twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അവളുടെ രാവുകളി'ലെ രാജിയായി മേഘ്‌ന രാജ്?

    By Aswathi
    |

    എണ്‍പതുകളില്‍ മലയാളി യുവത്വത്തെ ത്രസിപ്പിച്ച 'അവളുടെ രാവുകള്‍' എന്ന ചിത്രത്തിന്റെ റീമേക്ക് വരുന്നു എന്ന് പറയാന്‍ തുടങ്ങിയിട്ട് നാളുകളായി. നായികയെ കിട്ടാതെ പ്രതിസന്ധിയിലായിരുന്ന സിനിമ ഇനി എത്രയും പെട്ടന്ന് തുടങ്ങുമെന്ന് പ്രതീക്ഷിയ്ക്കാം. അതെ നായികയെ കിട്ടി.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    ചുരുങ്ങിയകാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍താരമായി മാറിയ മേഘ്‌നരാജ് അവളുടെ രാവുകളിലെ രാജിയാകുവാന്‍ അര്‍ദ്ധസമ്മതം മൂളിയെന്നാണ് അറിയുന്നത്. നേരത്തെ പ്രിയാമണിയെ നായികയാക്കി ലിബേര്‍ട്ടി ബഷീര്‍ സവിധാനം ചെയ്യാന്‍ ഒരുങ്ങിയതാണ് അവളുടെ രാവുകളുടെ റീമേക്ക്.

    meghna-raj

    സുരേഷ് കണ്ണനാണ് ചിത്രത്തിന്റെ റീമേക്ക് ചെയ്യുന്നതെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പ്രിയാമണിയെ നായികയാക്കി 'ഒറ്റനാണയം' എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ ആളാണ് സുരേഷ് കണ്ണന്‍. കാലോചിതമായ മാറ്റങ്ങളോട് ആലപ്പി ഷെരീഫ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

    ഒരു ടീനേജ് വേശ്യയുടെയും അവളുമായി ബന്ധപ്പെടുന്ന, വ്യത്യസ്ത സ്വഭാവക്കാരായ മൂന്ന് പുരുഷന്മാരുടെയും കഥ പറഞ്ഞ ചിത്രമാണ് ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍. 'അവളുടെ രാവുകള്‍ പകലുകള്‍' എന്ന പേരില്‍ ഷെരീഫ് എഴുതിയ നോവിലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ സീമയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.

    മോളിവുഡില്‍ ആദ്യമായി എ സര്‍ട്ടിറഫിക്കറ്റ് കിട്ടിയ ചിത്രമാണ് അവളുടെ രാവുകള്‍. രാജിയെന്ന വേശ്യയുടെ വേഷത്തിലെത്തിയ സീമയുടെ താരോദയം കൂടെയായിരുന്നു സിനിമ. ചിത്രത്തില്‍ ഷര്‍ട്ട് മാത്രം ധരിച്ചുള്ള സീമയുടെ പോസ്റ്ററുകള്‍ അക്കാലത്ത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതേക്കുറിച്ച് വന്‍ ചര്‍ച്ചകളാണ് അന്ന് നടന്നത്. യുവപ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിയ്ക്കുന്നതിന് ഈ പോസ്റ്റര്‍ കാരണമാവുകയും ചെയ്തു.

    English summary
    Will Meghan Raj accept the role of Raji in Avalude Ravukal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X