For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നടിമാരെ തള്ളിപ്പറഞ്ഞിട്ടില്ല!! അവർ പോയത് എഎംഎംഎ അംഗീകരിച്ചിട്ട്, ബാബുരാജ് തുറന്ന് പറയുന്നു...

  |

  നടി ആക്രമിക്കപ്പെട്ട സംഭവവും പിന്നെയുണ്ടായ സംഭവ വികാസങ്ങളും മലയാള സിനിമയിൽ വൻ ചലനമാണ് സൃഷ്ടിച്ചത്. വിവാദങ്ങളും പ്രശ്നങ്ങളും സംഘടനയിൽ വൻ പൊട്ടിത്തെറിയുടേ വക്കോളം കാര്യങ്ങളെത്തിച്ചിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ സമാധാനത്തോടെ കൊണ്ടു വരാൻ എഎംഎംഎ ഭാരവാഹികൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ വീണ്ടും എഎംഎംഎയിലെ വിവാദങ്ങൾ കൊഴുക്കുകയാണ്.

  amma

  ഷമ്മി തിലകനും മുകേഷും തമ്മിൽ കൈയാങ്കളി? യോഗത്തിൽ സംഭവിച്ചത്.. ഷമ്മി തുറന്നു പറയുന്നു

  എഎംഎംഎയുടെ ഭരണതലപ്പത്തേയ്ക്ക് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികൾ അധികാരത്തിലെത്തിയിരുന്നു. ഇതിനെ തുടർന്ന് സംഘടനയിൽ നിന്ന് പുറത്താക്കായി നടൻ ദിലീപിനെ വീണ്ടും തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് പിന്നീടും പ്രസ്നം രൂക്ഷമമായത്. ഇപ്പോഴിത സംഘടനയ്ക്കുള്ളിൽ തന്നെ പുതിയ പ്രശ്നം തലപൊക്കിയിരിക്കുകയാണ്. എഎംഎംഎയിലെ വനിത എക്സിക്യൂട്ടീവ് അംഗങ്ങളെ സംഘടന തള്ളി പറഞ്ഞിരിക്കുന്നു എന്നു തരത്തിലുള്ള വാർത്തയാണ് കേൾക്കുന്നത്. കൂടാതെ ഇതിനെ ചുറ്റപ്പറ്റി നിരവധി പ്രശ്നങ്ങളും ഇപ്പോൾ നക്കുന്നുണ്ട്. ഇതിനെ കുറിച്ച് നടനും എക്സിക്യൂട്ടീവ് അംഗവുമായ ബാബുരാജ് തുറന്ന് പറയുകയാണ്. മനോരമ ഓൺലൈനും നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.‌

  പേളിയുടെ പാട്ടിൽ റൊമാന്റിക് മൂഡിൽ ശ്രീനീഷ്!! എല്ലാവരും ഞെട്ടി, കണ്ണ് നിറ‍ഞ്ഞ് അഞ്ജലി

  ഹണിയേയും രചനയേയും തളളി പറഞ്ഞോ

  നടി ആക്രമിക്കപ്പെട്ട കേസിൽ നടിക്കൊപ്പം ഹർജി ചേർന്ന് എഎംഎംഎയിലെ രണ്ട് വനിത എക്സിക്യൂട്ട് അംഗങ്ങളായ രചന നാരായണൻ കുട്ടിയേയും ഹണി രോസിനേയും സംഘടന തള്ളി പറഞ്ഞു എന്നു പറയുന്നത് തെറ്റായ വാർത്തകയാണ്. അമ്മ അംഗീകരിച്ചിട്ടാണ് അവർ പോയത്. പിന്നെ എങ്ങനെയാണ് അവരെ തള്ളി പറയുന്നതെന്നും നടൻ ചോദിക്കുന്നുണ്ട്. തങ്ങൾ ഉദ്യേശിച്ച അർഥത്തിലല്ല കാര്യങ്ങൾ പൊതുജനത്തിലേയ്ക്ക് എത്തിയത്.

