Don't Miss!
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- Sports IPL 2024: പുറത്തായ ബട്ട്ലറെ പച്ചത്തെറി വിളിച്ച് പിയുഷ് ചൗള; കാണിച്ചത് മര്യാദകേട്!
- News തിരുവനന്തപുരത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ശശി തരൂര്‍ വീണ്ടും വിജയിക്കും: പ്രകാശ് രാജ്
- Automobiles കാറിനും ബൈക്കിനും മാത്രമല്ല വാണിജ്യ വാഹനങ്ങൾക്കും സേഫ്റ്റി തന്നെ പ്രധാനം, കാരണമെന്താണെന്നറിയാമോ
- Lifestyle വിളിച്ചാല്‍ വിളിപ്പുറത്തെത്തും; കാര്യസിദ്ധിക്ക് പേരുകേട്ട ഇന്ത്യയിലെ പ്രധാന ഹനുമാന് ക്ഷേത്രങ്ങള്‍
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
നടനും നടിയും തമ്മില്‍ പരസ്യമായി കയ്യാങ്കളി
ചെന്നൈ: മലയാള സിനിമയില്‍ അമ്മവേഷം കെട്ടുന്ന രണ്ട് നടികള്‍ തമ്മില്‍ തല്ലുകൂടിയതും ഒരു സംവിധായകനും നടനും തമ്മില്‍ അടികൂടിയതുമെല്ലാം നേരത്തെ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവം അങ്ങ് ചെന്നൈയിലാണ്.
ഒരു തമിഴ് ചിത്രത്തിന്റെ ലൊക്കേഷനില്‍വച്ച് നായിക നടിയും നായക നടനും തമ്മില്‍ പരസ്യമായി കയ്യാങ്കളിയായെന്നാണ് കേള്‍ക്കുന്നത്. നാരതന് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് വാര്‍ത്ത വന്നത്. നായകനായ നകുലും നായികയായ നികേഷ പട്ടേലും തമ്മില്‍ പരസ്യമായി തല്ലുകൂടിയെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സംഭവം പുറത്തായതോടെ വിശദീകരണവുമായി നകുലന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. നായികയായ നികേഷയ്ക്ക് കുട്ടികളുടെ സ്വഭാവമാണ്. സെറ്റില്‍ തമാശയ്ക്ക് എല്ലാവരെയും അടിക്കാറുണ്ട്. അങ്ങനെ തമാശയ്ക്ക് ഒരു അടിയടിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് നകുല്‍ പറയുന്നത്.
ചിത്രത്തിലെ ഒരു രംഗത്തിന് വേണ്ടിയാണ് തല്ലുകൂടിയതെന്നാണ് നികേഷ പട്ടേല്‍ പറയുന്നത്. ഒരു തറ്റിദ്ധാരണയുടെ പുറത്താണ് വഴക്കുണ്ടായത്. തങ്ങള്‍ തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായെങ്കിലും ചിത്രത്തിന്റെ ചിത്രീകരണത്തിന് അതൊരു തടസ്സമായിട്ടില്ലെന്നും നികേഷ പറഞ്ഞു.
അതേ സമയം സിനിമയുടെ പ്രമോഷന് വേണ്ടിയാണ് ഇത്തരം വാര്‍ത്തകളെന്നാണ് സോഷല്മീഡിയയിലെ അടക്കംപറച്ചില്‍. അങ്ങനെ വന്നാലും കുറ്റം പറയാന്‍ കഴിയില്ല. പൊലീസില്‍ പരാതി കൊടുത്തും അറസ്റ്റ് വരിച്ചും സിനിമയുടെ പ്രമോഷന് നടത്തിയവര്‍ ഇക്കൂട്ടര്ക്കിടയിലുണ്ട്.