For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ വര്‍ഷം നിങ്ങളെ വെറുപ്പിച്ച സിനിമയേത്?

  By Aswathi
  |

  മികച്ച ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് പുരസ്‌കാരങ്ങള്‍ നല്‍കുന്നത് സര്‍വ്വ സാധാരണം. അതൊരു തരം പ്രോത്സാഹനമാണ്. ഇനിയും ഇത്തരത്തിലും അതിനുമുകളിലും നല്ലത് ചെയ്യാനുള്ള ഒരു പ്രോത്സാഹനം. എന്തിനും രണ്ട് വശം ഉണ്ടെന്ന് പറയുമ്പോള്‍ നല്ലതിന് ഒരു ചീത്തയുമുണ്ടല്ലോ.

  വോട്ട് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

  നൂറ്റി നാല്‍പതിലധികം മലയാള സിനിമകള്‍ റിലീസ് ചെയ്ത ഈ വര്‍ഷം വിരലിലെണ്ണാവുന്ന കുറച്ച് ചിത്രങ്ങള്‍ മാത്രമേ മികച്ചതായി തിരഞ്ഞെടുത്തിട്ടുള്ളൂ. നുള്ളിപ്പെറുക്കിയാല്‍ ഒരു 20 സിനിമകള്‍ മികച്ചതുണ്ടാകാം. ബാക്കി നൂറ്റിയിരുപതും തിയേറ്ററില്‍ വന്നു, വന്നതുപോലെ പോയി.

  സിനിമകള്‍ പരാജയപ്പെടുന്നതും സാധാരണം. പക്ഷെ വലിയ വലിയ ആശകള്‍ നല്‍കി തിയേറ്ററിലെത്തി പ്രേക്ഷകരെ നിരാശപ്പെടുത്തിയ ചില ചിത്രങ്ങളെ താഴെ കൊടുക്കുന്നു. ഇവയില്‍ ഏത് ചിത്രമാണ് പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ നിരാശപ്പെടുത്തിയതെന്ന് പറയാമോ

  ലണ്ടന്‍ ബ്രിഡ്ജ്

  ഈ വര്‍ഷം നിങ്ങളെ വെറുപ്പിച്ച സിനിമയേത്?

  2012 ല്‍ പ്രഖ്യാപിച്ച്, 2013 ന്റെ വിഷു മുതല്‍ ക്രിസ്മസ് വരെ ഇപ്പോള്‍ റിലീസ് ചെയ്യും ഇപ്പോള്‍ റിലീസ് ചെയ്യും എന്ന് പറഞ്ഞ ചിത്രം 2014 ആദ്യമാണ് റിലീസ് ചെയ്തത്. പൃഥ്വിരാജിന്റെ മുന്‍ ചിത്രങ്ങളെ കാട്ടി കൊതിപ്പിച്ച് തിയേറ്ററിലെത്തിയ ചിത്രം പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ചു. ഒരിക്കലും ഇവിടെ പൃഥ്വിരാജ് എന്ന നടന്റെ അഭിനയത്തെ കുറിച്ച് പറയുന്നില്ല. അദ്ദേഹത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ മൊത്തത്തില്‍ കുഴപ്പം മാത്രമായിരുന്നു.

  സലാം കാശ്മീര്‍

  ഈ വര്‍ഷം നിങ്ങളെ വെറുപ്പിച്ച സിനിമയേത്?

  സുരേഷ് ഗോപി, ജയറാം തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് സലാം കാശ്മീര്‍. പട്ടാളക്കാരുമായി സംബന്ധിച്ച് പറയുന്ന കഥയായതിനാല്‍ റിലീസിങിന് ചില തടസങ്ങള്‍ നേരിടേണ്ടിവന്നു. വൈകുന്തോറും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും കൂടി. വീണ്ടുമൊരു സമ്മര്‍ ഇന്‍ ബത്‌ലേഹേം പ്രതീക്ഷിച്ച പ്രേക്ഷകരെ നീണ്ട ഒരു അവധിയെടുപ്പിക്കുന്നതായിരുന്നു ചിത്രം

  ഹാപ്പി ജേര്‍ണി

  ഈ വര്‍ഷം നിങ്ങളെ വെറുപ്പിച്ച സിനിമയേത്?

