twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിനെ അവഹേളിച്ചിട്ടില്ല: മാമാസ്

    By Ajith Babu
    |

    സിനിമാ കമ്പനിയെന്ന ചിത്രത്തില്‍ നടന്‍ പൃഥ്വിരാജിനെ അവഹേളിക്കാന്‍ ശ്രമിക്കുന്നതായുള്ള ആരോപണങ്ങള്‍ ശരിയല്ലെന്ന് സംവിധായകന്‍ മമാസ്.

    സിനിമയില്‍ രാജീവ് കൃഷ്ണ എന്ന അഹങ്കാരിയായ യുവനടനെ അവതരിപ്പിച്ച് പൃഥ്വിരാജിനെ അവഹേളിക്കുകയാണെന്നാണ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍വഴിയുള്ള പ്രചാരണം. പൃഥ്വിരാജിന്റെ ആരാധകരുടെ പേരിലാണ് പ്രചാരണം. ഇതു ശരിയല്ല. പൃഥ്വിരാജുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാമാസ് വ്യക്തമാക്കി.

    സിനിമ സ്വപ്നംകണ്ടു ജീവിക്കുന്ന നാലു ചെറുപ്പക്കാരുടെ കഥ പറയാനാണ് 'സിനിമാ കമ്പനി'യിലൂടെ ശ്രമിച്ചത്. ആരോപണങ്ങള്‍ യഥാര്‍ഥ ആരാധകരുടേതാണെന്നു വിശ്വസിക്കുന്നില്ല. അനാവശ്യ വിവാദങ്ങള്‍ സിനിമയ്ക്ക് ഗുണകരമല്ല. ഒമ്പതോളം പുതുമുഖങ്ങളെ വച്ച് എടുത്ത സിനിമയെ കൂട്ടായ ആക്രമണത്തിലൂടെ താറടിക്കാനും തരംതാഴ്ത്താനുമുള്ള ശ്രമമാണിത്.

    പൃഥ്വിയെ അവഹേളിയ്‌ക്കേണ്ട ആവശ്യമെന്തിന്? മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും മുന്നിലാണ് അദ്ദേഹം. ഞാന്‍ അദ്ദേഹത്തെ ബഹുമാനിയ്ക്കുന്നു. സിനിമാക്കമ്പനിയിലെ രാജീവ് കൃഷ്ണയെന്ന കഥാപാത്രത്തെ മോശമായി തന്നെയാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. എന്നാല്‍ ആ കഥാപാത്രവുമായി പൃഥ്വിയ്ക്ക് യാതൊരു ബന്ധവുമില്ല. പൃഥ്വിരാജിനെ ദ്രോഹിക്കുകയെന്ന ഉദ്ദേശത്തോടെയല്ല ആ കഥാപാത്രത്തെ സൃഷ്ടിച്ചത്. നിധിന്‍ പോളിന് പൃഥ്വിയുമായുള്ള രൂപസാദൃശ്യം യാദൃശ്ചികമായി സംഭവിച്ചതാണ്.

    ഹീറോയിലെ രംഗങ്ങള്‍ ഞങ്ങള്‍ ഉപയോഗിച്ചുവെന്ന് പറയുന്നത് ശരിയല്ല. ഹീറോ പുറത്തിറങ്ങുന്നതിന് എത്രയോ മുമ്പ് സിനിമാ കമ്പനിയിലെ ആ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇത് വെറും വാദത്തിനുവേണ്ടി പറയുന്നതല്ല. ആരും വിശ്വസിക്കില്ല എന്നറിയാം. പക്ഷെ എന്റെ കയ്യില്‍ തെളിവുകളുണ്ട്.' മമാസ് പറഞ്ഞു.

    വിവാദവുമായി ബന്ധപ്പെട്ട് പൃഥ്വിരാജുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍ മമാസിന്റെ മറുപടി ഇങ്ങനെയായിരുന്നു അദ്ദേഹം ഇത് അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. പൃഥ്വിരാജുമായി സംസാരിക്കും. പക്ഷേ അതൊരിക്കലും കുറ്റം ഏറ്റുപറയല്‍ എന്ന രീതിയിലാവില്ല. കാരണം ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.'

    സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ അഭിപ്രായം വായിച്ചശേഷം സിനിമ കാണുന്ന പ്രേക്ഷകരെ സിനിമയില്‍നിന്നകറ്റുന്ന രീതിയിലുള്ള പ്രചാരണമാണു നടക്കുന്നത്. അതുകൊണ്ട് സിനിമ മോശമാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജീവ് കൃഷ്ണയുടെ വേഷംചെയ്ത നിതിന്‍ പോളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

    English summary
    Director Mamas springs to his defence, saying, "Why would I ridicule Prithviraj? He is one young star in the industry who has carved a niche for himself and I respect him.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X