twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു ആരെ ഭയക്കുന്നു? നടിമാരുടെ വെളിപ്പെടുത്തലിനു ശേഷം സോഷ്യൽ മീഡിയ തേടുന്നത് മഞ്ജു വാര്യരെ

    സോഷ്യൽ മീഡിയ ആകാംക്ഷയോടെ നോക്കുന്നത് നടി മഞ്ജുവിനെയാണ്

    By Suchithra Mohan
    |

    Recommended Video

    നടിമാരുടെ വെളിപ്പെടുത്തലിനു ശേഷവും മഞ്ജുവിന്റെ മൗനം എന്തുകൊണ്ട്

    ഒക്ടോബർ 14 ന് എറണാകുളം പ്രസ്ക്ലബിൽവെച്ച് നടന്ന ഡബ്ല്യൂസിസി അംഗങ്ങളുടെ പത്രസമ്മേളനമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം. താരസംഘടനയായ അമ്മയുടെ ഇരട്ടത്താപ്പിനെയാണ് നടിമാർ പുറം വെളിച്ചതത് കൊണ്ടാ വന്നത്. നടിമാരായ രേവതി, പാർവതി, പദ്മപ്രിയ,റിമ, രമ്യ നമ്പീശനും മറ്റ് ഡബ്ല്യൂസിസി അംഗങ്ങളുമായിരുന്നു മാധ്യമങ്ങളെ കണ്ടിരുന്നത്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം മുതൽ അവസാന അമ്മ യോഗത്തിൽ സംഭവിച്ച കാണാകാഴ്ചയായിരുന്നു ഇന്നലെ നടിമാർ പങ്കുവെച്ചത്.

    ഇങ്ങനെയാണെങ്കിൽ പലതും പുറത്തു വരും!! മലയാളത്തിലും മീടൂവിന് ഒരു ക്ഷാമമില്ല.... അതൊക്കെ പുറത്തു വിടും, നടിമാരുടെ മുന്നറിയിപ്പ്ഇങ്ങനെയാണെങ്കിൽ പലതും പുറത്തു വരും!! മലയാളത്തിലും മീടൂവിന് ഒരു ക്ഷാമമില്ല.... അതൊക്കെ പുറത്തു വിടും, നടിമാരുടെ മുന്നറിയിപ്പ്

    മീടു ക്യാംപെയ്നുകൾ ഇന്ത്യൻ സിനിമ മേഖലയിൽ ശക്തമാകുകയാണ്. ബോളിവുഡിലും തമിഴ് തെലുങ്ക് സിനിമ മേഖലയിലും നിരവധി പേരാണ് മീടൂ മൂവ്മെന്റ് മായി രംഗത്തെത്തിയിരിക്കുന്നത് . അന്യഭാഷ ചലച്ചിത്ര ലോകം അതിജീവിച്ച നടിമാർക്ക് പിന്തുണ നൽകുമ്പോൾ, മലയാള സിനിമ മേഖലയിൽ നിന്ന് ഒരു തണുത്ത സമീപനമാണ് ലഭിക്കുന്നത്. ഈ അവസരത്തിൽ ഡബ്ല്യൂസിസി അംഗങ്ങളുടെ നിലപാട് അഭിനന്ദനാർഹമാണ്. സോഷ്യൽ മീഡിയയും ജനങ്ങളും ഇവരുടെ ചങ്കൂറ്റത്തിന് പൂർണ പിന്തുണ നൽകി കൂടെയുണ്ട്. സംഭവം ഇങ്ങനെയാക്കെയാണെങ്കിലും സോഷ്യൽ മീഡിയ ആകാംക്ഷയോടെ നോക്കുന്നത് നടി മഞ്ജുവിനെയാണ്. ഈ സഹാചര്യത്തിൽ മഞ്ജുവിന്റെ പ്രതികരണം ഏറെ നിർണ്ണായകമാണ്.

     ആ മീടു രേവതിയ്ക്ക് തന്നെ പാരയായി!! നടിക്കെതിരെ കേസെടുക്കണമെന്നു പോലീസില്‍ പരാതി... ആ മീടു രേവതിയ്ക്ക് തന്നെ പാരയായി!! നടിക്കെതിരെ കേസെടുക്കണമെന്നു പോലീസില്‍ പരാതി...

