twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യത്തെ 50 പെണ്ണുങ്ങള്‍ക്ക് 100 ഡിഗ്രി സെല്‍ഷ്യസ് ഫ്രീ!!

    By Aswathi
    |

    മലയാള സിനിമയില്‍ ഇതുവരെ ഇല്ലാത്ത ഒരു പുതിയ പഴക്കം. നവാഗതനായ രാകേഷ് ഗോപന്‍ സംവിധാനം ചെയ്ത '100 ഡ്രി സെല്‍ഷ്യസ്' എന്ന ചിത്രം കാണാന്‍ ആദ്യത്തെ 50 പെണ്ണുങ്ങള്‍ക്ക് പൈസ മുടക്കേണ്ടതില്ല. ടിക്കറ്റ് ഫ്രീ!!

    മള്‍ട്ട് ഫഌക്‌സ് ഒഴികെയുള്ള തിയേറ്ററുകളില്‍ ആദ്യ ദിവസത്തെ എല്ലാ പ്രദര്‍ശനങ്ങള്‍ക്കും ആദ്യമെത്തുന്ന 50 സ്ത്രീകള്‍ക്കാണ് അണിയറപ്രവര്‍ത്തകര്‍ ഈ സുവര്‍ണാവസരം ഒരുക്കിയിരിക്കുന്നത്. സമകാലിക സ്ത്രീ ജീവനക്കാരുടെ പ്രശ്‌നത്തെ കുറിച്ച് പറയുന്ന ചിത്രം നാളെ (10-10-2014, വെള്ളി) തിയേറ്ററുകളിലെത്തും.

    100-degree-celsius

    ഓരോ സ്ത്രീയും ഓരോ കഥയാണ്. പുരുഷന്മാരെല്ലാം വെറും കഥാപാത്രം എന്നാണ് രാകേഷ് ഗോപന്റെ 100 ഡിഗ്രി സെല്‍ഷ്യസ് പറയുന്നത്. പൂര്‍ണമായും ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയായ 100 ഡിഗ്രി സെല്‍ഷ്യസ് വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുന്ന അഞ്ച് സ്ത്രീകളുടെ കഥയാണ്. കൊച്ചിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം വികസിക്കുന്നത്.

    ശ്വേത മേനോന്‍, ഭാമ, അനന്യ, മേഘ്‌ന രാജ് എന്നിവര്‍ക്കൊപ്പം നവാഗതയായ ഹരിതയും ചിത്രത്തില്‍ വേഷമിടുന്നു. ആര്‍ ആര്‍ എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ ശ്വേതയും മേഘ്‌നയും ഭാമയും അനന്യയും പാടിയ ഒരു പാട്ടുമുണ്ട്.

    English summary
    Debutant Rakesh Gopan's film 100 Degree Celsius will hit screens soon and the protagonists of the film are five women. The movie - starring Shwetha Menon, Bhamaa, Ananya, Meghna Raj and new face Haritha - presents a unique offer before its women audience. The makers have decided to let the first fifty women viewers
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X