For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല; മീനൂട്ടിയിലൂടെ നഷ്ടപ്പെട്ടതൊക്കെ മഹാലക്ഷ്മിയിലൂടെ നേടിയെന്ന് ദിലീപ്

  |

  ദിലീപും കാവ്യ മാധവനും എല്ലാ കാലത്തും മലയാള സിനിമ ചര്‍ച്ചയാക്കാറുള്ള താരങ്ങളാണ്. ഒരുമിച്ച് അഭിനയിച്ച് സൂപ്പര്‍ഹിറ്റായി നിരവധി സിനിമകളൊരുക്കിയ ഏറ്റവും ഹിറ്റ് ജോഡിയാണ് ഇരുവരും. ഓണ്‍സ്‌ക്രീനിലെ കെമിസ്ട്രിയിലൂടെ താരങ്ങള്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ 2016 ല്‍ കാവ്യയും ദിലീപും വിവാഹം കഴിച്ചതോടെയാണ് ഇത്തരം വാര്‍ത്തകളെല്ലാം അവസാനിച്ചത്. 2018 ല്‍ കാവ്യ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തതോടെ താരകുടുംബം സന്തുഷ്ടരായി കഴിയുകയാണിപ്പോള്‍.

  കുറച്ച് കാലമായി ദിലീപിന്റെ സിനിമകളൊന്നും റിലീസിനെത്തിയിരുന്നില്ല. ഇപ്പോള്‍ കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമ റിലീസിനെത്തിക്കുന്ന തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. നാദിര്‍ഷയുടെ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകളിലാണ് ദിലീപും. പോപ്പര്‍ സ്റ്റോപ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ കാവ്യയെ കുറിച്ചും മകളെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ ദിലീപ് പറഞ്ഞിരുന്നു.

  ദിലീപും കാവ്യയും ഇനി ഒരുമിച്ച് അഭിനയിക്കുമോ? ഉണ്ടെങ്കില്‍ അത് എപ്പോഴാണ് എന്നായിരുന്നു അവതാരക ചോദിച്ചത്. 'കാവ്യ വേറെ തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ല. കാരണം മകള്‍ ജനിച്ച അന്ന് മുതല്‍ അവളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് കാവ്യയാണ്. ഒരാളെ കൊണ്ട് പോലും ചെയ്യിപ്പിക്കാനോ മോളെ നോക്കാന്‍ ഒരു ആയയെ വെക്കാനോ ഒന്നും സമ്മതിച്ചിട്ടില്ല. ഇപ്പോള്‍ മഹാലക്ഷ്മിയുടെ പുറകേയാണ് ആള്. എന്താ ഇനി സംഭവിക്കുന്നതെന്ന് നമ്മുക്ക് അറിയില്ല. ഏതെങ്കിലും സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാമെന്നൊന്നും തീരുമാനിച്ചിട്ടില്ല. മകള്‍ മഹാലക്ഷ്മി ഭയങ്ക റൗഡി ബേബിയാണെന്നാണ് ദിലീപ് പറയുന്നത്.

  നാരങ്ങ മുട്ടായി എന്ന പാട്ട് ആദ്യ ദിവസം കുറേ പ്രാവിശ്യം കേള്‍പ്പിച്ച് കൊടുക്കേണ്ടി വന്നു. ഈ പാട്ട് ഹിറ്റാവുമെന്ന് അന്നെനിക്ക് മനസിലായി. അന്ന് മകള്‍ക്ക് രണ്ടര വയസോ മറ്റോ ഉള്ളു. ഈ പാട്ട് ഞാന്‍ പാടിയതിന്റെ വീഡിയോ എടുത്തിരുന്നു. അത് കുറേ കഴിഞ്ഞിട്ടാണ് യൂട്യൂബില്‍ ഇട്ടത്. അതിന് മുന്‍പേ വീട്ടിലെ സിസ്റ്റത്തില്‍ ഞാനിത് കോപ്പി ചെയ്തിരുന്നു. ഇടയ്ക്കിടെ അവള്‍ വരും, അച്ഛാ നാരാങ്ങമുട്ടായി ഇടൂന്ന് പറഞ്ഞ്. ആ പാട്ടില്‍ കുറേ പിള്ളേര്‍ പാടിയിട്ടുണ്ട്. ഈ പിള്ളേര്‍ എവിടെയുണ്ട്, അവരെ പോയി കാണാന്‍ പറ്റുമോ എന്നൊക്കെ മഹാലക്ഷ്മി ചോദിച്ചിരുന്നു.

  വിവാഹവും വിവാഹമോചനവും എങ്ങനെയാണെന്ന് അനുഭവിച്ചെന്ന് അമൃത; വിവാഹത്തെ കുറിച്ച് അഭിരാമിയുടെ അഭിപ്രായമിങ്ങനെ

  നോ ഷേവ് നവംബർ കഴിഞ്ഞിട്ടും ദിലീപേട്ടൻ എന്താ താടി വടിക്കാത്തത്..ആ രഹസ്യമിതാ

  വായിക്കൊള്ളാത്ത വലിയ വാക്കുകളൊക്കെയാണ് ചെറിയ പ്രായത്തിലെ അവള്‍ പറഞ്ഞ് തുടങ്ങിയത്. 'എനിക്ക് ബുദ്ധിമുട്ടാകും' എന്നൊക്കെയാണ് ഇടയ്ക്ക് പറയാറുള്ളത്. കാര്‍ട്ടൂണുകളിലൊക്കെ വലിയ വായിലെ വാര്‍ത്തമാനമാണുള്ളത്. അതൊക്കെ കേട്ടിട്ട് ഇങ്ങനെ ഇരിക്കൂം. അതില്‍ നിന്നുള്ള ഓരോ വാക്കുകളുമെടുത്ത് നമുക്ക് കറക്ട് സ്ഥലത്ത് ഇട്ട് തരും. കൊവിഡ് കാലം ബോറടിക്കാതെ പോയത് അവളിലൂടെയാണ്. അവളുടെ കുസൃതിയും സന്തോഷവുമൊക്കെയായി മുന്നോട്ട് പോയി. മീനൂട്ടി ജനിച്ച സമയത്ത് ഞാന്‍ നിര്‍ത്താതെ ഷൂട്ടിങ്ങിന് പോയി കൊണ്ടേ ഇരിക്കുകയായിരുന്നു. അന്ന് മിസ് ആയ പ്രായം ഇവളിലൂടെ തിരിച്ച് കിട്ടി. മീനാക്ഷിയുടെ ആ വളര്‍ച്ച എനിക്ക് കാണാന്‍ പറ്റിയിരുന്നില്ലെന്നും ദിലീപ് പറയുന്നു.


  ബിന്ദു പണിക്കർ പ്രണയത്തിലാണെന്ന വാർത്ത വന്നു; ആദ്യ സിനിമ ലൊക്കേഷനിലെ കഥ പറഞ്ഞ് സംവിധായകന്‍ ജോസ് തോമസ്

  Read more about: dileep ദിലീപ്
  English summary
  Will Kavya Madhavan Act Again In Movies, Here's How Actor Dileep Replied
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion