twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭീരുക്കളായി ജീവിക്കാന്‍ തയ്യാറല്ല, അതിന് സംഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും തുടരുമെന്ന് വനിതാ കൂട്ടായ്മ!

    |

    Recommended Video

    തെറിവിളിക്കുന്നവര്‍ക്ക് വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെ കിടിലന്‍ മറുപടി

    സ്ത്രീ സംഘടനകള്‍ കേരളത്തില്‍ ഒരുപാട് ഉണ്ടെങ്കിലും സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കായി കൂട്ടായ്മ ഇല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഫ്രെബുവരിയില്‍ നടി ആക്രമിക്കപ്പെട്ട സാഹചര്യത്തെ തുടര്‍ന്ന് സിനിമയിലെ സ്ത്രീകള്‍ക്ക് പിന്തുണയും ശക്തിയും പകരുന്നതിനായി പ്രമുഖ നടിമാരുടെ നേതൃത്വത്തില്‍ ഒരു സംഘടന രംഗത്ത് വരികയായിരുന്നു.

    ബാലുവും നീലുവും കുടുംബവും അഞ്ഞൂറ് എപ്പിസോഡുകള്‍ പിന്നിട്ടു, ഇനി ഉപ്പും മുളകിന്റെ മാറ്റം ഇങ്ങനെയാണ്!ബാലുവും നീലുവും കുടുംബവും അഞ്ഞൂറ് എപ്പിസോഡുകള്‍ പിന്നിട്ടു, ഇനി ഉപ്പും മുളകിന്റെ മാറ്റം ഇങ്ങനെയാണ്!

    വുമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന് പേരിട്ടിരിക്കുന്ന സംഘടന ആരംഭിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം തന്നെ ആലോചനകള്‍ തുടങ്ങിയിരുന്നു. ശേഷം സ്ത്രീകള്‍ക്കായി ഒരു സംഘടന എന്ന ചിന്തക്ക് മുന്നൂറ് ദിവസമായതിന്റെ സന്തോഷവും അതിനൊപ്പം സങ്കടവും രേഖപ്പെടുത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് സംഘടന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

    സ്ത്രീകള്‍ക്കായി ഒരു സംഘടന

    സ്ത്രീകള്‍ക്കായി ഒരു സംഘടന


    മലയാള സിനിമയിലെ സ്ത്രീകള്‍ക്കായി ഒരു സംഘടന എന്ന ചിന്തക്ക് മുന്നൂറ് ദിവസങ്ങള്‍ തികയുന്നു. ഇന്നു ഞങ്ങള്‍ സംതൃപ്തരാണ്; വേറൊരു തലത്തില്‍ ദുഖിതരുമാണ്. രണ്ടായിരത്തിനു ശേഷം രൂപപ്പെട്ടിട്ടുള്ള ഏതൊരു മനുഷ്യാവകാശ സംഘടനക്കും കേരളത്തില്‍ സാധ്യമാവാത്ത, അസൂയാവഹമായ നേട്ടങ്ങളൊന്നും പുറമെ എണ്ണിപ്പറയാനില്ല.

     അതൊക്കെയാണ് തെളിയിക്കപ്പെട്ടത്..

    അതൊക്കെയാണ് തെളിയിക്കപ്പെട്ടത്..


    എന്നാല്‍ എപ്പോഴൊക്കെ WCC അടിസ്ഥാന അവകാശ നിഷേധം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യയിലെ ഏറ്റവും പരിഷ്‌കൃത സമൂഹം എന്നൂറ്റം കൊള്ളുന്ന ഈ സംസ്ഥാനത്ത് ആണ്‍കോയ്മ എത്ര കഠിനമായി നിലനില്‍ക്കുന്നു എന്ന് തെളിയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.

