twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാവലിന്‍ കേസ്: കോടതിക്ക് പേടി ആരെ- പ്രതികരണങ്ങള്‍

    By Soorya Chandran
    |

    കൊച്ചി: ലാവലിന്‍ കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജിമാര്‍ പിന്‍മാറുന്നതിന്റെ കാരണം എന്തായിരിക്കും. കോടതികള്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെ ഭയക്കുന്നുണ്ടോ?

    സംശയങ്ങള്‍ അവസാനിക്കുന്നില്ല. പ്രതിസ്ഥാനത്ത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കൂടി ആകുമ്പോള്‍ ആരോപണങ്ങള്‍ക്ക് രൂക്ഷത കൂടുകയും ചെയ്യുന്നുണ്ട്. ഭീഷണിയാണ് ജഡ്ജിമാരുടെ പിന്‍മാറ്റത്തിന് കാരണമെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഇപ്പോള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

    ജഡ്ജിമാരുടെ പിന്‍മാറ്റത്തിനെതിരെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ക്രൈം നന്ദകുമാര്‍ വിഷയം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് കൃഷ്ണയ്യര്‍ ഹൈക്കോടി ചീഫ് ജസ്റ്റിസിനും ഗവര്‍ണര്‍ക്കും കത്തയച്ചിരുന്നു.

    ലാവലിന്‍ കേസിലെ ജഡ്ജിമാരുടെ പിന്‍മാറ്റത്തെക്കുറിച്ച് പ്രമുഖരുടെ പ്രതികരണങ്ങള്‍

     ജസ്റ്റിസ് എന്‍കെ ബാലകൃഷ്ണന്‍

    ലാവലിന്‍ കേസ്: കോടതിക്ക് പേടി ആരെ?

    സര്‍ക്കാരില്‍ സ്വാധീനമുള്ള വക്കീലിന്റെ ജൂനിയറായാണ് അഭിഭാഷകവൃത്തി തുടങ്ങിയത്. അതുകൊണ്ട് പിണറായി വിജയനെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നത് ഉചിതമാകില്ല

    രാജിവക്കണം-ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍

    ലാവലിന്‍ കേസ്: കോടതിക്ക് പേടി ആരെ?

    ജഡ്ജി രാജിവക്കണമെന്ന് വി ആര്‍ കൃഷ്ണയ്യര്‍. കേസില്‍ നിന്ന് പിന്‍മാറാനുള്ള അവകാശം ജഡ്ജിമാര്‍ക്കില്ലെന്നും കൃഷ്ണയ്യര്‍

    അസാധാരണം- സെബാസ്റ്റ്യന്‍ പോള്‍

    ലാവലിന്‍ കേസ്: കോടതിക്ക് പേടി ആരെ?

    ജഡ്ജിമാര്‍ പിന്‍മാറുന്നത് അസാധാരണമെന്ന് സെബാസ്റ്റ്യന്‍ പോള്‍. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തരുത്. ജഡ്ജിമാര്‍ ഭൂതകാലം ചികഞ്ഞ് കേസില്‍ നിന്ന് പിന്‍മാറരുത്.

    ഭീഷണി- കെ സുധാകരന്‍

    ലാവലിന്‍ കേസ്: കോടതിക്ക് പേടി ആരെ?

    പിന്‍ മാറ്റത്തിന് പിന്നില്‍ ഭീഷണിയെന്ന് കെ സുധാകരന്‍. സംഭവം ഹൈക്കോടതി തന്നെ അന്വേഷിക്കണമെന്നും കെ സുധാകരന്‍.

    ആശാസ്യമല്ല- അഡ്വ. എം ജയശങ്കര്‍

    ലാവലിന്‍ കേസ്: കോടതിക്ക് പേടി ആരെ?

    ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്‍മാറുന്നത് ആശാസ്യമല്ലെന്ന് സാമൂഹ്യ നിരീക്ഷകനും അഭിഭാഷകനും ആയ എഡ്വ. എം ജയശങ്കര്‍.

    English summary
    Who is threatening High Court in Lavalin case
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X