»   » പീഡനക്കേസിലെ പ്രതിക്കൊപ്പം വിടില്ല, മകളെ സ്വന്തമാക്കാന്‍ മഞ്ജു നിയമനടപടി സ്വീകരിക്കുമോ?

പീഡനക്കേസിലെ പ്രതിക്കൊപ്പം വിടില്ല, മകളെ സ്വന്തമാക്കാന്‍ മഞ്ജു നിയമനടപടി സ്വീകരിക്കുമോ?

By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ദിലീപ് അറസ്റ്റിലായപ്പോള്‍ കാവ്യയുടെ സങ്കടങ്ങളെ കുറിച്ചും മഞ്ജുവിന്റെ മനോവിഷമത്തെ കുറിച്ചുമുള്ള ആശങ്കയെക്കാള്‍ മകളുടെ കാര്യത്തിലാണ് പലര്‍ക്കും ആവലാതി. എന്ത് ആരോപണം വന്നാലും മകള്‍ക്ക് വേണ്ടി എന്ന് പറയുന്ന ദിലീപിന്റെ മകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. മീനാക്ഷിയെ മാനസികമായി പിന്തുണയ്ക്കാന്‍ മഞ്ജുവിന്റെ സുഹൃത്തുക്കള്‍ ബന്ധപ്പെടുന്നുണ്ട് എന്നാണ് കേള്‍ക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ മകളുടെ സംരക്ഷണത്തിനായി മഞ്ജുവിന് നിയമ പോരാട്ടം നടത്താനാകും. കുടുംബ കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കിയാല്‍ മഞ്ജുവിന് മകളെ തിരികേ കിട്ടും. അച്ഛന്‍ പീഡനക്കേസില്‍ പ്രതിയാണ്. രണ്ടാം ഭാര്യയായ കാവ്യയും കാവ്യയുടെ അമ്മ ശ്യാമളയും കേസില്‍ സംശയത്തിന്റെ നിഴലിലും. അനുജന്‍ അനൂപിനേയും പോലീസ് ചോദ്യം ചെയ്തു. ഇത് മഞ്ജുവിന് അനുകൂലമായ നിയമ സാഹചര്യമാണ് ഒരുക്കുന്നത്.

manju-warrier-reaction

പീഡനക്കേസിലെ പ്രതിക്കൊപ്പം കുട്ടിയെ നില്‍ക്കാന്‍ അനുവദിക്കുകയുമില്ല. മകള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതു കൊണ്ട് സ്വന്തമായി തീരുമാനം എടുക്കാനും കഴിയില്ല. ഈ സാഹചര്യത്തില്‍ ഏത് കോടതിയും മകളെ മഞ്ജുവിനൊപ്പം വിട്ടയയ്ക്കാന്‍ സമ്മതം മൂളും. കുട്ടിയെ നോക്കാനുള്ള സാമ്പത്തിക പ്രാപ്തി അമ്മയ്ക്കുണ്ടോയെന്ന് പരിശോധിച്ചാലും കാര്യങ്ങള്‍ മഞ്ജുവിന് അനുഗ്രഹമാണ്. മഞ്ജു രണ്ടാമത് വിവാഹം ചെയ്യാത്തതും അനുകൂലമാകും.

അതുകൊണ്ട് മഞ്ജു നിയമപോരാട്ടത്തിന് തയ്യാറായല്‍ വിജയം ഉറപ്പാണ്. എന്നാല്‍ ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത അറിഞ്ഞ ശേഷം മഞ്ജു ആരോടും മനസ്സ് തുറന്നതുപോലുമില്ല. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

English summary
Will Manju warrier get back her daughter?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam