twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാമനുണ്ണിയുടെ ലീല തമിഴിലേക്ക് മാറ്റിയാല്‍ നായകനായി ആരെത്തണം.. ആരാധകര്‍ക്കും പറയാനുണ്ട്!

    By Nimisha
    |

    അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളില്‍ മികച്ച വിജയം നേടിയ ചിത്രമാണ് രാമലീല. ദിലീപിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഈ സിനിമ. നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ ചിത്രത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലാവുമെന്നുള്ള ആശങ്ക നിലനില്‍ക്കവെയാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്.

    എന്നെ ആരും അങ്ങനെ വിളിക്കണ്ട.. പൊട്ടിത്തെറിച്ച് സായി പല്ലവി.. ആരെന്ത് വിളിച്ചാലും പ്രകോപിതയാവുമോ?എന്നെ ആരും അങ്ങനെ വിളിക്കണ്ട.. പൊട്ടിത്തെറിച്ച് സായി പല്ലവി.. ആരെന്ത് വിളിച്ചാലും പ്രകോപിതയാവുമോ?

    ത്രിഷയില്ലാതെ സാമി2.. വിക്രം ചിത്രത്തില്‍ നിന്നും പിന്‍മാറാനുള്ള കാരണത്തെക്കുറിച്ച് ത്രിഷ പറയുന്നത്ത്രിഷയില്ലാതെ സാമി2.. വിക്രം ചിത്രത്തില്‍ നിന്നും പിന്‍മാറാനുള്ള കാരണത്തെക്കുറിച്ച് ത്രിഷ പറയുന്നത്

    രാമലീല റിലീസ് ചെയ്ത് കൃത്യം അഞ്ചു ദിവസമായപ്പോഴേക്കും ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കിയ തിരക്കഥയിലെ ചില ഭാഗങ്ങളായിരുന്നു അതിനിടയില്‍ താരത്തിന്റെ ജീവിതത്തില്‍ അരങ്ങേറിയത്. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് അരുണ്‍ ഗോപിയായിരുന്നു. ചിത്രം വിജയകരമായി മുന്നേറുന്നതിനിടയിലാണ് ചിത്രത്തിന്റെ റീമേക്കിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരുവിധ നീക്കവും അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

    രാമലീല തമിഴിലേക്ക് റീമേക്ക് ചെയ്താല്‍

    രാമലീല തമിഴിലേക്ക് റീമേക്ക് ചെയ്താല്‍

    മലയാളത്തില്‍ വിജയിച്ച ചിത്രങ്ങള്‍ അന്യഭാഷയിലേക്ക് റീമേക്ക് ചെയ്യാറുണ്ട്. അത്തരത്തില്‍ രാമലീല തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഫാന്‍സ് ഗ്രൂപ്പുകളില്‍ സജീവമായിരുന്നു.

    നായകനായി ആരെത്തും?

    നായകനായി ആരെത്തും?

    രാമനുണ്ണിയെ അവതരിപ്പിക്കാനായി ആരെത്തുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. തെന്നിന്ത്യന്‍ താരങ്ങളായ വിജയ്, വിക്രം, സൂര്യ, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം ദിലീപിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു.

    കൂടുതല്‍ പേരും പിന്തുണച്ചത്

    കൂടുതല്‍ പേരും പിന്തുണച്ചത്

    നായകനായി ദിലീപ് തന്നെ എത്തണമെന്ന തരത്തിലാണ് കൂടുതല്‍ പേരും അഭിപ്രായം പ്രകടിപ്പിച്ചത്.പ്രതിസന്ധികള്‍ക്കിടയിലും വിജയകരമായി മുന്നേറുന്ന ചിത്രത്തിന്റെ തമിഴ ്പതിപ്പിലും ദിലീപ് തന്നെ നായകനായി എത്തണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

    അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് അനക്കമില്ല

    അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് അനക്കമില്ല

    രാമലീലയ്ക്ക് പിന്നാലെ അരുണ്‍ ഗോപിയും ടോമിച്ചന്‍ മുളകുപാടവും മോഹന്‍ലാലിനെ നായകനാക്കി ചിത്രം ചെയ്യുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ രാമലീല തമിഴിലേക്ക് മാറ്റുന്നതിന്റെ യാതൊരുവിധ സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.

    ഫാന്‍സ് ഗ്രൂപ്പുകളിലെ ചര്‍ച്ച

    ഫാന്‍സ് ഗ്രൂപ്പുകളിലെ ചര്‍ച്ച

    നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ദിലീപിന്റെ രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ ചിത്രത്തെ ബാധിക്കുമോയെന്ന ആശങ്ക അണിയറപ്രവര്‍ത്തകരെയും ഫാന്‍സിനെയും അലട്ടിയിരുന്നു. എന്നാല്‍ നല്ല സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ചിത്രത്തെ വിജയത്തിലേക്ക് നയിച്ചത്.

     കളക്ഷനിലും റെക്കോര്‍ഡ്

    കളക്ഷനിലും റെക്കോര്‍ഡ്

    ദിലീപിന്റെ കരിയറിലെ തന്നെ മികച്ച കളക്ഷന്‍ നേടുന്ന ചിത്രം കൂടിയായി മാറിയിരിക്കുകയാണ് രാമലീല. ചിത്രം ഇതിനോടകം തന്നെ മുപ്പതു കോടി പിന്നിട്ടു കഴിഞ്ഞു.

    English summary
    If Ramaleela going to make in Tamil, who will be in title role.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X