twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ് ഫാസിലിന്റെ കാലിടറുന്നു, തൊടുന്നതെല്ലാം പരാജയം?

    By Aswathi
    |

    ഫഹദ് ഫാസിലിന്റെ യാത്ര ഇപ്പോള്‍ പിന്നോട്ടാണോ? ഒടുവില്‍ റിലീസായ മറിയം മുക്കിനും പ്രതീക്ഷകള്‍ നിലനിര്‍ത്താനായില്ല. 2015 ന്റെ തുടക്കം തന്നെ ഫഹദിന് പാളിയിരിക്കുകയാണ്. സമീപകാലത്ത് റിലീസായ ചിത്രങ്ങളുടെ എണ്ണവും വളരെ കുറവ് മാത്രം. വളരെ സെലക്ടീവായ ഫഹദ് ഫാസിലിന്റെ കാലുകള്‍ ഇടറുമ്പോള്‍ പ്രതീക്ഷകള്‍ നഷ്ടമാകുന്നത് പ്രേക്ഷകര്‍ക്കാണ്.

    ഒടുവില്‍ റിലീസായ മറിയം മുക്കില്‍ നിന്നും തുടങ്ങാം. ക്ലാസ്‌മേറ്റ്‌സ് ഉള്‍പ്പടെയുള്ള മലയാളത്തിലെ എവര്‍ഗ്രീന്‍ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ജെയിംസ് ആല്‍ബേര്‍ട്ടിന്റെ ആദ്യ സംവിധായക സംരംഭമായിരുന്നു മറിയം മുക്ക്. ഫഹദ് ഫാസിലിന്റെ ചിത്രമെന്നതുകൊണ്ടും ജെയിംസ് ആല്‍ബേര്‍ട്ടിന്റെ സംവിധാനമെന്നതുകൊണ്ടും ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷ നിലനിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞില്ല.

    തിരക്കഥയലെ വീഴ്ചയാണ് മറിയം മുക്കിന്റെ പരാജയത്തിന് കാരണമെന്നാണ് പ്രേക്ഷകാഭിപ്രായം. തിരക്കഥയുടെ ഗതിയ്ക്കനുസരിച്ച് കഥ പറയാന്‍ കഴിയാതെ പോയത് സംവിധായകന്റെ വീഴ്ച. യാഥാര്‍ത്ഥയും അയഥാര്‍ത്ഥ്യവും കൂട്ടിക്കുഴച്ച പരിവമായിരുന്നു. ഒരു നാടകാത്മകഥ ഉള്ളതുകൊണ്ടാവാം കഥയിലെ പ്രണയം പ്രേക്ഷകന് അനുഭവിയ്ക്കാന്‍ കഴിഞ്ഞില്ല. ആകെ മൊത്തം പരാജയം എന്ന് ഒറ്റവാക്കില്‍ പറഞ്ഞു നിര്‍ത്താം.

    മറിയം മുക്കിന് മുമ്പ് റിലീസായ ഇയ്യോബിന്റെ പുസ്തകത്തിന് ശരാശരി എന്നായിരുന്നു പ്രേക്ഷകാഭിപ്രായം. പോയ വര്‍ഷം ബാംഗ്ലൂര്‍ ഡെയ്‌സ് മാത്രമാണ് ഫഹദിന്റെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍. അതുമൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രം. വണ്‍ ബൈടു, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നീ ചിത്രങ്ങള്‍ വന്നുപോയതുപോലും ആരും അറിഞ്ഞില്ല. വലിയ പ്രതീക്ഷകളുയര്‍ത്തിയ മണിരത്‌നവും പൊട്ടിവീഴുകയായിരുന്നു.

    ഇനി ഫഹദ് ഫാസിലിന് പിടിച്ചു നിന്നേ മതിയാവൂ. തിരക്കഥകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതീവ ശ്രദ്ധപുലര്‍ത്തുന്ന ഫഹദിനിത് എന്തുപറ്റി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മറിയം മുക്കില്‍ പ്രേക്ഷകരുടെ അമിത പ്രതീക്ഷയും പരാജയ കാരണമാണ്. എന്തായാലും വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഇനിയധികം പ്രതീക്ഷയൊന്നും വയ്‌ക്കേണ്ട. ഹരം, അയാള്‍ ഞാനല്ല എന്നീ ചിത്രങ്ങളാണ് ഇനി ഫഹദിന്റേതായി ഉടന്‍ തിയേറ്ററുകളിലെത്തുക.

    English summary
    Fahadh Faasil, the super-talented young actor of Mollywood is definitely not going through a smooth phase in his career. The actor's first movie in 2015, the highly anticipated Mariyam Mukku is receiving mixed to negative reviews from the audience and critics; and has ended up as a below average grosser at box office.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X