For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡിൽ നിന്ന് ടോളിവുഡിലേയ്ക്ക്!! പ്രിയ തെലുങ്കിലേയ്ക്ക്? ആദ്യം ചിത്രം നാനിയോടൊപ്പം...

  |

  ഒറ്റ സൈറ്റടി കൊണ്ട് ജീവിതം മാറിമറഞ്ഞ താരമാണ് പ്രിയ പ്രകാശ് വാര്യർ . ഒമർലുലു ചിത്രമായ ഒരു അഡാറ് ലവിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലെ സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ആ രംഗം പ്രിയയ്ക്ക് സമ്മാനിച്ചത് ആഗോള പ്രശസ്തിയായിരുന്നു. പിന്നീട് മലയാള സിനിമ കടന്ന് തെന്നിന്ത്യയിലും ബോളിവുഡിലും പ്രിയയുടെ പേര് ഉയർന്നു കേൾക്കുകയായിരുന്നു.

  51000 ൽ നിന്ന് 1 ലക്ഷം!! ശതം സമർപ്പയാമിയിൽ പണ്ഡിറ്റ്, വിമർശകർക്ക് മറുപടിയുമായി താരം

  പ്രിയയുടെ ഒറ്റ സൈറ്റടിയിൽ വീണത് മലയാളി പ്രേക്ഷകർ മാത്രമല്ല. താരങ്ങൾവരെ പ്രിയയുടെ ഫാനായിമാറുകയായിരുന്നു. ബോളിവുഡിലെ സൂപ്പർ താരങ്ങൾ വരെ പ്രിയയുടെ കടുത്ത ആരാധകരാണ്. ഒമർ ലുലുവിന്റെ അഡാറ് ലവാണ് പ്രിയ നായികയായി എത്തുന്ന ആദ്യ ചിത്രം.ആദ്യ ചിത്രം തിയേറ്ററിൽ എത്തുന്നതിനും മുൻപ് തന്നെ താരത്തിനെ തേടി കൈ നിറയെ ചിത്രങ്ങൾ എത്തിയിരുന്നു. ബോളിവുഡിൽ ചുവട് വെച്ച പ്രിയ ടോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.

  ഐശ്വര്യ ലക്ഷ്മിയ്ക്കൊപ്പം ടൊവിനോയും!! കണ്ടവർ ഞെട്ടി, എന്നാൽ ഇത് ടൊവിയല്ല... സംഭവം മറ്റൊന്ന്, കാണൂ

   നാനിയുടെ നായിക

  നാനിയുടെ നായിക

  തെന്നിന്ത്യൻ സൂപ്പർ താരം നാനിയുടെ നായികയായിട്ടാണ് പ്രിയ ടോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മനം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിക്രം കുമാർ സംവിദാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിഷൻ ടെസ്റ്റിന് പ്രിയയെ ക്ഷണിച്ചിട്ടുണ്ടത്രേ. പിസി ശ്രീറാമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഈ ചിത്രത്തിൽ തിളങ്ങാൻ സാധിച്ചാൽ ഒറ്റ ചിത്രത്തിലൂടെ തന്നെ ടോളിവുഡിൽ ക്ലിക്കാകാൻ താരത്തിന് സാധിക്കും.

   ശ്രീദേവി ബംഗ്ലാവ്

  ശ്രീദേവി ബംഗ്ലാവ്

  മലയാളി സംവിധായകൻ പ്രശാന്ത് മാമ്പുള്ളിയുടെ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ ബോളിവുഡിൽ അങ്ങേയറ്റം കുറിയ്ക്കുന്നത്. ആദ്യം പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലറിനു മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഒരു നടിയുടെ ജീവിതവുമായി ചുററിപ്പറ്റി വരുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നതെന്ന് ട്രെയിലറിൽ നിന്ന് സൂചന ലഭിക്കുന്നുണ്ട്. പ്രിയയുടെ ബോളിവിഡ് ആരാധകർ ആകാംക്ഷയേടെ കാത്തിരിക്കുന്ന ചിത്രമാണിത്. അതേ സമയം ചിത്രത്തിലെ നായകൻ ഇപ്പോഴും സസ്പെൻസാണ്.

  വിവാദത്തിൽ കുരുങ്ങി ശ്രീദേവി

  വിവാദത്തിൽ കുരുങ്ങി ശ്രീദേവി

  ചിത്രത്തിന്റെ ടീസർ പുറത്തെത്തിയതിനു പിന്നാലെ വിവാദങ്ങളും ചിത്രത്തിനെ തേടിയെത്തിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതകഥയാണ് ചിത്രത്തിൽ പറയുന്നതെന്നായിരുന്നു ഉയർന്നു വന്ന ആരോപണം. ആരോപണങ്ങൾ കനക്കുന്നതിനു പിന്നാലെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ ശ്രീദേവിയുടെ ഭർത്താവും പ്രമുഖ ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂർ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

  ബാത് ടബ്ബിലെ കാലുകൾ

  ബാത് ടബ്ബിലെ കാലുകൾ

  ചിത്രത്തിന്റെ ട്രെയിലർ വന്നതോടു കൂടിയാണ് വിവാദങ്ങൾ തലപൊക്കാൻ തുടങ്ങിയത്. ശ്രീദേവി ബെംഗ്ലാവെന്നുള്ള പേരും ടീസറിൽ ഉൾപ്പെടുത്തിയ ചില രംഗങ്ങളുമാണ് വിവാദങ്ങൾക്ക് കാരണമായത്. നടി ശ്രീദേവിയുടെ ജീവിത കഥയുമായി ചിത്രത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു വിവാദങ്ങൾ തലപൊക്കാൻ തുടങ്ങിയത്. ടീസറിലുണ്ടായ ബാത് ടബ്ബിലെ സീനുകൾ ചർച്ച വിഷയമായിരുന്നു. ഇതിനെ തുടർന്ന് ശ്രീദേവിയുടെ ഭർത്താവും ബോളിവുഡിലെ പ്രമുഖ നിർമ്മാതാവുമായ ബോണി കപൂർ ചിത്രത്തിലെ അണിയറപ്രവർത്തകർക്ക് വക്കീൽ നോട്ടീസ് അയച്ചത്.

  നിയമപരമായി നേരിടും

  നിയമപരമായി നേരിടും

  ചിത്രത്തിനെതിരെ ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇത് നേരത്തെ തന്നെ സംവിധായകൻ സ്ഥിരീകരിക്കുകയും ചെയ്തു. വക്കീൽ നോട്ടീസിനെ നിയമപരമായി തന്നെ നേരിടുമെന്നാണ് സംവിധായകൻ അന്ന് പറഞ്ഞിരുന്നത്. താൻ ഒരു സസ്പെൻസ് ത്രില്ലർ ചിത്രമാണ് ഒരുക്കുന്നത്. ശ്രീദേവി എന്നമത് കോമൺ നെയിം മാത്രമാണെന്നും പ്രശാന്ത ബോണി കപൂറിനെ അറിയിച്ചിരുന്നുവെന്നും സംവിധായകൻ അറിയിച്ചിരുന്നു,

  English summary
  Will Priya Prakash Varrier make her Tollywood debut opposite Nani?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X