»   » ആരാണ് ഈ വര്‍ഷത്തെ മികച്ച സംവിധായകന്‍?

  ആരാണ് ഈ വര്‍ഷത്തെ മികച്ച സംവിധായകന്‍?

  By Aswathi

  143 ഓളം മലയാളം ചിത്രങ്ങള്‍ ഈ വര്‍ഷം തിയേറ്ററുകളിലെത്തി. മിക്കതും വന്നു പോയതുപോലും പ്രേക്ഷകര്‍ അറിഞ്ഞതേയില്ല. വിരലിലെണ്ണാവുന്ന വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ അതില്‍ മികച്ചു നില്‍ക്കുന്നതുള്ളു. മികച്ചത്, മികച്ചതില്‍ മികച്ചതു തന്നെ. മാറിയ പ്രേക്ഷക കാഴ്ചപ്പാടുകള്‍ക്കൊപ്പം എത്തിയതാണ് വിജയ്ച്ച ചിത്രങ്ങളെല്ലാം. ഈ ചിത്രങ്ങളുടെ നാഥന്‍ തീര്‍ച്ചയായും സംവിധായകന്‍ തന്നെയാണ്. അങ്ങനെയെങ്കില്‍ ആരാണ് ഈ വര്‍ഷത്തെ മികച്ച സംവിധായകന്‍ എന്ന് പറയാമോ?

   

  വോട്ട് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

  ഷാജി എന്‍ കരുണ്‍

  സ്വോപാനം ആത്മാവ് സ്പര്‍ശിക്കുന്ന കഥയാണ്. ചെണ്ടവിദ്വാന്റെ കഥ പ്രേക്ഷക ഹൃദയത്തിലെത്തിച്ച ഷാജി എന്‍ കരുണ്‍

  റോഷന്‍ ആന്‍ഡ്രൂസ്

  മഞ്ജു വാര്യരുടെ മടങ്ങി വരവിന് വേദിയൊരുക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു കഥകൊണ്ടും കഥാ പശ്ചാത്തലം കൊണ്ടും വേറിട്ടു നില്‍ക്കുന്നു

   അഞ്ജലി മേനോന്‍

  കുറച്ച് ചെറുപ്പക്കാരെ അണിനിരത്തി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബാംഗ്ലൂര്‍ ഡെയ്‌സ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ മലയാള സിനിമ.

  മാധവ് രാംദാസന്‍

  അപ്പോത്തിക്കരി എന്ന ചിത്രത്തിലൂടെ വ്യത്യസ്തമായ ഒരു ലോകത്തെ മാധവ് രാംദാസന്‍ എന്ന സംവിധായകന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തികൊടുത്തു.

  രാജീവ് രവി

  പോയ വര്‍ഷം ഫഹദ് ഫാസിലിനെ നായകനാക്കി അന്നയെയും റസൂലിനെയും പരിചയപ്പെടുത്തിയ രാജീവ് രവി ഇത്തവണ ഫര്‍ഹാന്‍ ഫാസിലിലൂടെ സ്റ്റീവ് ലോപ്പസ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുത്തി ശ്രദ്ധനേടി.

  വേണു

  മമ്മൂട്ടി എന്ന നടനെ പൂര്‍വ്വാതീകം ശക്തിയോടെ തിരിച്ചു നല്‍കുകയായിരുന്നു മുന്നറിയിപ്പ് എന്ന ചിത്രത്തിലൂടെ വേണു

  അനില്‍ രാധാകൃഷ്ണ മേനോന്‍

  വൃത്തി രാക്ഷസന്റെ കഥ പറഞ്ഞ നോര്‍ത്ത് 24 കാതമാണ് അനില്‍ രാധാകൃഷ്ണ മേനോന്റെ പോയ വര്‍ഷത്തെ ഹിറ്റ്. ഇത്തവണ സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെ ഏഴ് കള്ളന്മാരുടെ കഥയാണ് അനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്.

  രഞ്ജിത്ത്

  പോയവര്‍ഷം കടല്‍ കടന്നൊരു മാത്തുക്കുട്ടി രഞ്ജിത്തിനെ പറ്റിച്ചു. പക്ഷെ ദുല്‍ഖറിനെ നായകനാക്കി എടുത്ത ഈ വര്‍ഷത്തെ ഞാന്‍ എന്ന ചിത്രം നിരൂപക പ്രശംസ നേടി

  രഞ്ജിത്ത് ശങ്കര്‍

  മമ്മൂട്ടി എന്ന നടന്റെ കഴിവ് മികച്ച രീതിയില്‍ ഉപയോഗിക്കുകയായിരുന്നു വര്‍ഷം എന്ന ചിത്രത്തിലൂടെ രഞ്ജിത്ത് ശങ്കര്‍

  അമല്‍ നീരദ്

  എന്നും പുതുമകള്‍ പരീക്ഷിയ്ക്കുന്ന അമല്‍ നീരദ് ഈ വര്‍ഷം ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പുതിയൊരു ദൃശ്യവിരുന്നൊരുക്കി. തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു കഥയും പശ്ചാത്തലവും

  Please Wait while comments are loading...

  Malayalam Photos

  Go to : More Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X