twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നു നിന്റെ മൊയ്തീന്‍ ചിത്രീകരണം നിര്‍ത്തിയതെന്തുകൊണ്ട്‌?

    By Nirmal Balakrishnan
    |

    പൃഥ്വിരാജ് നായകനാകുന്ന 'എന്നു നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിന് കാഞ്ചനമാല എന്ന ജീവിച്ചിരിക്കുന്ന കഥാപാത്രം എതിരു നില്‍ക്കാന്‍ കാരണമെന്ത്? യഥാര്‍ഥ സംഭവങ്ങളോടു സിനിമക്കാര്‍ കാണിക്കുന്ന നീതികേടിന്റെ ഉദാഹരണമാണ് ഈ പ്രശ്‌നത്തിനു പിന്നിലെന്ന് കാഞ്ചനമാല പറയുമ്പോള്‍ മനസ്സിലാകും.

    നവാഗതനായ വിമല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാഞ്ചനമാലയുടെയും മരിച്ച മൊയ്തീന്റെയും പ്രയണയജീവിതത്തെക്കുറിച്ച് പത്രങ്ങളില്‍ വന്ന ഫീച്ചറുകള്‍ കണ്ടിട്ടാണ് വിമല്‍ സിനിമയൊരുക്കാന്‍ തയ്യാറാകുന്നത്. സിനിമയുടെ തിരക്കഥ തയ്യാറായാല്‍ കാഞ്ചനമാലയ്്ക്കു കാണിച്ചുകൊടുക്കാമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ തിരക്കഥ തയ്യാറായി ചിത്രീകരണം പകുതിയായപ്പോഴാണ് കാഞ്ചനമാലയ്ക്ക് തിരക്കഥ വായിക്കാന്‍ കൊടുത്തത്. അതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. തിരക്കഥയിലെ പ്രശ്‌നമായി കാഞ്ചനമാല ചൂണ്ടിക്കാണിക്കുുന്നത് മൂന്നുകാര്യങ്ങളാണ്.

    ennu-ninte-moideen

    ഒന്ന്- കാഞ്ചനമാലയുടെ സഹോദരങ്ങളെ ചിത്രത്തില്‍ വില്ലന്‍മാരായിട്ടാണു ചിത്രീകരിക്കുന്നത്. മൊയ്തീനെ അവര്‍ ദ്രോഹിക്കുന്നതായും ഉണ്ട്. എന്നാല്‍ തന്റെ സഹോദരങ്ങള്‍ മൊയ്തീനെ ഒരിക്കല്‍ പോലും ദ്രോഹിച്ചില്ലെന്ന് കാഞ്ചനമാല പറയുന്നു.

    രണ്ട്-മൊയ്തീനും അയാളുടെ പിതാവും ആജന്മശത്രുക്കളായിട്ടാണ് സിനിമയില്‍ കാണിക്കുന്നത്. എന്നാല്‍ അങ്ങനെയുണ്ടായിട്ടില്ലെന്ന് കാഞ്ചനമാല പറയുന്നു.

    മൂന്ന്- സ്വതന്ത്രനായി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച മൊയ്തീനെ രാഷ്ട്രീയക്കാനായി ചിത്രീകരിക്കുന്നു. സ്വാതന്ത്ര്യസമര സേനാനിയായ മൊയ്തീന്റെ പിതാവിനെ വര്‍ഗീയവാദിയായിട്ടാണ് സിനിമയില്‍ കാണിക്കുന്നത്.

    ഇങ്ങനെ വസ്തുതാ വിരുദ്ധമായി സിനിമ വന്നാല്‍ താന്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് കാഞ്ചനമാല പറയുന്നു. തന്റെ എതിര്‍പ്പ് സംവിധായകനെയും നിര്‍മാതാക്കളെയും അറിയിച്ചിരുന്നു. നായകന്‍ പൃഥ്വിരാജിനും കാര്യങ്ങള്‍ അറിയാം. പക്ഷേ ആരും ഇപ്പോള്‍ തന്റെ ഫോണ്‍ എടുക്കാറില്ലെന്ന് കാഞ്ചനമാല പറയുന്നു.

    ഈ വിവാദത്തില്‍ നായകന്‍ പൃഥ്വിരാജോ സംവിധായന്‍ വിമലോ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. സംഭവമെന്തായാലും സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സംഭവം കൂടുതല്‍ വിവാദത്തിലേക്കു നീങ്ങുകയാണ്. ഇനി പറയേണ്ടത് സംവിധായകന്‍ തന്നെ.

    English summary
    Why did stop the shooting of Ennu Ninte Moideen??
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X