For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കമലിനെ ഭീഷണിപ്പെടുത്തിയിട്ടും, റിലീസ് തടഞ്ഞുവച്ചിട്ടും മോഹന്‍ലാലും മമ്മൂട്ടിയും മിണ്ടാത്തതിന് കാരണം?

  By Rohini
  |

  മലയാള സിനിമ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്ന് പോയിക്കൊണ്ടിരിയ്ക്കുന്നത്. നിര്‍മാതാക്കളും തിയേറ്ററുടകളും തമ്മിലുള്ള പ്രശ്‌നം കൂടുതല്‍ ശക്തമായി തുടരുന്നു.

  മമ്മൂട്ടിയും മോഹന്‍ലാലും ഒന്നും മിണ്ടുന്നില്ല; സൂപ്പര്‍താരങ്ങള്‍ക്കെതിരെ നിര്‍മാതാക്കള്‍

  അതിനിടയിലാണ് സംവിധായകന്‍ കമലിനെ നാട് കടത്തണം എന്ന ആവശ്യവുമായി ഒരു കൂട്ടര്‍ രംഗത്ത് എത്തിയത്. ചലച്ചിത്രമേളയില്‍ ദേശീയഗാനം ആലപിയ്ക്കണം എന്ന കോടതി ഉത്തരവിനെ കമല്‍ എതിര്‍ത്തതായിരുന്നു കാരണം.

  എന്താ ആരും മിണ്ടാത്തത്

  എന്താ ആരും മിണ്ടാത്തത്

  എന്താ ആരും ഒന്നും മിണ്ടാത്തത്.. ആരും പ്രതികരിക്കാത്തത്...ഒരു വശത്ത് മലയാളത്തിലെ ഏറ്റവും പ്രഗത്ഭനായ ഒരു സംവിധായകന് ഭീഷണി, മറുവശത്ത് റിലീസിങ് തടഞ്ഞ് നിര്‍ത്തിക്കൊണ്ടുള്ള സമരം... മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഈ പ്രതിസന്ധി സമയത്ത് സിനിമയ്ക്കകത്തെ പ്രമുഖരാരും കാര്യമായ പ്രതികരണങ്ങളോ നടപടികളോ സ്വീകരിയ്ക്കുന്നില്ല.

  ചുരുക്കം ചിലര്‍ മാത്രം

  ചുരുക്കം ചിലര്‍ മാത്രം

  കമലിനെതിരെയുള്ള ഭീഷണിക്കെതിരെ നടന്‍ അലന്‍സിയര്‍ ലേ ലോപ്പസ് പ്രതികരിച്ചത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സിനിമാ സമരത്തിനെതിരെ പൃഥ്വിരാജ്, സത്യന്‍ അന്തിക്കാട്, സിദ്ദിഖ് അങ്ങനെ വിരലിലെണ്ണാവുന്ന ചിലര്‍ മാത്രം പ്രതികരിച്ചതായി കണ്ടു. മറ്റാരും ധൈര്യത്തോടെ മുന്നോട്ട് വരുന്നില്ല.

  മിണ്ടാതെ സൂപ്പര്‍ താരങ്ങള്‍

  മിണ്ടാതെ സൂപ്പര്‍ താരങ്ങള്‍

  മലയാളത്തിന്റെ നെടുന്തൂണുകളാണെന്ന് പ്രേക്ഷകരും സിനിമാ ലോകവും പറയുന്ന മെഗാസ്റ്റാറിനും ദ കംപ്ലീറ്റ് ആക്ടര്‍ക്കും മാത്രം ഈ വിഷയങ്ങളില്‍ അഭിപ്രായമൊന്നുമില്ല. മെഗാസ്റ്റാര്‍ വാ തുറന്നതേയില്ല. കമല്‍ വിഷയത്തില്‍, ജീവിതത്തില്‍ സംഭവിക്കേണ്ടത് സംഭവിച്ചേ തീരൂ എന്ന് കംപ്ലീറ്റ് ആക്ടര്‍ പ്രതികരിച്ചു. സിനിമാ സമരത്തെ കുറിച്ച് മിണ്ടിയതുമില്ല.