  വ്യത്യസ്തമായ കഥാപാത്രങ്ങള്‍ പരീക്ഷിയ്ക്കുന്ന ജയസൂര്യയുടെ, അന്ധനായുള്ള അഭിനയമികവ് മാത്രമാണ് ഈ ചിത്രത്തെ കുറിച്ച് പറയാവുന്ന ഒരേ ഒരു നല്ലകാര്യം. ഹാപ്പി ജേര്‍ണി ഒട്ടും പാപ്പിയായിരുന്നില്ല

  പ്രെയ്‌സ് ദ ലോര്‍ഡ്

  ഈ വര്‍ഷം നിങ്ങളെ വെറുപ്പിച്ച സിനിമയേത്?

  എന്തൊക്കെയായിരുന്നു പാലക്കാരനച്ചായന്‍, കോട്ടയം ഭാഷ, റീനുവും മമ്മൂട്ടയും, വീണ്ടുമൊരു ഇമ്മാനുവല്‍...ചിത്രമിറങ്ങിയപ്പോള്‍ എല്ലാം വെറുതെ. ആകാന്‍ഷ പൂരി വണ്ടികയറി കേരളത്തിലെത്തിയതും വെറുതേ. സിനിമ കണ്ടിറങ്ങിയപ്പോൾ പ്രേക്ഷകർ പറഞ്ഞു, പ്രെയ്സ ദ ലോർഡ്.

  ഗ്യാങ്‌സ്റ്റര്‍

  ഈ വര്‍ഷം നിങ്ങളെ വെറുപ്പിച്ച സിനിമയേത്?

  എന്തായാലും ഗ്യാങ്സ്റ്ററിന് ശേഷം മറ്റൊരു ചിത്രം സംവിധാനം ചെയ്യാന്‍ ആഷിഖ് ഇതുവരെ ധൈര്യപെട്ടിട്ടില്ല. അങ്ങേയറ്റം പ്രേക്ഷകരെ വെറുപ്പിച്ച ചിത്രം മറ്റൊന്നില്ലെന്നു തന്നെ പറയാം. ആഷിഖ് അബു എന്ന സംവിധായനിലും മമ്മൂട്ടി എന്ന നടനിലും പ്രേക്ഷകര്‍ക്കുള്ള വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു സിനിമ

  മിസ്റ്റര്‍ ഫ്രോഡ്

  ഈ വര്‍ഷം നിങ്ങളെ വെറുപ്പിച്ച സിനിമയേത്?

  ബി ഉണ്ണി കൃഷ്ണന്റെ സംവിധാനം, മോഹന്‍ലാലിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈല്‍, വീണ്ടും വരിക്കാശ്ശേരി മന...ഹൊ...വീണ്ടുമൊരു ആറാം തമ്പുരാനെയും, രാവണപ്രഭുവിനെയും പ്രതീക്ഷിച്ച പ്രേക്ഷകര്‍ നിരാശരായി മടങ്ങി

  ടമാര്‍ പഠാര്‍

  ഈ വര്‍ഷം നിങ്ങളെ വെറുപ്പിച്ച സിനിമയേത്?

  പൃഥ്വിയുടെ തിരോന്തോരം ഭാഷ, നേരത്തെ ചെയ്ത പൊലീസ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തനായ പൗരന്‍ എന്നൊക്കെ പറഞ്ഞ് കേട്ടപ്പോള്‍ ആരാധകരങ്ങ് കൊതിച്ചു പോയി. തിയേറ്ററിലെത്തിയപ്പോ ടാമാാര്‍ പഠാാാര്‍ ട്ടൊ ട്ടൊ പൊട്ടി!

  മണിരത്‌നം

  ഈ വര്‍ഷം നിങ്ങളെ വെറുപ്പിച്ച സിനിമയേത്?

