടിയിൽ വ്യക്തമായി ആവശ്യപ്പെട്ടിരിക്കുന്നത് സംഘടനകളിൽ സുപ്രീം കോർട്ട് വിധി പ്രകാരമുള്ള ഇന്റെർണൽ കംപ്ലയിന്റ് കമ്മിറ്റി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണെന്ന് ഡബ്ല്യൂസിസി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സിനിമാ മേഖലയിൽ   നിലവിൽ വന്നിട്ടില്ല

സിനിമാ മേഖലയിൽ നിലവിൽ വന്നിട്ടില്ല

രാജ്യം അനുശാസിക്കുന്ന നിയമങ്ങൾ ഒരുവിധം എല്ലാ മേഖലകളിലും പാലിക്കപ്പെടുമ്പോളും സിനിമ മേഖലയിൽ ഈ ഭേദഗതി നിലവിൽ വരാത്തത് അത്യധികം ആശങ്കയുളവാക്കുന്ന ഒരു വസ്തുതയാണ്. തന്റെ പ്രവർത്തന മേഖലയിൽ സ്തുത്യർഹമായ വിജയവും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള ഒരു കലാകാരിക്ക്, തന്റെ സംഘടനയോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ട സ്ഥിതിവിശേഷം ആണിന്ന് നിലവിൽ ഉള്ളത്. കേരള ഹൈ കോടതിയിൽ സമർപ്പിച്ച റിറ്റ് പെറ്റീഷനിൽ മലയാള സിനിമയിലെ സംഘടനകളോടും ആവശ്യപ്പെട്ടതും ഇത് തന്നെ ആണ്.

 ചോദ്യങ്ങൾ ചോദിച്ച് നയൻതാര

ചോദ്യങ്ങൾ ചോദിച്ച് നയൻതാര

നടികർ സംഘം നയൻതാരക്ക് പിന്തുണ പ്രഖ്യാപിക്കുകയും, രാധ രവിയുടെ പ്രസംഗത്തെ അപലപിക്കുകയും ചെയ്തത് കൂടാതെ , ഭാവിയിൽ ഇത് പോലെയുള്ള അഭിപ്രായപ്രകടങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ശക്തമായ ഭാഷയിൽ താക്കീതും നൽകിയിട്ടുണ്ട്. തങ്ങളുടെ ആശങ്കകൾക്ക് പരിഗണ നൽകാത്ത, ക്യാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന അറിയപ്പെടാത്ത അനവധി മുഖങ്ങൾ തങ്ങളുടെ പ്രശ്നങ്ങളും പരാതികളും എവിടെ ബോധിപ്പിക്കുമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. നിശബ്ദത വെടിഞ്ഞു ചോദ്യങ്ങൾ ചോദിക്കാൻ മുന്നോട്ട് വന്ന നയൻതാരക്കൊപ്പം.

 സ്ത്രീകൾക്കെതിരെ ആരോപണം

സ്ത്രീകൾക്കെതിരെ ആരോപണം

നയൻതാരയ്ക്ക് നേരെ മാത്രമല്ല ഇതിനു മുൻപും സ്ത്രീ വിരുദ്ധ നിലപാടുമായി രാധാ രവി രംഗത്തെത്തിയികുന്നു. ഗായിക ചിന്മയി രാധാ രവിയുടെ സ്ത്രീ വിരുദ്ധ നിലപാടുകൾ ചോദ്യ ചെയ്തിരുന്നു. ഇതിനു ശേഷം ചിന്മയിക്ക് നേരിടേണ്ടി വന്നത് കയ്പ്പേറിയ അനുഭവങ്ങളായിരുന്നു. . സിനിമ പ്രേമോഷനിടെ നയൻസിന് നേരെ മാത്രമല്ല നാടിനെ തന്നെ നടുക്കിയ സംഭവമായ പൊള്ളച്ചി പീഡന കേസിലെ ഇരകൾക്കെതിരേയും മോശമായ രീതിയിലുള്ള വ്യാഖാനമായിരുന്നു നടന്റെ ഭാഗത്ത് നിന്നുണ്ടായത്. സ്ത്രീ പീഡനങ്ങളെ ബിഗ് ബജറ്റ് സ്മോ‌ൾ ബജറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം ജനങ്ങളെ ചൊടിപ്പിച്ചിരുന്നു.

English summary
wcc facebook post about nayanthar radha ravi issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more