  സോഷ്യല്‍ മീഡിയയുടെ ചോദ്യം

  സോഷ്യല്‍ മീഡിയയുടെ ചോദ്യം

  ആരുടെങ്കിലും പിറന്നാള്‍ വന്നാലോ, സിനിമയിലെയോ രാഷ്ട്രീയത്തിലെയോ പ്രമുഖരാരെങ്കിലും മരിച്ചാലും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന സൂപ്പര്‍താരങ്ങള്‍ എന്തുകൊണ്ട് സമരത്തോടും ഭീഷണിയോടും പ്രതികരിയ്ക്കുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. അഭിനയം.. അഭിനയം മാത്രമാണ് തന്റെ മേഖല എന്ന് കരുതുന്നവരല്ല മലയാളത്തിലെ നെടുന്തൂണുകള്‍. ബ്ലോഗിലൂടെ പ്രതികരിക്കാനും പൊതു വേദിയില്‍ പൊട്ടിത്തെറിക്കാനും കഴുവുള്ള സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ ജോലിസംബന്ധമനായ വിഷയത്തില്‍, സഹപ്രവര്‍ത്തകരുടെ പ്രശ്‌നത്തില്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു?

  ഫെഫ്കയ്ക്കും മാക്ടയ്ക്കും അമ്മയ്ക്കും ഒന്നും പറയാനില്ലേ

  ഫെഫ്കയ്ക്കും മാക്ടയ്ക്കും അമ്മയ്ക്കും ഒന്നും പറയാനില്ലേ

  ഈ വിഷയങ്ങളെ കുറിച്ച് താരസംഘടനയായ അമ്മയ്ക്കും, സംവിധായകരുടെ സംഘടനയായ ഫെഫ്കയ്ക്കും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയ്ക്കും ഒന്നും പറയാനില്ലേ... പിന്നെ എന്തിനാണ് ഇത്രയേറെ സംഘടനകള്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല, പ്രശ്‌നമുണ്ടാക്കാനാണ് സംഘടനകള്‍ എന്ന തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.

  സിനിമ വെറും കച്ചവടം മാത്രം

  സിനിമ വെറും കച്ചവടം മാത്രം

  സിനിമ എന്ന കാലാരൂപം വെറും കച്ചവടമായി മാറുന്ന കാഴ്ചയാണിത്. ഇതിലും ഭീകരമായ മറ്റൊരു അവസ്ഥ ഇനി വരാനില്ല. ആസ്വാദകനെ ഒരു തരത്തിലും ഈ മേഖല പരിഗണിക്കുന്നില്ല എന്നത് തന്നെയാണ് ഇതിന്റെയൊക്കെ അര്‍ത്ഥം. സിനിമ റിലീസ് ചെയ്യുമ്പോള്‍ കണ്ടുകൊള്ളുക, അല്ലാത്തപ്പോള്‍ മിണ്ടാതിരിയ്ക്കുക എന്നാണോ..

  അവനവന്റെ പ്രശ്‌നം മാത്രമാകുമ്പോള്‍

  അവനവന്റെ പ്രശ്‌നം മാത്രമാകുമ്പോള്‍

  കമലിന്റെ പ്രശ്‌നം സമയദോഷം കൊണ്ട് സംഭവിച്ചതാണെങ്കില്‍, സിനിമ റിലീസ് തടഞ്ഞു വച്ചുകൊണ്ടുള്ള പ്രശ്‌നം നിര്‍മാതാക്കളുടെയും തിയേറ്ററുടകളുടെയും മാത്രമാണെങ്കില്‍.. സിനിമാ വ്യവാസായത്തെ വളര്‍ത്തിയെടുക്കുന്ന പ്രേക്ഷകര്‍ക്കെന്താണ് പ്രശ്‌നം?. ചെമ്പിനില്ലാത്ത ചൂട് അടുപ്പിനെന്തിന്.. നോക്കാം, സിനിമ കഥയെ വെല്ലുന്ന ഒരു ട്വിസ്റ്റ് എവിടെയെങ്കിലും സംഭവിക്കുമോ എന്ന്...

  English summary
  Why Mammootty and Mohanlal not reacting for anything
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X