twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മന്യ എവിടെ??

    By Aswathi
    |

    പുതുമുഖ നായികമാരുടെയും ന്യൂ ജനറേഷന്‍ നായികമാരുടെയും കുത്തൊഴുക്കില്‍ മുങ്ങിപ്പോയ നടിമാര്‍ ഒത്തിരിയാണ് മലയാളത്തില്‍. അതിലൊരാളാണ് മന്യയും. ജോക്കര്‍, കുഞ്ഞിക്കൂനന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ സ്വീകരിച്ച മന്യ നായിഡു എവിടെ?

    മലയാളത്തിന് പുറമെ തെലുങ്കിലും കന്നടയിലും തമിഴിലുമെല്ലാം മന്യ വേഷമിട്ടിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ അന്യഭാഷക്കാരിയായ മന്യയെ മലയാളികള്‍ കടമെടുക്കുകയായിരുന്നു. വിവാഹിതയായതിനാലാണോ അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടാണോ മന്യ വെള്ളിത്തിരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നത് വ്യക്തമല്ല.

    ആന്ധ്രക്കാരി

    മന്യ എവിടെ??

    ആന്ധ്രയില്‍ നായിഡു കുടുംബത്തിലാണ് മന്യയുടെ ജനനം. ഇംഗ്ലണ്ടില്‍ വളര്‍ന്നു. പിന്നീട് സൗത്ത് ഇന്ത്യയിലേക്ക് മാറുകയായിരുന്നു.

    മോഡലിങ്ങിലൂടെ

    മന്യ എവിടെ??

    മോഡലിങ്ങിലൂടെയാണ് മന്യയും വെള്ളിത്തിരയിലേക്കുള്ള വാതില്‍ തുറന്നത്. 14 ആം വയസ്സില്‍ മോഡലിങ് തുടങ്ങി

    വിദ്യാഭ്യാസത്തില്‍ ശ്രദ്ധ

    മന്യ എവിടെ??

    കുട്ടിക്കാത്തെ മോഡലിങ്ങിലേക്കും സിനിമയിലേക്കും തിരിഞ്ഞെങ്കിലും മന്യ പഠിക്കാന്‍ മിടുക്കിയായിരുന്നു. കണക്കിലും സ്റ്റാറ്റിസ്റ്റിക്‌സിലും ഡിഗ്രി എടുത്തു. കോയമ്പത്തൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ യും എടുത്തു.

    ബാലതാരമായി തുടക്കം

    മന്യ എവിടെ??

    'സ്വന്തം എന്ന് കരതു' എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായാണ് മന്യ അഭിനയത്തിലേക്ക് കടന്നത്

    നായികയായി

    മന്യ എവിടെ??

    ജോക്കര്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി മന്യ മുന്‍ നിരയിലെത്തി.

     മലയാളം സിനിമകള്‍

    മന്യ എവിടെ??

    വണ്‍ മാന്‍ ഷോ, രാക്ഷസ രാജാവ്, വക്കാലത്തു നാരായണന്‍ കുട്ടി, കുഞ്ഞിക്കൂനന്‍, സ്വപ്‌നക്കൂട്, അപരിചിതന്‍, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പതിനൊന്നില്‍ വ്യാഴം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.

    തെലുങ്കില്‍

    മന്യ എവിടെ??

    ദേവ, കോളേജ്, ഗണപതി, ശിവന്‍, ബാച്ചിലേര്‍സ്, തമാശ തുടങ്ങി 12ഓളം സിനിമകള്‍ തെലുങ്കില്‍ ചെയ്തു.

    കന്നഡയില്‍

    മന്യ എവിടെ??

    വര്‍ഷ, സാസ്്ത്രി, ശംഭു, ബലി പേട്ട, അമ്പി, ഈ പ്രീതി ഒതാര എന്നീ ചിത്രങ്ങളിലൂടെ കന്നഡയിലും ശ്രദ്ധിക്കപ്പെട്ടു.

    തമിഴില്‍

    മന്യ എവിടെ??

    കിഴക്ക് വരും പാട്ട്, നയ്‌ന, കുസ്തി, ഉന്നൈ കണ്‍ തേടുത്, നാന്‍, ഇവന്‍ വേറെ മാതിരി എന്നീ ചിത്രങ്ങളിലൂടെ തമിഴര്‍ക്കും മന്യയെ അറിയാം. മന്യയെ ഒടുവില്‍ സ്‌ക്രീനില്‍ കണ്ടതും തമിഴരാണ്, ഇവന്‍ വേറെ മാതരി എന്ന ചിത്രത്തിലൂടെ.

    English summary
    Manya is a South Indian actress who acted in Telugu, Malayalam, Kannada, and Tamil movies. She began her acting career in Telugu cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X