For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഈ പ്രദർശനത്തിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നത്'; റിമയേയും വെറുതെ വിടാതെ സൈബർ ആങ്ങളമാർ

  |

  നടിമാർ മോഡേൺ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ സൈബർ ആക്രമണം പതിവാണ്. വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കാതെ നടിമാരുടെ ഫോട്ടോകളിൽ വളരെ മോശമായി കമന്റുകൾ ഇടുന്ന ആളുകളും നിരവധിയാണ്. മുമ്പ് അനശ്വര രാജൻ ഷോർട്സ് ധരിച്ച് ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നിരവധി പേർ ഫോട്ടോയ്ക്ക് അശ്ലീല കമന്റുകളുമായി എത്തിയിരുന്നു.

  Rima Kallingal, Rima Kallingal photos, Rima Kallingal Cyber ​​bullying, rima kallingal hot photos, റിമാ കല്ലിങ്കൽ, റിമാ കല്ലിങ്കൽ ഫോട്ടോകൾ, റിമ കല്ലിങ്കൽ സിനിമകൾ, ആഷിക് അബു

  താരം കാലുകൾ പ്രദർശിപ്പിച്ചുവെന്ന് പറഞ്ഞായിരുന്നു കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. ശേഷം മലയാളത്തിലെ നടിമാരെല്ലാം ഇതിനെതിരെ പ്രതിഷേധിച്ച് ചലഞ്ചുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്ത് വസ്ത്രം ധരിക്കണം എന്നത് തീരുമാനിക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ടെന്നാണ് നെ​ഗറ്റീവ് കമന്റുകൾക്കെതിരെ ചിലർ കുറിച്ചത്. നടിമാർക്ക് നേരെ മാത്രമാണ് ഇത്രയേറെ സൈബർ ബുള്ളിയിങ് നടക്കുന്നത്. വസ്ത്രത്തിന് ഇറക്കം കുറയുമ്പോൾ മാത്രമല്ല ശരീരത്തിന്റെ നിറം, ഭാരം എന്നിവയെ കുറിച്ചുള്ള അശ്ലീല കമന്റുകൾ ഇടുന്നവരുമുണ്ട്.

  Also read: ഷൈന്‍ ടോം ചാക്കോയ്‌ക്കൊരു പിറന്നാള്‍ സമ്മാനം; 'അടി'യുടെ പോസ്റ്റര്‍

  അഭിനേത്രിയും അവതാരികയുമായ അശ്വതി ശ്രീകാന്തിന്റെ ഒരു ഫോട്ടോയ്ക്ക് അശ്ലീല ചുവയുള്ള കമന്റ് ഒരാൾ ഇടുകയും അതിന് കുറിക്ക് കൊള്ളുന്ന മറുപടി അശ്വതി നൽകിയതും വലിയ വാർത്തയായിരുന്നു. ഇപ്പോൾ സൈബർ ബുള്ളിയിങ് നടന്നുകൊണ്ടിരിക്കുന്നത് നടി റിമാ കല്ലിങ്കലിന് നേരെയാണ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന റിമ ഇപ്പോൾ ഭർത്താവും സംവിധായകനുമായി ആഷിക് അബുവിനൊപ്പം റഷ്യയിൽ അവധി ആഘോഷത്തിലാണ്.

  Rima Kallingal, Rima Kallingal photos, Rima Kallingal Cyber ​​bullying, rima kallingal hot photos, റിമാ കല്ലിങ്കൽ, റിമാ കല്ലിങ്കൽ ഫോട്ടോകൾ, റിമ കല്ലിങ്കൽ സിനിമകൾ, ആഷിക് അബു

  റഷ്യയില്‍നിന്നുള്ള തന്റെ ഓരോ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുമുണ്ട്. ഫാഷനിലും സ്റ്റൈലിലും വളരെയേറെ ശ്രദ്ധാലുവായ താരം മനോഹരമായ മോഡേൺ വസ്ത്രങ്ങൾ ധരിച്ചാണ് റഷ്യൽ നിന്നുള്ള ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ​ഡീപ്പ് നെക്ക് ഗൗൺ, ഷോർട്സ്, ഷർട്ട് തുടങ്ങിയവയെല്ലാമാണ് താരം വിവിധ ഫോട്ടോകളിൽ ധരിച്ചിരിക്കുന്നത്. ആഷിക് അബു തന്നെയാണ് റിമയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

  Also read: 'ദേ ദത് ദിന്നലെ കഴിഞ്ഞപോലെ', സിനിമയിലേയും വിവാഹജീവിതത്തിലേയും 25 വർഷങ്ങൾ പൂർത്തിയാക്കി സലിംകുമാർ

  മോഡേൺ വേഷങ്ങൾ ധരിച്ച് ഫോട്ടോകൾ പകർത്തി പോസ്റ്റ് ചെയ്യുന്നതിലൂടെ റിമ മേശമായ സന്ദേശം സമൂഹത്തിന് നൽകുന്നുവെന്നുള്ള തരത്തിലാണ് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. 'ഈ പ്രദർശനത്തിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. ഒരു ആത്മ നിർവൃതി അല്ലേ...?' 'തുടക്കത്തിൽ നല്ല പെണ്ണായിരുന്നു. സ്വയം നശിപ്പിച്ചു' 'ബീഫ് ലേഗ് പീസ് കടയിൽ തൂകി വെച്ചിരിക്കുന്നത് പോലെ ഉണ്ട്. സോഷ്യൽ മീഡിയയിൽ ഫെമിനിസം ചർദ്ദിക്കുന്ന സമയം ജിം പോയാൽ ഉപകാരമായേനെ....' എന്നിങ്ങനെയാണ് താരത്തിന്റെ ഫോട്ടോകൾക്ക് വന്ന കമന്റുകൾ.

