twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    100 കോടി നേടിയ വിവേകത്തിന് കേരളത്തില്‍ കൈ പൊള്ളിയോ? അജിത് നിരാശപ്പെടുത്തി...

    By Karthi
    |

    അജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗുമായി പ്രദര്‍ശനം തുടങ്ങിയ ചിത്രമാണ് വിവേകം. അഭിനയത്തിന്റെ 25ാം വാര്‍ഷികത്തില്‍ പുറത്തിറങ്ങിയ വിവേകം ഒട്ടേറെ പുതുമകള്‍ നിറഞ്ഞതായിരുന്നു. 3250 സ്‌ക്രീനുകളില്‍ ലോകവ്യാപകമായി തിയറ്ററിലെത്തിയ ചിത്രം തമിഴ് സിനിമയിലെ പല റെക്കോര്‍ഡുകളും തിരുത്തുകയും ചെയതു.

    മോഹന്‍ലാലിനു പോലും തകര്‍ക്കാനാകാത്ത 21 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡ്! ആര് തകര്‍ക്കും?മോഹന്‍ലാലിനു പോലും തകര്‍ക്കാനാകാത്ത 21 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡ്! ആര് തകര്‍ക്കും?

    ഇതാണാ സുന്ദരി... മോഹന്‍ലാല്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ!ഇതാണാ സുന്ദരി... മോഹന്‍ലാല്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ!

    ഇതുവരെ ഒരു അജിത്ത് ചിത്രത്തിന് ലഭിക്കാത്ത വരവേല്‍പ്പാണ് കേരളത്തില്‍ ചിത്രത്തിന് ലഭിച്ചത്. വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം ടോമിച്ചന്‍ മുളകുപാടം സ്വന്തമാക്കിയത്.

    കേരളത്തില്‍ നേടുമോ

    കേരളത്തില്‍ നേടുമോ

    ഏതൊരു തമിഴ് ചിത്രത്തേയും കൊതിപ്പിക്കുന്ന തുടക്കമാണ് വിവേകത്തിന് കേരളത്തില്‍ ലഭിച്ചത്. 306 തിയറ്ററില്‍ റിലീസ് ചെയ്ത രജനികാന്തിന്റെ കബാലി മറികടന്ന 309 തിയറ്ററിലാണ് വിവേകം റിലീസ് ചെയ്തത്. ശങ്കര്‍ വിക്രം ടീമിന്റെ ഐ 220 തിയറ്ററിലായിരുന്നു കേരളത്തില്‍ റിലീസ് ചെയ്തത്.

    വമ്പന്‍ തുകയ്ക്ക്

    വമ്പന്‍ തുകയ്ക്ക്

    കേരളത്തില്‍ ഒരു അജിത് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് വിവേകം കേരളത്തില്‍ പ്രദര്‍ശനത്തിനെച്ചത്. പത്ത് കോടി എന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നാലര കോടിയാണ് ചിത്രത്തിനായി ടോമിച്ചന്‍ മുളകുപാടം മുടക്കിയത്.

    ആദ്യ ദിനം കേരളത്തില്‍

    ആദ്യ ദിനം കേരളത്തില്‍

    കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ചിത്രം ആദ്യ ദിനം 2.87 കോടി നേടിയെന്നാണ് ചിത്രം വിതരണത്തിനെത്തിച്ച ടോമിച്ചന്‍ മുളകുപാടം പറയുന്നു. അതേ സമയം ആദ്യ വാരാന്ത്യത്തില്‍ ചിത്രം 3.7 കോടി നേടിയെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുമുണ്ട്.

    പ്രേക്ഷകര്‍ കുറയുന്നു

    പ്രേക്ഷകര്‍ കുറയുന്നു

    ഒരു അജിത് ചിത്രത്തിന് ലഭിക്കാവുന്ന മികച്ച തുടക്കം കേരളത്തിലും ചിത്രത്തിന് ലഭിച്ചെങ്കിലും മോശം പ്രതികരണങ്ങള്‍ ചിത്രത്തിന്റെ തുടര്‍ന്നുള്ള ദിവസത്തെ കളക്ഷനെ പിന്നോട്ടടിച്ചിരിക്കുകയാണ്. ഓണച്ചിത്രങ്ങള്‍ തിയറ്ററിലെത്തിയതും വിവേകത്തിന് തിരച്ചടിയായിരിക്കുകയാണ്.

    കൈ പൊള്ളുമോ

    കൈ പൊള്ളുമോ

    വിവേകത്തിന് കേരളത്തില്‍ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ല. സാധാരണ തമിവ് ചിത്രങ്ങളുടെ ശൈലിയിലുള്ള ചിത്രമല്ല ഇത്. അജിത് സാധാരണക്കാരുടെ താരമാണ്. ചിത്രം അവരുമായി കണക്ട് ചെയ്തില്ല. കൈ പൊളളുമോ എന്ന് പറയാറായിട്ടില്ല. ഇനിയും കുറച്ച് ദിവസങ്ങള്‍ക്കൂടെയുണ്ടല്ലോ എന്നാണ് ടോമിച്ചന്‍ മുളകുപാടം പറയുന്നത്.

    നാല് ദിവസം 100 കോടി

    നാല് ദിവസം 100 കോടി

    നാല് ദിവസം നീളുന്ന ആദ്യ വാരാന്ത്യത്തില്‍ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 100 കോടി പിന്നിട്ടു. ഇന്ത്യയിലെ എല്ലാ കേന്ദ്രങ്ങളില്‍ നിന്നുമായി 69.5 കോടിയും വിദേശത്ത് നിന്ന് 36.5 കോടിയുമാണ് ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

    English summary
    Vivegam not reached on the expected level. The movie may be a lose in Kerala.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X