»   » ഈ വര്‍ഷത്തെ മികച്ച നടിയാരാണ്?

  ഈ വര്‍ഷത്തെ മികച്ച നടിയാരാണ്?

  By Aswathi

  നായികാ നിരയിലേക്ക് ഈ വര്‍ഷം കടുത്ത മത്സരമാണ് നടക്കുന്നത്. കുറച്ച് യുവ നായികമാര്‍ക്കൊപ്പം 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ഒറ്റ ചിത്രത്തിലെ പ്രകടനവുമായി മഞ്ജു വാര്യരുമുണ്ട്. 'മുന്നറിയിപ്പി'ലെ അപര്‍ണ ഗോപിനാഥിന്റെ പ്രകടനവും 'ഓം ശാന്തി ഓശാന'യിലെ നസ്‌റിയയുടെ പ്രകടനവുമൊക്കെ മഞ്ജുവിന് വെല്ലുവിളിയാണ്. ആരാവും ഈ വര്‍ഷത്തെ മികച്ച നടി, നിങ്ങള്‍ക്ക് പറയാം

   

  വോട്ട് രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

  മഞ്ജു വാര്യര്‍

  ഹൗ ഓള്‍ഡ് ആര്‍ യു എന്ന ഒറ്റ ചിത്രത്തിലെ അഭിനയത്തെ വിലയിരുത്തിയാണ് മഞ്ജുവിനെ പരിഗണിയ്ക്കുന്നത്. മഞ്ജുവാര്യര്‍ മികച്ച നടിയാണോ എന്ന് ഏഷ്യവിഷന്‍ നേരത്തെ തീരുമാനിച്ചു കഴിഞ്ഞതാണ്

  ആശ ശരത്ത്

  കഴിഞ്ഞ വര്‍ഷം ദൃശ്യത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കരങ്ങള്‍ ഒത്തിരി സ്വന്തമാക്കിയ ആശ ശരത്ത് ഈ വര്‍ഷം വര്‍ഷത്തിലെ അഭിനയ മികവുമായി മികച്ച നടിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുകയാണ്

  അനുശ്രീ

  അനുശ്രീയും മലയാളത്തിലെ മുന്‍നിര താരമായി ഉയര്‍ന്നിരിക്കകയാണ്. ഇതിഹാസ എന്ന ഒറ്റ ചിത്രം മതി അനുശ്രീയെ വിലയിരുത്താന്‍

  നസ്‌റിയ നസീം

  ബാംഗ്ലൂര്‍ ഡെയിസിലെയും ഓശാന്തി ഓശാനയിലെയും തകര്‍പ്പന്‍ പ്രകടനവുമായി നസ്‌റിയയുമുണ്ട് മികച്ച നടിയ്ക്കുള്ള പുരസ്‌കാര പട്ടികയിലേക്ക്

  നമിത പ്രമോദ്

  ഈ വര്‍ഷം ഒത്തിരി നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ നമിതയ്ക്കും അവസരം ലഭിച്ചു. വിക്രമാദിത്യനിലെയും ഓര്‍മയുണ്ടോ ഈ മുഖത്തിലെയും അഭിനയം ശ്രദ്ധയമാണ്.

  അപര്‍ണ ഗോപിനാഥ്

  മുന്നറിയിപ്പ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന അപര്‍ണയുടെയും അഭിനയം. കഴിഞ്ഞ വര്‍ഷം മികച്ച പുതുമുഖ നടിയ്ക്കുള്ള ഒത്തിരി പുരസ്‌കാരങ്ങളിലേക്ക് പരിഗണിച്ച അപര്‍ണയെ ഈ ഒരൊറ്റ ചിത്രത്തിലൂടെ ഈ വര്‍ഷം മികച്ച നടിയായി പരിഗണിക്കാവുന്നതാണ്

  അനുമോള്‍

  ചായില്യത്തിലെയും ഞാനിലെയും മികച്ച അഭിനയമാണ് അനുമോള്‍ കാഴ്ച വച്ചത്. തീര്‍ച്ചയായും ഈ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ അനുമോളുമുണ്ട്

  ഭാമ

  ഈ വര്‍ഷം ഒഴിച്ചുകൂടാന്‍ പറ്റാത്ത നടിയാണ് ഭാമ. ഭാമയുടെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച വേഷമാണ് ഒറ്റ മന്ദാരത്തിലെ കല. കല തന്നെ മതി ഈ വര്‍ഷത്തെ മികച്ച നടിയായി ഭാമയെ തിരഞ്ഞെടുക്കാന്‍

  Please Wait while comments are loading...

  Malayalam Photos

  Go to : More Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X