  ഹർജി നൽകിയപ്പോൾ അത് പുറത്തായി

  കേസിൽ 25 വർഷമെങ്കിലും പരിചയ സമ്പത്തുള്ള ക്രിമിനൽ അഭിഭാഷകനെ കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്. അല്ലതെ 25 വർഷത്തെ പരിചയ സമ്പന്നയുള്ള പബ്ലിക് പ്രോസിക്യൂട്ടർ എന്നല്ല. എന്നാൽ അപ്പോഴാണല്ലോ സർക്കാർ അറിയിച്ചത്, ഇപ്പോഴുളള അഭിഭാഷകന് 32 വർഷത്തെ പരിചയ സമ്പത്തുണ്ടെന്ന്. ഈ ഹർജി കൊടുത്തതു കൊണ്ടാണല്ലോ ഞാനടക്കം എല്ലാവരും ഇക്കാര്യം അറിഞ്ഞത്.

  ഹർജി പിൻവലിക്കില്ല

  അതേ സമയം വനിത ജഡ്ജിയും തൃശ്ശൂരിലേയ്ക്ക് കേസ് മാറ്റണമെന്നുളള ആവശ്യങ്ങൾ ഹർജിയിൽ നിന്ന് മാറ്റില്ല. ഹർജിയിലെ മറ്റുളള കാര്യങ്ങളിൽ എന്തെങ്കിലും നിയമതടസം ബോധ്യപ്പെട്ടാൽ അത് ഞങ്ങൾ പിൻവലിക്കുമെന്നും താരം പറഞ്ഞു. അത് അവരുടെ ഭാഗത്ത് നിന്ന് കൃത്യമായ വ്യക്തത ലഭിക്കണമെന്നും ബാബുരാജ് പറഞ്ഞു. അതിനുള്ള ചർച്ചകൾ ഇപ്പോൾ നടക്കുകയാണെന്നും ഹർജിയുമായി മുന്നോട്ട് പോകുമെന്നും ബാബുരാജ് അറിയിച്ചു.

  നടന്മാർ തമ്മിൽ വാക്ക് തർക്കം

  യോഗത്തിനിടെ താരങ്ങൾ തമ്മിൽ വാക്ക് തർക്കമുണ്ടായിട്ടില്ല. ചാനലുകാരും പത്രക്കാരും റേറ്റിങ്ങിനു വണ്ടി പലതും പറയുന്നതാണ്.ന സംഘടനയിൽ മോഹൻലാലിന്റെ കീഴിയിൽ എല്ലാവരും ഒന്നകെട്ടാണ്. പിന്നെ യോഗങ്ങളിൽ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. മിണ്ടാതെയിരുന്നു പാസാക്കുന്നതല്ലല്ലോ കമ്മിറ്റി.

  സംഘടനയിൽ ആശയ കുഴപ്പം

  തങ്ങളെല്ലാവരും ആക്രമിക്കുപ്പെട്ട നടിയുടെ കൂടെയാണെന്നും ഇദ്ദേഹം പറഞ്ഞു. ഈ വിൽത്തിൽ ജഡ്ജിയ്ക്ക് കത്തയക്കാനോ അല്ലെങ്കിൽ നേരിട്ട് പറയാനോ സാധിക്കില്ല. അതിനാലാണ് നിയമപരമായി നീങ്ങിയത്.ഇത്തരത്തിലുളള ഒരു സംഭവം മലയാള സിനിമയിൽ ആദ്യമായിട്ടാണ്. അപ്പോള്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നൊരു ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടാകാം.നമ്മളാരും മുന്‍പൊരിക്കലും ഇത്തരമൊരു വിഷയം കൈകാര്യം ചെയ്തവര്‍ അല്ലല്ലോ എന്നു താരം പറഞ്ഞു.

  എല്ലവരും ഒരുമിച്ച്

  എല്ലവരേയും ഒരു പോലെ കൊണ്ടു പോകണമെന്നാണ് പുതിയ പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും ആഗ്രഹം. അതു പോലെ രേവതി, പത്മപ്രിയ, പാര്‍വതി അവരുടെയെല്ലാം അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി ഉള്‍പ്പെടുത്തണം എന്നാണ് പുതിയ കമ്മറ്റിയുടെ ആഗ്രഹം.

  മോഹൻലാലിന്റെ രാജി

  എഎംഎംഎയിൽ നിന്ന് മോഹന്‍ലാല്‍ രാജിവയ്ക്കുമെന്നതും സംബന്ധിച്ച വാര്‍ത്തകള്‍ക്ക് അദ്ദേഹം തന്നെ വ്യക്തമാക്കി തന്നതായിരുന്നു.എല്ലാവരേയും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ രാജിവയ്ക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായം

  English summary
  we have no problem in actoresss rachana narayanankutty and honey rose

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more