    മഞ്ജു എവിടെ

    മഞ്ജു എവിടെ

    ഒക്ടോബർ 13 ന് നടന്ന ഡബ്ല്യൂസിസിയുടെ പ്രസ്മീറ്റിൽ സംഘടനയിലെ പ്രമുഖ വ്യക്തിത്വങ്ങളുണ്ടായിരുന്നു. പാർവതി, രേവതി, പത്മപ്രിയ, റിമ, രമ്യ , അഞ്ജലി മേനോൻ, ബീന പോൾ, ദീദീ ദമോദരൻ, സജിത മഠത്തിൽ എന്നിവർ പങ്കെടുത്തിരുന്നു. ഡബ്ല്യൂസസിലെ പ്രധാനപ്പെട്ട അംഗങ്ങളാണ് മഞ്ജുവും, ഗീതു മോഹൻദാസും മാത്രമാണ് ഇല്ലായിരുന്നത. സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗീതു തന്റെ അഭിപ്രായങ്ങൾ വളരെ കൃത്യമായി തന്നെ അറിയിക്കാറുണ്ട്. എന്നാൽ എല്ലാതവണത്തേയും പോലെ ഇത്തവണയും മഞ്ജു മൗനം തുടരുകയാണ്.

    മഞ്ജുവിന്റെ മൗനം

    മഞ്ജുവിന്റെ മൗനം

    ആദ്യമായിട്ടല്ല മ‍ഞ്ജു ഈ വിഷയത്തിൽ മൗനം പലിക്കുന്നത്. ദീലീപിനെ വീണ്ടും തിരിച്ചെടുക്കുന്നു എന്ന അമ്മയുടെ നിലപാടിനെതിരെ ഡബ്ല്യൂസിസിയും തെന്നിന്ത്യൻ സിനിമലോകവും രംഗത്തെത്തിയിരുന്നു. അമ്മയുടെ നിലപാടിൽ പ്രതിഷേധിച്ച് ഭാവന, രമ്യ, റിമ, ഗീതു എന്നിവർ സംഘടനയിൽ നിന്ന് തങ്ങളുടെ നിലപാട് അറിയിച്ച് രാജിവെച്ച് പുറത്തുപോയിരുന്നു. കൂടാതെ ഡബ്ല്യൂസിസിയിലെ അംഗങ്ങൾ ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് കൃത്യമായി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ അവസരത്തിൽ പോലും മഞ്ജു ഒരക്ഷരം പോലും മിണ്ടാൻ തയ്യാറായില്ല. മഞ്ജൂവിന്റെ മൗനം ജനങ്ങളെ വല്ലാതെ അസ്വസ്തപ്പെടുത്തിയിരുന്നു.

     അന്ന്  വിദേശത്ത് ഇന്നോ?

    അന്ന് വിദേശത്ത് ഇന്നോ?

    അമ്മയിലേയ്ക്കുള്ള ദിലീപിന്റെ രണ്ടാം വരവിന് കളമൊരുങ്ങിയപ്പോൾ മഞ്ജു ഒരു പുരസ്കാര സ്വീകരണ ചടങ്ങുമായി ബന്ധപ്പെട്ട വിദേശത്തായിരുന്നു. മഞ്ജുമാത്രമല്ല ഡബ്യൂസിസിയുടെ നടിമാരും വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് വിദേശത്തായിരുന്നു. ഇവരുടെ ചിത്രങ്ങൾ അന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ബാക്കിയുടെ ഡബ്ല്യൂസിസി അംഗങ്ങളായ നടിമാർ തങ്ങളുടെ നിലപാട് കൃത്യമായി തുറന്ന് പറഞ്ഞ ശേഷമായിരുന്നു വിദേശത്തേയ്ക്ക് പോയത്. പരിപാടി കഴിഞ്ഞ് തിരിച്ചു വന്നാൽ മ‍ഞ്ജൂ ഈ വിഷയത്തിൽ പ്രതികരിക്കും എന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ അതുണ്ടായില്ല.

    ഡബ്ല്യൂസിസിയിൽ നിന്ന് രാജി

    ഡബ്ല്യൂസിസിയിൽ നിന്ന് രാജി

    സിനിമയിലെ വനിത സംഘടനയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചു എന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നായിരുന്നു വാർത്ത. ഡബ്ല്യൂസിസിടെ നിലപാടുകളോട് മ‍ഞ്ജു മൗനം പാലിക്കുന്നതുകൊണ്ട് അന്ന് പുറത്തു വന്ന വാർത്ത ജനങ്ങളുടെ ഇടയിൽ ശ്രദ്ധപിടിച്ചു പറ്റാൻ കഴിഞ്ഞിരുന്നു. എന്നാല്‍ ഡബ്ല്യൂസിസി മഞ്ജുവിന്റെ രാജിയെ കുറിച്ച് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

    English summary
    why manju warrier is silent asked social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X