  ഫഹദിന്റെ കല്യാണത്തിരക്കിലായിരുന്നു മണിരത്‌നത്തിന്റെ ഷൂട്ടിങ്. ഫഹദിന്റെ വിജയങ്ങളുടെ തുടര്‍ച്ച പക്ഷെ മണിരത്‌നത്തിന് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ചിത്രം പരാജയപ്പെട്ടുവെന്ന് ഫഹദും സമ്മതിച്ചു. തിരക്കഥയ്ക്ക് അനുയോജ്യമായ തരത്തിലല്ല ചിത്രം ചിത്രീകരിച്ചതെന്നാണ് ഇതേ കുറിച്ച് ഫഹദ് പറഞ്ഞത്

  സംസാരം ആരോഗ്യത്തിന് ഹാനീകരം

  ഈ വര്‍ഷം നിങ്ങളെ വെറുപ്പിച്ച സിനിമയേത്?

  ദുല്‍ഖറിനെയും നസ്‌റിയയെയും താരജോഡികളാക്കി ബാലാജി മോഹന്‍ സംവിധാനം ചെയ്ത ദ്വിഭാഷ ചിത്രമായിരുന്നു സംസാരം ആരോഗ്യത്തിന് ഹാനീകരം. തമിഴില്‍ അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടെങ്കിലും മലയാളത്തില്‍ എട്ടുനിലയില്‍ പൊട്ടി. ആദ്യകാല നടി മധു തിരുച്ചുവരുന്നു എന്നതുകൊണ്ട് പ്രേക്ഷകര്‍ പ്രതീക്ഷിച്ച ചിത്രങ്ങളിലൊന്നായിരുന്നു സംസാരം ആരോഗ്യത്തിന് ഹാനീകരം

  ഞങ്ങളുടെ വീട്ടിലെ അതിഥികള്‍

  ഈ വര്‍ഷം നിങ്ങളെ വെറുപ്പിച്ച സിനിമയേത്?

  ജയറാം സിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ഞങ്ങളുടെ വീട്ടിലെ അതിഥികളാണ് പിന്നെ പറഞ്ഞു പറ്റിച്ച ചിത്രങ്ങളിലൊന്ന്. ഈ അതിഥികള്‍ വരേണ്ടിയിരുന്നില്ലന്നായിരുന്നു പ്രേക്ഷകാഭിപ്രായം. സിബി മലയില്‍, ജയറാം എന്നീ കുടുംബ ചിത്രങ്ങളും നാഥന്മാരെ വിശ്വസിച്ച കുടുംബ പ്രേക്ഷകര്‍ ശശിയായി.

  ആശ ബ്ലാക്

  ഈ വര്‍ഷം നിങ്ങളെ വെറുപ്പിച്ച സിനിമയേത്?

  തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അര്‍ജുന്‍ ലാല്‍ മടങ്ങിവരുന്നു എന്നതായിരുന്നു പ്രതീക്ഷകള്‍ക്ക് തുടക്കം തന്നത്. തമിഴില്‍ നിന്ന് ശരത്ത് കുമാര്‍ എത്തിയതൊക്കെ വെറുതെ. പേരിലെ ബ്ലാക്ക് ചിത്രത്തില്‍ വീണുപോയി.

  പെരുച്ചാഴി

  ഈ വര്‍ഷം നിങ്ങളെ വെറുപ്പിച്ച സിനിമയേത്?

  മോഹന്‍ലാലിന്റെ ചിത്രം, മുകുന്ദേട്ടാ സുമിത്രവിളിക്കുന്നു തുടങ്ങിയ ഹാസ്യ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലേക്ക് പ്രേക്ഷകരെ വീണ്ടും കൂട്ടിക്കൊണ്ടുപോകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അരുണ്‍ വൈദ്യനാഥന്‍ പെരുച്ചാഴികളെ ഇറക്കിവിട്ടത്. ഒരു കാര്യവും ഉണ്ടായില്ല.

  English summary
  Which is the Most Disappointing Malayalam Movie Of 2014?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X