twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആട് തോമയും തുളസിയും 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍, എവിടെയാണ് തുളസി?

    By Aswini
    |

    Recommended Video

    ആട് തോമയും തുളസിയും 23 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ | filmibeat Malayalam

    23 വര്‍ഷങ്ങള്‍ കഴിഞ്ഞു മലയാള സിനിമയില്‍ വിപ്ലവം സൃഷ്ടിച്ച സ്ഫടികം സംഭവിച്ചിട്ട്. സ്ഫടികത്തിലെ ഓരോ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് സുരിചിതരാണ്. മോഹന്‍ലാലും ഉര്‍വശിയും തിലകനുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ ബാല്യ കാലത്തിലെത്തിയ അഭിനേതാക്കളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

    അന്ന് ആട് തോമയുടെ ബാല്യകാലം അവതരിപ്പിച്ച രൂപേഷ് പീതാംബരന്‍ എന്ന് മലയാള സിനിമയിലെ നടനും സംവിധായകുനുമൊക്കെയാണ്. ഉര്‍വശിയുടെ ബാല്യം അവതരിപ്പിച്ച നടിയോ...? ഇതാ ഇവിടെയുണ്ട്!!

    മോഹന്‍ലാലിനെ കുറിച്ച് ഒരക്ഷരം എന്നോട് ചോദിക്കരുത്, പ്രശ്‌നമാണെന്ന് വിക്രം മോഹന്‍ലാലിനെ കുറിച്ച് ഒരക്ഷരം എന്നോട് ചോദിക്കരുത്, പ്രശ്‌നമാണെന്ന് വിക്രം

    അവര്‍ കണ്ടു മുട്ടി

    അവര്‍ കണ്ടു മുട്ടി

    23 വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ തോമസ് ചാക്കോ എന്ന ആട് തോമയും തുളസിയും കണ്ടുമുട്ടി. ചിത്രം രൂപേഷ് പീതാംബരന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.

    പഴയവര്‍

    പഴയവര്‍

    ഇതാണ് ആ പഴയ രംഗം. മോഹന്‍ലാലിന്റെ ബാല്യകാലം രൂപേഷ് അവതരിപ്പിച്ചപ്പോള്‍ തുളസി ഉര്‍വശിയുടെ ബാല്യത്തിലെത്തി. ആര്യ എന്നാണ് തുളസിയെ അവതരിപ്പിച്ച അഭിനേത്രിയുടെ യഥാര്‍ത്ഥ പേര്.

    എവിടെയാണിപ്പോള്‍

    എവിടെയാണിപ്പോള്‍

    രൂപേഷ് ഇന്ന് മലയാള സിനിമയിലെ നടനും സംവിധായകനുമൊക്കെയാണെങ്കില്‍ ആര്യ സിനിമയ്ക്ക് പുറത്താണ്. സ്ഫടികത്തിന് ശേഷം സിനിമകളൊന്നും ചെയ്തിട്ടില്ല. വിവാഹം കഴിഞ്ഞ് കുടുംബ ജീവിതത്തിലേക്ക് കടന്നു.

    ലാലും ഉര്‍വശിയും

    ലാലും ഉര്‍വശിയും

    അന്നത്തെ മോഹന്‍ലാല്‍ 23 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും സൂപ്പര്‍സ്റ്റാര്‍ തന്നെ. എന്നാല്‍ ഉര്‍വശി രണ്ടാം വരവില്‍ അമ്മ വേഷങ്ങളിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ അപൂര്‍വ്വമായി സിനിമകള്‍ ചെയ്തു വരുന്നു.

    English summary
    When Spadikam co-stars met after a long gap
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X