    ഇത്തരം സംഭാഷണങ്ങള്‍ പ്രബലമായത് അപ്പോഴായിരുന്നു

    ഇത്തരം സംഭാഷണങ്ങള്‍ പ്രബലമായത് അപ്പോഴായിരുന്നു


    ഉള്ളതിനും ഇല്ലാത്തതിനും വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയെ കുറ്റപ്പെടുത്തുമ്പോള്‍ അതില്‍ അംഗങ്ങളായ ഓരോരുത്തരുടെയും ചിന്തകളെ വാസ്തവ വിരുദ്ധമായി വിമര്‍ശിക്കുമ്പോള്‍ മറ നീക്കി പുറത്തു വരുന്നത് എന്താണെന്ന് കാണാന്‍ സവിശേഷബുദ്ധി ആവശ്യമില്ല. ഫെബ്രുവരിയില്‍ ഞങ്ങളിലൊരാളെ അതിനീചമായി ആക്രമിച്ചതിനു പിന്നാലെ ഞങ്ങള്‍ ഒത്തുകൂടിയതിനു ശേഷമാണല്ലോ സമൂഹത്തില്‍ ഇത്തരം സംഭാഷണങ്ങള്‍ പ്രബലമായത്.

    മലയാളി സമൂഹത്തെ ബോധ്യപ്പെടുത്തണം

    മലയാളി സമൂഹത്തെ ബോധ്യപ്പെടുത്തണം


    ലോകത്തെ മുഴുവന്‍ ആണുങ്ങള്‍ക്കുമെതിരെ ചില സിനിമക്കാരികള്‍ നടത്തുന്ന കാമ്പില്ലാത്ത വാക്പയറ്റായി WCC യുടെ സംഭാഷണങ്ങളെ തെറ്റിദ്ധരിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ടെന്ന് അറിയുമ്പോഴും നമ്മുടെ സംസ്‌കാരത്തെ അനുദിനം ദുഷിപ്പിക്കുന്ന, കാര്‍ന്നുതിന്നുന്ന ചില അവസ്ഥാ വിശേഷങ്ങള്‍ മലയാളി സമൂഹത്തെ ബോധ്യപ്പെടുത്തുക തന്നെ വേണമെന്ന് ഞങ്ങള്‍ കരുതുന്നു.

    ആര്‍ക്കും എതിരല്ല

    ആര്‍ക്കും എതിരല്ല


    കഴിഞ്ഞ കുറേ മാസങ്ങളായി കളക്ടീവിലെ അംഗങ്ങള്‍ പൊതുവേദികളില്‍ ഒറ്റക്കും കൂട്ടായും പറയാന്‍ ശ്രമിക്കുന്നത് ഒരേ കാര്യമാണ്. അതിങ്ങനെയാണ്: ഈ സംഘടന പുരുഷവര്‍ഗ്ഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികള്‍ക്കോ എതിരല്ല. ഞങ്ങള്‍ കലഹിക്കുന്നത് ആണ്‍കോയ്മ നിലനിര്‍ത്തുന്ന ഘടനകളോടാണ്. സ്ത്രീ സമൂഹത്തെ തുല്യമായി കാണാന്‍ സഹിഷ്ണുതയില്ലാത്ത സംസ്‌കാരത്തോടാണ്. തുല്യതയ്ക്ക് എതിരു നില്‍ക്കുന്ന ഈ മനോഭാവം മാറിയേ തീരൂ. റിമയും സജിതയും ദീദിയും ഇപ്പോള്‍ പാര്‍വതിയും ഇതു തന്നെയാണ് പറഞ്ഞത്.

     വീഴ്ച സംഭവിക്കുന്നുണ്ടോ?

    വീഴ്ച സംഭവിക്കുന്നുണ്ടോ?

