»   » ആരാണ് ഈ വര്‍ഷത്തെ മികച്ച ജോഡികള്‍?

  ആരാണ് ഈ വര്‍ഷത്തെ മികച്ച ജോഡികള്‍?

  By Aswathi

  മികച്ച താര ജോഡികളാണ് എപ്പോഴും മികച്ച ചിത്രത്തിന്റെ ഹൈ ലൈറ്റ്. പ്രണയത്തിനെന്നും പ്രാധാന്യം കൊടുക്കുന്ന മലയാള സിനിമയില്‍ ഈ വര്‍ഷവും ഒത്തിരി മികച്ച കൂട്ടുകെട്ടുകള്‍ പിറന്നു. ബാംഗ്ലൂര്‍ ഡെയിസില്‍ ജോഡികളായി അഭിനയിച്ച ഫഹദും നസ്‌റിയയും ഇന്ന് യഥാര്‍ത്ഥ ജീവിതത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിക്കുന്നു. ഈ വര്‍ഷത്തെ മികച്ച താര ജോഡികള്‍ ആരൊക്കെയാണെന്ന് നോക്കാം

   

   നസ്‌റിയ - ദുല്‍ഖര്‍

  സലാല മൊബാല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനീകരം എന്നീ ചിത്രങ്ങളില്‍ നസ്‌റിയയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചഭിനയിച്ചു. സലാല മൊബാല്‍സിലെ ഒരു കോഴിക്കോടന്‍ പ്രണയത്തെ ഇഷ്ടപ്പെട്ടവര്‍ തീര്‍ച്ചയായും ഈ ജോഡികളെ അംഗീകരിക്കും

  നസ്‌റിയ - നിവിന്‍

  പോയവര്‍ഷം നേരം എന്ന ചിത്രത്തിന് തമിഴകത്തും മലയാളത്തിലും മികച്ച താരജോഡികള്‍ക്കുള്ള ഒത്തിരി പുരസ്‌കാരങ്ങള്‍ നിവിനും നസ്‌റിയയും നേടി. ഈ വര്‍ഷവും ഓം ശാന്തി ഓശാനയില്‍ ഇരുവരും മികച്ച അഭിനയം കാഴ്ചവച്ചു

  നസ്‌റിയ - ഫഹദ്

  ബാംഗ്ലൂര്‍ ഡെയിസിലെ മികച്ച ജോഡികളാണ് നസ്‌റിയയും ഫഹദും. സിനിമയിലെന്ന പോലെ ഇപ്പോള്‍ ജീവിതത്തിലും

  ദുല്‍ഖര്‍ - പാര്‍വ്വതി

  ബാംഗ്ലൂര്‍ ഡെയ്‌സ് സിനിമ കണ്ടിറങ്ങിയിട്ടും മനസ്സില്‍ തങ്ങി നില്‍ക്കുന്ന രണ്ട് കഥാപാത്രങ്ങലാണ് അര്‍ജുനും സാറയും. നിന്റെ പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാണ് എനിക്കിഷ്ടമെന്ന അര്‍ജുന്റെ ഡയലോഗ് കേരളത്തിലെ യുവത്വം ഏറ്റെടുത്തു കഴിഞ്ഞു.

  നിവിന്‍ - സൃന്ദ

  മേക്കപ്പ് അല്പം കൂടിപ്പോയെങ്കിലും രമേശന് എന്ത് കൊണ്ടും ചേരുന്ന ഭാര്യയാണ് സുശീല. സച്ചിനെ അറിയില്ലെങ്കിലും രമേശേട്ടനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാനും സ്‌നേഹിക്കാനും കഴിയുന്ന സുശീല

  നമിത-ദുല്‍ഖര്‍

  വിക്രമാദിത്യന്റെ സെറ്റില്‍ അനൂപ് മേനോന്‍ പറഞ്ഞിട്ടുണ്ട്. ദുല്‍ഖര്‍ അപാര റൊമാന്റിക്കാണെന്ന്. ആ റൊമാന്റിക് ആ സിനിമയിലും പ്രതിഫലിച്ചു. നമിതയ്‌ക്കൊപ്പമുള്ള ദുല്‍ഖറിന്റെ കെമിസ്ട്രി വര്‍ക്കൗട്ടായി

  ഭാവന- അനൂപ് മേനോന്‍

  അനൂപ് മേനോന്‍ പറഞ്ഞപോലെ പ്രണയത്തിന് ശേഷവും വിവാഹത്തിന് മുമ്പുമുള്ള ഒരുനിമിഷത്തിന്റെ കഥയായിരുന്നു ആംഗ്രി ബേബീസ് ഇന്‍ ലവ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍ ഒന്നിക്കാന്‍ ചിലരെങ്കിലും ആഗ്രഹിച്ചിരിക്കും. അത് ഈ ചിത്രത്തിലൂടെ സാധിച്ചു

  അഹാന-ഫര്‍ഹാന്‍

  ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ അഹാനയും ഫര്‍ഹാനും പുതുമുഖങ്ങളാണ്. പക്ഷെ ആ ഒരു ജാള്യതയും ഇല്ലാതെ ഇരുവരും മികച്ച പ്രകടനം നടത്തി. മികച്ച ജോഡികളായി ആദ്യ ചിത്രത്തില്‍ തന്നെ നല്ല അഭിപ്രായം നേടി

  ആശ ശരത്ത് - മമ്മൂട്ടി

  വര്‍ഷത്തിലെ വേണുവും നന്ദിനിയും നമ്മളിലൊരാളായി തോന്നുന്നെങ്കില്‍ അത് ഈ ജോഡികളിലൂടെയാണ്. മികച്ച ജോഡികളായി ഇവരെയും ഉള്‍പ്പെടുത്താവുന്നതാണ്.

  Please Wait while comments are loading...

  Malayalam Photos

  Go to : More Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X