For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവിന് ഇഷ്ടം ടീച്ചറാവാന്‍, അഭിനയിക്കാന്‍ വിളിച്ചപ്പോഴുളള മറുപടി, മകനെ കുറിച്ച് മോഹന്‍ലാല്‍

  |

  ബാലതാരമായി തുടങ്ങി പിന്നീട് നായകനടനായും മാറിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. ലാലേട്ടന്‌റെ തന്നെ ചെറുപ്പകാലം അവതരിപ്പിച്ചാണ് പ്രണവ് തുടങ്ങിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് താരപുത്രന്‍ നായകനായി അരങ്ങേറ്റം കുറിച്ചത് . ആദി ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയപ്പോള്‍ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പരാജയമായി. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയമാണ് നിലവില്‍ പ്രണവിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

  സാരിയില്‍ തിളങ്ങി നടി ഷംന കാസിം, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  സിനിമയില്‍ അഭിനയിക്കാന്‍ അത്ര താല്‍പര്യമില്ലാത്ത ആളാണ് പ്രണവെന്ന് മുന്‍പ് അഭിമുഖങ്ങളില്‍ പലരും തുറന്നുപറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്കുളള യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് പ്രണവ്. യാത്രകള്‍ക്കുളള പണത്തിനായാണ് മുന്‍പ് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി നടന്‍ പ്രവര്‍ത്തിച്ചത്. അതേസമയം മകന്‌റെ എല്ലാ കാര്യങ്ങള്‍ക്കും മോഹന്‍ലാല്‍ പിന്തുണ നല്‍കാറുണ്ട്. പ്രണവിന്‌റെ നായക അരങ്ങേറ്റ ചിത്രമായ ആദിയില്‍ ലാലേട്ടനും അതിഥി വേഷത്തില്‍ അഭിനയിച്ചു.

  അതേസമയം പ്രണവിന് ടീച്ചറാവാന്‍ വലിയ താല്‍പര്യമാണെന്ന് കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ മനസുതുറക്കുകയാണ് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. 'മകനെയും മകളെയും സ്‌നേഹിക്കുന്നതില്‍ ഒരു പരിധിയുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന്' ലാലേട്ടന്‍ പറയുന്നു. 'അതില്‍ കൂടുതല്‍ എപ്പോഴും അവരെ കുറിച്ച് വിചാരിച്ച്, അവരില്‍ നിന്നും ഒരു മോശം പ്രതികരണം നമുക്കുണ്ടായാല്‍ നമ്മള്‍ കൂടുതല്‍ വേദനയിലേക്ക് പോകും'.

  'അവര്‍ക്ക് അവരുടെതായ ജീവിത ശൈലി ഉണ്ടാവട്ടെ എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. അവരുടെ ബുദ്ധിയില്‍ നിന്നും അവര് കണ്ടെത്തട്ടെ. നമുക്ക് അവരെ ഗെെഡ് ചെയ്യാനെ പറ്റൂളളൂ', മോഹന്‍ലാല്‍ പറയുന്നു. 'ഇപ്പോ എന്റെ കാര്യത്തില്, എന്റെ അച്ഛന് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമാണോ അല്ലയോ എന്നുളളത് എനിക്കറിയില്ലായിരുന്നു. ഞാന്‍ പോയി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് നീ നിന്‌റെ ഡിഗ്രി കംപ്ലീറ്റ് ചെയ്യൂ. എന്നിട്ട് നിന്‌റെ ഇഷ്ടം പോലെ ചെയ്യു എന്നാണ്'.

  'ഇതുപോലെ തന്നെയാണ് ഞാന്‍ എന്റെ മകന്‌റെ അടുത്തും പറഞ്ഞത്. നീ ഡിഗ്രി കംപ്ലീറ്റ് ചെയ്യൂ. അതിന് ശേഷം നിനക്ക് എന്താണ് ഇഷ്ടം അത് നീ ചെയ്യൂ. എന്താണ് നിന്‌റെ മാര്‍ഗം അത് നീ തിരഞ്ഞെടുക്കൂ', മോഹന്‍ലാല്‍ പറഞ്ഞു. 'പ്രണവിന് എന്തെങ്കിലും ആഗ്രഹങ്ങളുണ്ടോ' എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്ന് നടന്‍ പറഞ്ഞു. 'അദ്ദേഹത്തിന് പഠിപ്പിക്കാനാണ് ഇഷ്ടം. ഒരുപാട് പേര് വന്ന് അദ്ദേഹത്തെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോ താല്‍പര്യമില്ലാ എന്ന് പറഞ്ഞു'.

  Mohanlal against dowry system

  'ഇംഗ്ലീഷ് അറിയാത്ത ഒരുപാട് രാജ്യങ്ങളുണ്ട്. അപ്പോ അവിടെയൊക്കെ പോയി അവരെ ഇംഗ്ലീഷ് പഠിപ്പിക്കാനാണ് പ്രണവിന് ഇഷ്ടം. എനിക്കൊരു ടീച്ചറാകണം എന്ന് പറഞ്ഞു. എറ്റവും നല്ല കാര്യമാണ്. അതാണ് അയാള്‍ക്കിഷ്ടം. അങ്ങനെ അയാള്‍ അത് ചെയ്യട്ടെ. ഇപ്പോ ഞാന്‍ പറയുവാണ് നീ ആക്ടറാവണം എന്ന്. പിന്നെ ചുമ്മാ ഞാന്‍ വിചാരിച്ചാലോ അയാള് വിചാരിച്ചാലോ ആക്ടറ് ഒന്നും ആവാന്‍ പറ്റത്തില്ല', മോഹന്‍ലാല്‍ പറയുന്നു. 'ഇപ്പോ ഡോക്ടറാവാം. പഠിച്ചു പാസായിട്ട് ആവാം. ഡോക്ടറായാല്‍ പോരല്ലോ. അതില് എറ്റവും വലിയ ഡോക്ടറാവണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എന്‌റെ ഇഷ്ടത്തിനല്ല, മക്കളുടെ ഇഷ്ടത്തിനാണ് ഞാന്‍ മുന്‍തൂക്കം കൊടുക്കുന്നത്', അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി.

  Read more about: mohanlal pranav mohanlal
  English summary
  When Mohanlal Opens Up Pranav Mohanlal Wished To Be A Teacher, Old Throwback Interview Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X