    യഥാര്‍ത്ഥ വിദ്യാഭ്യാസം വിഭാവനം ചെയ്യേണ്ടതു യഥാര്‍ത്ഥ സ്വാതന്ത്ര്യമാണ്: വര്‍ണം, വര്‍ഗം, ദേശം, ഭാഷ, ജാതി, മതം, ലിംഗം എന്നിങ്ങനെ എണ്ണിയാലൊടുക്കാത്ത വേര്‍തിരിവുകള്‍ മറികടന്നു അന്യോന്യം തുല്യതയില്‍ സഹവര്‍ത്തിക്കാനുള്ള കഴിവാണ് നമ്മുടെ സാംസ്‌കാരിക വികാസത്തെ അടയാളപ്പെടുത്തേണ്ടത്. രാജ്യത്ത് വിദ്യാഭ്യാസത്തില്‍, ആരോഗ്യപരിപാലനത്തില്‍, ആണ്‍ പെണ്‍ അനുപാതത്തില്‍ ഒക്കെ അന്യാദൃശമായ പുരോഗതി അവകാശപ്പെടുന്ന കേരളം തുല്യതയുടെയും സാമൂഹ്യനീതിയുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിക്കുന്നുണ്ടോ?

     കൂട്ടായ്മ നിലകൊള്ളുന്നത് ഇതിന് വേണ്ടിയാണ്

    കൂട്ടായ്മ നിലകൊള്ളുന്നത് ഇതിന് വേണ്ടിയാണ്

    വിമന്‍ ഇന്‍ സിനിമ കളക്ടീവ് നിലവില്‍ വരുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച സംഭാഷണങ്ങളാണ് തുല്യതയും സാമൂഹ്യനീതിയുo. തുല്യമായ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ഇടത്തിനും തുല്യമായ അവസരങ്ങള്‍ക്കും വേണ്ടിയാണ് WCC നിലകൊള്ളുന്നത്. ആഗോളതലത്തില്‍ വളരെയേറെ മുന്നോട്ടു പോയിട്ടുള്ള ഈ ചിന്തകളെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കേരള സമൂഹം എങ്ങനെ സമീപിക്കുന്നു എന്ന് വളര്‍ന്നു വരുന്ന തലമുറ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്.

    വരും തലമുറയുടെ മുഖത്ത് ഇനി നോക്കാനാവില്ല

    വരും തലമുറയുടെ മുഖത്ത് ഇനി നോക്കാനാവില്ല


    ഞങ്ങള്‍ ഇത് ഇപ്പോഴെങ്കിലും പറയാതെയിരുന്നാല്‍ വരും തലമുറയുടെ മുഖത്ത് ഇനി നോക്കാനാവില്ല എന്നുറപ്പ്; നാം അവരുടെ ഭൂമിയും ആകാശവും കൈയേറുക മാത്രമല്ല അജ്ഞത ആഭരണമാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അവര്‍ നമ്മെ അജ്ഞരെന്നും ഭീരുക്കളെന്നും വിളിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

     ഇനിയും തുടരും

    ഇനിയും തുടരും

    ഭയം മരണമാണ്. ഭീരുക്കളായി ജീവിക്കാന്‍ ഞങ്ങള്‍ തയാറല്ല. അതു കൊണ്ട് ഈ സംഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും WCC തുടരുക തന്നെ ചെയ്യും. 2017 നവംബര്‍ ഒന്നിന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഔദ്യോഗികമായി നിലവില്‍ വന്നു. WCCക്ക് ഇനി സമാനഹൃദയരായ സ്ത്രീ സിനിമാ പ്രവര്‍ത്തകരെ അംഗങ്ങളാക്കാം.

    എല്ലാവരെയും സ്വാഗതം ചെയ്യുന്നു

    എല്ലാവരെയും സ്വാഗതം ചെയ്യുന്നു


    തുല്യത, സാമൂഹ്യനീതി എന്നീ ആശയങ്ങളില്‍ ദൃഢമായി വിശ്വസിക്കുന്ന, സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളെയും WCC യിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന വിലാസത്തിലേക്കെഴുതുക. എന്നുമാണ് സംഘടന പറയുന്നത്.

    English summary
    Women in Cinema Collective's new facebook post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X