»   » ഈ വര്‍ഷത്തെ മികച്ച പുതുമുഖങ്ങള്‍ ആരൊക്കെ?

    ഈ വര്‍ഷത്തെ മികച്ച പുതുമുഖങ്ങള്‍ ആരൊക്കെ?

    By Aswathi

    ഈ വര്‍ഷവും മലയാള സിനിമ ഒത്തിരി പുതുമുഖങ്ങളെ പരിചയപ്പെടുത്തി. സംവിധാന രംഗത്തും അഭിനയ രംഗത്തും സാങ്കേതിക രംഗത്തുമൊക്കെ പുതിയതെന്തോ മലയാളികള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, അത് ഉദിച്ചു വന്ന ചില പുതുമുഖങ്ങളുടെ കഴിവ് തന്നെയാണ്. പരീക്ഷണങ്ങളുമായി ഒത്തിരി ചെറുപ്പാകര്‍ ഈ രംഗത്ത് പ്രത്യക്ഷപ്പെട്ടു. മികച്ച പുതുമുഖ താരങ്ങള്‍ (നടി, നടന്‍, സംവിധായകന്‍) ആരൊക്കെയാണെന്ന് നോക്കാം

     

    വോട്ട് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

    നിക്കി ഗില്‍റാനി

    1983 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നിക്കി ഗില്‍റാനി ഇപ്പോള്‍ മലയാളികള്‍ക്ക് അപരിചിതയാണ്. 1983 ന് ശേഷം ഓം ശാന്തി ഓശാനയിലും വെള്ളിമൂങ്ങയിലും നിക്കി മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. മികച്ച പുതുമുഖ നായിക നിക്കിയാണോ

    അഹാന കൃഷ്ണ കുമാര്‍

    ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണ കുമാറിന്റെ മകള്‍ അഹാന കൃഷ്ണ കുമാര്‍ വെള്ളിത്തിരയിലെത്തുന്നത്. ഈ വര്‍ഷത്തെ മികച്ച പുതുമുഖ നായികമാരുടെ നാമനിര്‍ദ്ദേശ പട്ടികയില്‍ അഹാനയുമുണ്ട്

    കരോലിന്‍ ബെക്ക്

    മംഗ്ലീഷ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നെതര്‍ലാന്റു കാരി കരോലിന്‍ ബെക്ക്. മികച്ച പതുമുഖ നായികമാരുടെ പട്ടികയില്‍ ഈ വിദേശിയും പെടുന്നു

    ഫര്‍ഹാന്‍ ഫാസില്‍

    ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ ഒരു പുതുമുഖ നടനെയും മലയാളികള്‍ക്ക് കിട്ടി. ഫഹദിന്റെ അനുജനും ഫാസിലിന്റെ മകനുമായ ഫര്‍ഹാന്‍ ഫാസില്‍. മികച്ച പുതുമുഖ നടന്‍ ഫര്‍ഹാനാണോ.

    വിപിന്‍ അറ്റ്‌ലി

    ബാലചന്ദ്ര മേനോന്റെയും ശ്രീനിവാസന്റെയും വഴി പിന്തുടര്‍ന്നാണ് വിപിന്‍ അറ്റ്‌ലി വെള്ളിത്തിരയിലെത്തുന്നത്. തിരക്കഥാകൃത്ത് തന്നെ നായകനാകുന്നന പ്രവണത. മികച്ച പുതുമുഖ നടന്‍ വിപിന്‍ അറ്റ്‌ലിയാണോ എന്ന് പ്രേക്ഷകര്‍ കണ്ടെത്തും

    എബ്രിഡ് ഷൈന്‍

    ഒരു കാലത്തെ ക്രിക്കറ്റിന്റെ കാന്‍വാസിലൂടെ വരച്ച സംവിധായകനാണ് എബ്രിഡ് ഷൈന്‍. 1983 ലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം എബ്രിഡ് ഷൈന്‍ കൊണ്ടു പോകുമോ

    ജൂഡ് ആന്റണി ജോസഫ്

    ഒരു പെണ്‍കുട്ടിയുടെ പ്രണയകഥ പറഞ്ഞതിലൂടെ വ്യത്യസ്തമാണ് ജൂഡ് ആന്റണി ജോസഫിന്റെ ഓം ശാന്തി ഓശാന. മികച്ച പുതുമുഖ സംവിധായകന്റെ പട്ടികയിലാണ് ജൂഡ്

    ബിനു എസ്

    ഇതിഹാസ എന്ന ചിത്രത്തിലൂടെ ആരും വിശ്വസിക്കാത്ത ഒരു കഥ പറഞ്ഞ ബിനു എസ്. മികച്ച പുതുമുഖ സംവിധായകുടെ പട്ടികയില്‍ ഇടം നേടുന്നു.

    ജിബു ജാക്കോബ്

    വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ മലയാള സിനിമയെ വെല്ലുവിളി ജിബു എസ് മികച്ച പുതുമുഖ സംവിധായകന്‍ എന്ന പേര് നേടിക്കഴിഞ്ഞു.

    Please Wait while comments are loading...

    Malayalam Photos

    Go to : More Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X