twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആര്‍എസ് വിമലിന്റെ അഹങ്കാരമോ, പൃഥ്വിരാജിന്റെ കര്‍ണന്‍ ഇനി സംഭവിയ്ക്കുമോ?

    By Aswini
    |

    പൃഥ്വിരാജിനെ നായകനാക്കി എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ആര്‍ എസ് വിമല്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ സിനിമാ ലോകത്തേക്ക് ഇറങ്ങിയത്. കാഞ്ചനമാലയുടെയും മൊയ്തീന്റെയും യഥാര്‍ത്ഥ പ്രണയത്തെ കുറിച്ച് പറഞ്ഞ ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റായി. എന്നാല്‍ സിനിമ കഴിയുമ്പോഴേക്കും സംവിധായകനും കാഞ്ചനമാലയും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. ആ വിവാദത്തെ കുറിച്ച് വിമല്‍ പല അവാര്‍ഡ് വേദികളിലും വികാരഭരിതനായി.

    മുന്‍ഭര്‍ത്താവിനോട് പത്മപ്രിയ മഹാമനസ്‌കത കാണിയ്ക്കുന്നു, ഒരു സാധാരണ പെണ്ണല്ല ഇത്!!മുന്‍ഭര്‍ത്താവിനോട് പത്മപ്രിയ മഹാമനസ്‌കത കാണിയ്ക്കുന്നു, ഒരു സാധാരണ പെണ്ണല്ല ഇത്!!

    എന്ന് നിന്റെ മൊയ്തീന് ശേഷം വിമല്‍ പൃഥ്വിരാജിനൊപ്പം കര്‍ണന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം പ്രഖ്യാപിച്ചു. പ്രഖ്യപിച്ചത് മുതല്‍ കര്‍ണന്‍ വിവാദത്തിലാണ്. മമ്മൂട്ടിയെ നായകനാക്കി ശ്രീകുമാറിന്റെ തിരക്കഥയില്‍ മധുപാല്‍ സംവിധാനം ചെയ്യാനിരുന്ന കര്‍ണന്റെ കഥ വിമല്‍ എടുത്തതായിരുന്നു പ്രശ്‌നം. അത് ഒരു വിധം പരിഹരിച്ച് മുന്നോട്ട് പോകവേ ഇതാ നിര്‍മാതാവ് പിന്മാറിയിരിയ്ക്കുന്നു. ഇനി പൃഥ്വിയുടെ കര്‍ണന്‍ സംഭവിയ്ക്കുമേ?

    ആ ചോദ്യം കേട്ട് ഞാന്‍ മടുത്തു, ഇനി എന്നോട് അത് ചോദിക്കരുത്; മോഹന്‍ലാലിന്റെ നായിക പറയുന്നുആ ചോദ്യം കേട്ട് ഞാന്‍ മടുത്തു, ഇനി എന്നോട് അത് ചോദിക്കരുത്; മോഹന്‍ലാലിന്റെ നായിക പറയുന്നു

    പ്രവാസി മലയാളി

    പ്രവാസി മലയാളി

    പ്രവാസി മലയാളിയായ വേണു കുന്നപ്പിള്ളിയാണ് കര്‍ണന്‍ എന്ന ആര്‍എസ് വിമല്‍ - പൃഥ്വിരാജ് ചിത്രം നിര്‍മിയ്ക്കാനിരുന്നത്. വേണുവിന്റെ ആദ്യ നിര്‍മാണ സംരംഭമായിരുന്നു. സിനിമയെ കുറിച്ച് ഒന്നും അറിയാത്ത വേണു കര്‍ണന്റെ കഥയിലും, പൃഥ്വി - വിമല്‍ കൂട്ടുകെട്ടിലും വിശ്വസിച്ചാണ് നിര്‍മാണം ഏറ്റെടുത്തത്.

    പിന്മാറ്റം

    പിന്മാറ്റം

    എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന നിര്‍മാണച്ചുമതലയില്‍ നിന്ന് വേണു കുന്നപ്പള്ളി മാറി എന്ന്. വ്യക്തമായ പ്ലാനിംഗുമായാണ് കര്‍ണന്‍ മുന്നോട്ടുകൊണ്ടുപോയതെങ്കിലും പിന്നീട് പല പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നു. ഇനിയും ഇതുമായി മുമ്പോട്ടുപോയാല്‍ കൂടുതല്‍ പണം ചെലവാകുമെന്നു മനസിലായതോടെയാണ് കര്‍ണനില്‍ നിന്ന് പിന്‍മാറിയതെന്ന് വേണു വ്യക്തമാക്കുന്നു.

    300 കോടിയല്ല ബജറ്റ്

    300 കോടിയല്ല ബജറ്റ്

    കര്‍ണന്‍ ഒരു സ്വപ്‌ന പദ്ധതിയായിരുന്നു. എഴുപത്, എണ്‍പത് കോടി ബജറ്റിലാണ് ചിത്രം പ്രഖ്യാപിച്ചത്. 300 കോടിയെന്നൊക്കെ പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നു. എന്നാല്‍ അത് എങ്ങനെയാണെന്ന് അറിയില്ല എന്നും വേണു പറഞ്ഞിട്ടുണ്ട്.

    മാമാങ്കമല്ല കാരണം

    മാമാങ്കമല്ല കാരണം

    കര്‍ണനില്‍ നിന്ന് പിന്മാറിയ വേണു മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. മാമാങ്കത്തിന് വേണ്ടിയല്ല കര്‍ണനില്‍ നിന്ന് പിന്മാറിയത് എന്നും, കര്‍ണന്‍ ഉപേക്ഷിച്ച ശേഷമാണ് മാമാങ്കത്തില്‍ എത്തിയത് എന്നും വേണു വ്യക്തമാക്കി. ഈ സിനിമയുടെ കാര്യത്തില്‍ ആശങ്ക വേണ്ട എന്നും നിര്‍മാതാവ് പറയുന്നു.

    ഇനി കര്‍ണന്‍ സംഭവിയ്ക്കുമോ?

    ഇനി കര്‍ണന്‍ സംഭവിയ്ക്കുമോ?

    ഇനി പൃഥ്വിരാജിന്റെ കര്‍ണന്‍ സംഭവിയ്ക്കുമോ എന്നാണ് ആരധകരുടെ ആശങ്ക. നിര്‍മാതാവ് ബജറ്റിനെ ചൊല്ലി പിന്മാറിയ സാഹചര്യത്തില്‍ പുതിയ നിര്‍മാതാവിനെ കിട്ടുക പ്രയാസമാണ്. നിര്‍മാതാവിനെ തപ്പിയെടുത്ത് കര്‍ണന്‍ ആരംഭിയ്ക്കുമ്പോഴേക്കും പൃഥ്വി അനുവദിച്ച ഡേറ്റ് തീരും. അതോടെ ഇല്ലാതെയാവുന്നത് രണ്ട് രണ്ടര വര്‍ഷത്തെ വിമലിന്റെ സ്വപ്‌നവും അധ്വാനവുമാണ്.

    English summary
    Will Prithviraj's Karnan happen or what?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X