  Rima Kallingal, Rima Kallingal photos, Rima Kallingal Cyber ​​bullying, rima kallingal hot photos, റിമാ കല്ലിങ്കൽ, റിമാ കല്ലിങ്കൽ ഫോട്ടോകൾ, റിമ കല്ലിങ്കൽ സിനിമകൾ, ആഷിക് അബു

  എന്നാൽ പതിവ് പോലെ റിമ ഒന്നിനും മറുപടി നൽകിയില്ല. സോഷ്യൽമീഡിയകളിൽ നിറയുന്ന മോശം കമന്റുകൾ സാധാരണ താരം അവ​ഗണിക്കുകയാണ് പതിവ്. റിമയ്ക്ക് മുമ്പ് ​ഗായിക സയനോരയ്ക്ക് നേരെയായിരുന്നു ഇത്തരക്കാരുടെ കമന്റുകൾ. ഭാവന, രമ്യാ നമ്പീശൻ, മൃദുല മുരളി, ശിൽപാ ബാല തുടങ്ങിയവർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയിലാണ് സയനോരയ്ക്ക് നേരെ ബോഡി ഷെയ്മിങ് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.

  Also read: തമിഴ്നാട്ടിൽ അപ്രതീക്ഷിതമായി നിറഞ്ഞോടിയ ആ മമ്മൂട്ടി ചിത്രം ഇതാണ്!

  താരത്തിന്റെ ശരീരഭാരത്തെയും മറ്റും കളിയാക്കികൊണ്ടുള്ള കമന്റുകൾക്ക് അതേനാണയത്തിൽ പുത്തൻ ഫോട്ടോ പോസ്റ്റ് ചെയ്ത് 'എന്റെ ശരീരം, എന്റെ ജീവിതം, എന്റെ വഴി' എന്നാണ് സയനോര കുറിച്ചത്. മുമ്പും പലതവണ സയനോരയ്ക്ക് നേരെ ഇത്തരം മോശം കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ കൂടിയാണ് റിമ അഭിനയം ആരംഭിച്ചത്. നർത്തകിയും മോഡലുമായ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിൽ കൂടിയായിരുന്നു.

  Rima Kallingal, Rima Kallingal photos, Rima Kallingal Cyber ​​bullying, rima kallingal hot photos, റിമാ കല്ലിങ്കൽ, റിമാ കല്ലിങ്കൽ ഫോട്ടോകൾ, റിമ കല്ലിങ്കൽ സിനിമകൾ, ആഷിക് അബു

  പിന്നീട് നിദ്ര , 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം താരത്തിന് ലഭിച്ചു. ലോക്ക് ഡൗൺ കൊവിഡ് കാലത്ത് യാത്രകളും സിനിമാ ജീവിതവും ഒരുപോലെ നിലച്ചപ്പോൾ വല്ലാതെ ആശങ്കപ്പെട്ടിരുന്നുവെന്ന് അഭിമുഖങ്ങളിൽ റിമ പറയാറുണ്ടായിരുന്നു. നിലപാടുകൾ കൊണ്ട് ശ്രദ്ധ നേടിയിട്ടുള്ള റിമയുടെ ചില തുറന്നുപറച്ചിലുകളും പ്രതിഷേധങ്ങളും പ്രതികരണങ്ങളും മലയാളികൾക്ക് ഇടയിൽ വിദ്വേഷം ഉണ്ടാക്കിയിട്ടുണ്ട്.

  Rima Kallingal, Rima Kallingal photos, Rima Kallingal Cyber ​​bullying, rima kallingal hot photos, റിമാ കല്ലിങ്കൽ, റിമാ കല്ലിങ്കൽ ഫോട്ടോകൾ, റിമ കല്ലിങ്കൽ സിനിമകൾ, ആഷിക് അബു

  കഴിഞ്ഞ ദിവസം റിമയുടെ പോസ്റ്റിൽ ഒരാൾ കാണാൻ ട്രാൻസ്ജെന്ററിനെ പോലെയുണ്ട് എന്ന് കമന്റ് ചെയ്തിപ്പോൾ 'വളരെയധികം നന്ദിയുണ്ട്. ഞാൻ കരുതുന്നത് ചുറ്റുമുള്ളതിൽ ഏറ്റവും കൂടുതൽ ആത്മവിശ്വാസം ഉള്ളത് അവർക്കാണ് എന്നാണ്...' മറുപടിയായി റിമ കുറിച്ചു.

  കമന്റിട്ട് ചൊറിയാൻ വന്നവനെ കണ്ടം കടത്തി റിമ കല്ലിങ്കൽ | FilmiBeat Malayalam

  Also read: പുതിയ ചുവട് വയ്പ്പുമായി സായിയും ഫിറോസും സൂര്യയും, ജോലിയിൽ സജീവമായി അനൂപും ഋതുവും...

  English summary
  What message are you giving through this show Cyber ​​bullying against Rima Kallingal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X