twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ചാന്‍സ് ചോദിച്ച് തെണ്ടുന്നു, നിര്‍മാതാക്കള്‍ ആരും നിര്‍മിക്കാന്‍ തയ്യാറായില്ല!!

    By Aswini
    |

    സിനിമാഭിനയം എന്ന് പറഞ്ഞാല്‍ മമ്മൂട്ടിയ്ക്ക് ഒരു തരം ലഹരിയാണ്. ഇന്നും അഭിനയം പഠിച്ചുകൊണ്ടരിയ്ക്കുകയാണെന്നും, അത് തനിക്ക് മടുക്കുമ്പോള്‍ നിര്‍ത്തുമെന്നുമാണ് 66 കാരനായ മമ്മൂട്ടി പറയുന്നത്. എന്നും ചെറുപ്പം നിലനിര്‍ത്താന്‍ വേണ്ടി അദ്ദേഹം പുതുമുഖ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും ധാരാളം അവസരങ്ങള്‍ നല്‍കുന്നു.

    മറ്റെവിടെയും നടക്കും, പക്ഷെ പ്രിയദര്‍ശന്റെ അടുത്ത് അത് നടക്കില്ല എന്ന് പാര്‍വ്വതിമറ്റെവിടെയും നടക്കും, പക്ഷെ പ്രിയദര്‍ശന്റെ അടുത്ത് അത് നടക്കില്ല എന്ന് പാര്‍വ്വതി

    അങ്ങനെയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സംവിധായകന് മെഗാസ്റ്റാര്‍ ഡേറ്റ് നല്‍കിയത്. ബിപിന്‍ ചന്ദ്ര എഴുതിയ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിന്റെ കഥ മമ്മൂട്ടിയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു. മമ്മൂട്ടി ഡേറ്റ് നല്‍കി. പക്ഷെ ചിത്രത്തിന് നിര്‍മാതാക്കളെ കിട്ടിയില്ല.. ആ അനുഭവത്തെ കുറിച്ച് എഴുത്തുകാരന്‍ തന്നെ പറയുന്നു.

    മമ്മൂട്ടിയെ കണ്ടതും ജനം ആര്‍ത്തിരമ്പി, അങ്കിള്‍ ലൊക്കേഷനില്‍ സംഭവിച്ചത്; വീഡിയോ കാണൂമമ്മൂട്ടിയെ കണ്ടതും ജനം ആര്‍ത്തിരമ്പി, അങ്കിള്‍ ലൊക്കേഷനില്‍ സംഭവിച്ചത്; വീഡിയോ കാണൂ

    ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രം

    ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രം

    മാര്‍ട്ടിന്‍ പ്രക്കാട്ടും ബിപിന്‍ ചന്ദ്രയും ആദ്യമായി തിരക്കഥ എഴുതി, മാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബെസ്റ്റ് ആക്ടര്‍. ചാന്‍സ് ചോദിച്ച് അലയുന്ന സ്‌കൂള്‍ അധ്യാപകനായി മമ്മൂട്ടി എത്തിയ ചിത്രം 2010 ലാണ് റിലീസായത്.

    നിര്‍മാതാക്കളില്ല

    നിര്‍മാതാക്കളില്ല

    എന്നാല്‍ ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയ്ക്ക് നേരെ ഒട്ടേറെ നിര്‍മ്മാതാക്കള്‍ താല്‍പ്പര്യക്കുറവ് കാണിച്ചതായി എഴുത്തുകാരന്‍ ബിപിന്‍ ചന്ദ്രന്‍ പറയുന്നു. ഗ്രഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം

    കഥ കേള്‍ക്കുമ്പോഴേക്കും

    കഥ കേള്‍ക്കുമ്പോഴേക്കും

    ബെസ്റ്റ് ആക്ടറിന്റെ കഥ തയ്യാറായി. മമ്മൂട്ടിയുടെ ഡേറ്റുണ്ട് എന്നു പറഞ്ഞാല്‍ ഏത് നിര്‍മ്മാതാവും ചാടിവീഴുന്ന സമയം. പക്ഷേ ബെസ്റ്റ് ആക്ടറിന്റെ കഥ കേള്‍ക്കുമ്പോള്‍ തന്നെ നിര്‍മ്മാതാക്കള്‍ പലരും പിന്തിരിയുന്നു.

    എന്താണ് കാരണം

    എന്താണ് കാരണം

    ചാന്‍സ് ചോദിച്ചു നടക്കുന്ന ഒരാളാണ് നായകന്‍ മോഹനന്‍. ഇത്രയും സുന്ദരനായ നായകന്‍ സംവിധായകരുടെ അടുത്ത് ചാന്‍സ് ചോദിച്ചുനടക്കുന്ന സിനിമ വന്നാല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടില്ല എന്നാണ് നിര്‍മാതാക്കള്‍ പറഞ്ഞത്. മമ്മൂട്ടിയെപ്പോലെ സൌന്ദര്യമുള്ള ഒരാള്‍ ചാന്‍സ് ചോദിച്ചാല്‍ ആരാണ് കൊടുക്കാത്തത് എന്ന് അവര്‍ ചോദിക്കുന്നു.

    മമ്മൂട്ടിയ്ക്ക് പ്രശ്‌നമില്ല

    മമ്മൂട്ടിയ്ക്ക് പ്രശ്‌നമില്ല

    അതേ സമയം മമ്മൂട്ടിക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നു. കുറച്ചുകാലം കൂടി നല്ലൊരു ക്യാരക്ടര്‍ റോള്‍ കിട്ടിയതില്‍ സന്തോഷമായിരുന്നു അദ്ദേഹത്തിന്- ഗൃഹലക്ഷ്മിയുടെ നല്ല സിനിമകളുടെ കഥ എന്ന സംവാദത്തില്‍ ബിപിന്‍ ചന്ദ്രന്‍ പറഞ്ഞു.

    English summary
    When producers said NO to Mammootty's film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X