For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുരേഷ് ഗോപിയും മോഹന്‍ലാലും ഒരുമിച്ചെത്തി, എന്നിട്ടും ആ സിനിമ പരാജയപ്പെട്ടു; കാരണം ഇതെന്ന് സഹസംവിധായകന്‍

  |

  സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ജനകന്‍. ചിത്രത്തിലൊരു അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തിയിരുന്നു. മലയാളത്തിലെ രണ്ട് വലിയ താരങ്ങള്‍ ഒരുമിച്ചൊരു സിനിമയായിരുന്നിട്ടും ജനകന്‍ പ്രതീക്ഷിച്ചൊരു വിജയമായി മാറിയിരുന്നില്ല.

  ചുവപ്പ് സാരിയില്‍ റെഡ് ഹോട്ടായി സാക്ഷി; ചിത്രങ്ങള്‍

  എന്‍ആര്‍ സഞ്ജീവ് ആയിരുന്നു ജനകന്‍ സംവിധാനം ചെയ്തത്. എസ്എന്‍ സ്വാമിയായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. എംസി അരുണ്‍ നായരായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്. എന്തുകൊണ്ടാണ് ജനകന്‍ പരാജയപ്പെട്ടതെന്ന് തുറന്നു പറയുകയാണ് അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന വിനയന്‍. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

  ലാല്‍ സാറുമൊത്ത് വളരെ കുറച്ച് ദിവസത്തെ അനുഭവം മാത്രമേയുള്ളൂവെങ്കിലും ഞാന്‍ മനസിലാക്കിയ ലാല്‍ സാര്‍ എല്ലാവരോടും വളരെ സ്‌നേഹത്തോടെ മോനെ എന്നൊക്കെ വിളിച്ച് ഇടപെടുന്ന വ്യക്തിയാണ്. നമ്മളിലേക്ക് ഇറങ്ങി വരുന്ന ആളാണ്. മമ്മൂക്ക എല്ലാവരോടും കുറച്ച് അകലം പാലിക്കുമെങ്കിലും വളരെ ജെനുവിന്‍ ആയിട്ട് ഇടപെടുന്ന വ്യക്തിയാണ്. ലാല്‍ സാര്‍ അഭിനയിക്കുമ്പോള്‍, അഭിനയിക്കുന്നത് കാണുമ്പോള്‍ നമുക്ക് ഭയങ്കരമെന്നൊന്നും തോന്നില്ല, പക്ഷെ അത് സ്‌ക്രീനില്‍ കാണുമ്പോള്‍ വേറെ തലമായിരിക്കും അതിന്. ക്യമാറ കട്ട് ചെയ്താല്‍ വളരെ സിമ്പിളായ ലാല്‍ സാറായി മാറുകയും ചെയ്യും.

  ആ സിനിമ വിചാരിച്ചത്ര പോയില്ല. പക്ഷെ മോശമായിരുന്നില്ല. അന്ന് അതേ കഥയില്‍ പശുപതിയാണെന്ന് തോന്നുന്നു, വേറൊരു സിനിമ ചെയ്തിരുന്നുവെന്നാണ് ഓര്‍ക്കുന്നത്. എന്റെ കാഴ്ചപ്പാടില്‍ വളരെ നല്ലൊരു സിനിമയായിരുന്നു. പക്ഷെ ആ സിനിമ വലിയൊരു വിജയമായില്ല എന്നത് സത്യമാണ്. നല്ല പ്രതീക്ഷയുള്ളൊരു ചിത്രമായിരുന്നു.

  അതില്‍ മോഹന്‍ലാല്‍ സുരേഷ് ഗോപിയും ഓപ്പോസിറ്റ് അല്ല. കുട്ടിയെ നഷ്ടപ്പെടുന്ന, നാട്ടിന്‍പുറത്ത കര്‍ഷകനായൊരു അച്ഛനാണ് ചിത്രത്തില്‍ സുരേഷ് ഗോപി. ഇന്ദിരാഗാന്ധി വധക്കേസുമായി ബന്ധപ്പെട്ടൊരു ലോ പോയന്റുമായി ബന്ധപ്പെടുത്തി എഴുതിയ തിരക്കഥയായിരുന്നു. കൊലപാതകത്തില്‍ കൂട്ടുനില്‍ക്കുന്നവരും പ്രതികളാകും എന്നത്. അതില്‍ വക്കീലായ ലാല്‍ സാര്‍ വരുകയായിരുന്നു. ഞങ്ങള്‍ക്ക് പ്രതീക്ഷയുള്ളൊരു ചിത്രമായിരുന്നു അത്. ആ കഥാപാത്രം, ആളുകളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന ഒരാളാകണമായിരുന്നു. അതിന് സ്റ്റാര്‍ഡം ഉള്ളൊരാള്‍ വരണമെന്ന ചിന്തയിലാണ് ലാല്‍ സാറിലേക്ക് എത്തുന്നത്.

  താരങ്ങള്‍ക്കിടയില്‍ കോംപ്ലക്‌സുകളൊന്നുമില്ല. സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ ലാല്‍ സാര്‍ അഭിനയിക്കുന്നത് ആ കഥാപാത്രം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നോക്കിയായിരുന്നല്ലോ. അതാണ് അവര്‍ നോക്കുന്നത്. അതുപോലെയാണ് ജനകനിലും. ഞാന്‍ ഏറ്റവും ഒടുവില്‍ ചെയ്ത സിനിമയില്‍ പൃഥ്വിരാജ് വന്നിട്ടുണ്ട്. ഇത്തരം കഥാപാത്രങ്ങള്‍ അഭിനയിപ്പിക്കാന്‍ താരങ്ങളെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ ഭയമില്ല, പക്ഷെ അവര്‍ക്ക് എന്തെങ്കിലും ചെയ്യാനുണ്ടാകണം. എങ്കില്‍ അവര്‍ കണ്‍വിന്‍സ്ഡ് ആവും.

  Antony Perumbavoor announced new movie with jeethu joseph | FilmiBeat Malayalam

  ജനകന്‍ വളരെ ഇമോഷണല്‍ ആയിട്ടുള്ളൊരു കഥയായിരുന്നു. അത് പാളിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണമെന്ന് എനിക്ക് തോന്നിയിട്ടുള്ളത് അതിന്റെ ക്ലൈമാക്‌സില്‍ പറയുന്ന ലോ പോയന്റ് മനസിലാകത്തത് കൊണ്ടാകം എന്നതാണ്. അല്ലാത്തപക്ഷം അതൊരു വര്‍ക്ക് ഔട്ടായ ചിത്രമാണ്. ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ടൊരു കേസിന്റെ ചുരുളഴിയിക്കുന്ന ലോ പോയന്റ് കോട്ട് ചെയ്യുന്നൊരു ക്ലൈമാക്‌സായിരുന്നു ചിത്രത്തിലേത്. അത് ചിലര്‍ക്കെങ്കിലും മനസിലാകാതെ വന്നതാകാം ആ ചിത്രം വിചാരിച്ചത് പോലൊരു വിജയമാകാതിരുന്നതെന്നാണ് എനിക്ക് തോന്നുന്നത്.

  Read more about: mohanlal suresh gopi
  English summary
  With Mohanlal And Suresh Gopi In Starcast Still Janakan Became A Flop, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X