twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിടക്ക പങ്കിട്ട് കിട്ടുന്ന അവസരങ്ങളെ മഹത്വവത്ക്കരിക്കുന്ന ഏക സ്ഥലം സിനിമ മാത്രം! കുറ്റക്കാര്‍ ആര്???

    സിനിമയില്‍ ഏറ്റവും അധികം ചൂഷണത്തിന് ഇരയാകുന്നത് യുവാക്കളാണെന്ന് ശ്രിയ റെഡ്ഡി.

    By Karthi
    |

    കാസ്റ്റിംഗ് കൗച്ച് എന്ന പദം ഇത്രയേറെ പ്രചാരം നേടിയിട്ട് അധികകാലം ആയിട്ടില്ല. പക്ഷെ അതിന്റെ തുടക്കത്തിന് ഏറെ പഴക്കമുണ്ടെന്ന് കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടുന്നതിനെയാണ് കാസ്റ്റിംഗ് കൗച്ച് എന്ന് വിശേഷിപ്പിക്കാറുള്ളത്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവിത്തിന് ശേഷമാണ് സിനിമ മേഖലയില്‍ നടക്കുന്ന സ്ത്രീ ചൂഷണങ്ങളേക്കുറിച്ചും കാസ്റ്റിംഗ് കൗച്ചിനേക്കുറിച്ചും സിനിമ ലോകം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

    പല പ്രമുഖ താരങ്ങളും തങ്ങളുടെ കരിയറിന്റെ തുടക്കത്തിലും മറ്റ് സമയങ്ങളിലും നേരിടേണ്ടി വന്ന ലൈംഗീക ചൂഷണങ്ങളേക്കുറിച്ചും തുറന്ന് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ തന്റെ നിലപാട് തുറന്ന് പറയുന്നകയാണ് മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച ശ്രിയ റെഡ്ഡി. ചെന്നൈ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

    കാസ്റ്റിംഗ് കൗച്ച് സിനിമയില്‍ മാത്രമോ

    കാസ്റ്റിംഗ് കൗച്ച് സിനിമയില്‍ മാത്രമോ

    കാസ്റ്റിംഗ് കൗച്ചും സ്ത്രീകളെ ചൂഷണം ചെയ്യുന്നതും സിനിമയില്‍ മാത്രമല്ലെന്നാണ് തെന്നിന്ത്യന്‍ താരം ശ്രിയ റെഡ്ഡി പറയുന്നത്. എന്നാല്‍ മറ്റ് മേഖലകളില്‍ നിന്ന് വ്യത്യസ്തമായി സിനിമയിലെത്തുമ്പോള്‍ അത് മഹത്വവത്ക്കരിക്കപ്പെടുകയാണെന്ന് താരം പറയുന്നു.

    കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നത്

    കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നത്

    ഇക്കാലത്ത് ഏറ്റവും അധികം ചൂഷണത്തിന് വിധേയരാകുന്നത് യുവാക്കളാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് ശ്രിയ പറയുന്നു. ബുദ്ധിപരമായ പെരുമാറ്റം ശീലമാക്കിയാല്‍ ഇത്തരത്തില്‍ ഒരു പുരുഷനും സ്ത്രികളെ സമീപിക്കില്ലെന്നും താരം പറയുന്നു.

    ഇതുവരെ ഉണ്ടായിട്ടില്ല

    ഇതുവരെ ഉണ്ടായിട്ടില്ല

    തന്റെ കരിയറില്‍ ഒരിക്കലും തനിക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ലെ ന്നും താരം പറയുന്നു. താന്‍ മറ്റുള്ളവരോട് പുലര്‍ത്തുന്ന സമീപനമാണ് തന്നെ ആരും അത്തരത്തില്‍ സമീപിക്കാത്തതിന് കാരണം. ആരെങ്കിലും അതിന് ശ്രമിച്ചാല്‍ അവന്റെ കഴുത്ത് പിടിച്ച് തിരിച്ചൊടിക്കുമെന്നും താരം പറയുന്നു.

    പ്രതികരിക്കാന്‍ ഭയം

    പ്രതികരിക്കാന്‍ ഭയം

    തങ്ങള്‍ക്ക് നേരയുണ്ടാകുന്ന അതിക്രമ ശ്രമങ്ങളോട് പ്രതികരിക്കാന്‍ എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് സമത്വം ലഭിക്കുന്ന ഭയമില്ലാതെ സ്ത്രീകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിപ്ലവകരമായ ദിവസത്തിനായിട്ടാണ് താന്‍ കാത്തിരിക്കുന്നതെന്നും താരം പറഞ്ഞു.

    എട്ട് വര്‍ഷത്തിന് ശേഷം ക്യാമറയ്ക്ക് മുന്നിലേക്ക്

    എട്ട് വര്‍ഷത്തിന് ശേഷം ക്യാമറയ്ക്ക് മുന്നിലേക്ക്

    തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രിയ റെഡ്ഡി ഒരിടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുകയാണ്. വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറി നിന്ന ശ്രിയ റെഡ്ഡിയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്നത് സി വേല്‍മതി സംവിധാനം ചെയ്യുന്ന ആണ്ടവ കാനം എന്ന ചിത്രത്തിലൂടെയാണ്.

    അവതാരകയായി തുടക്കം

    അവതാരകയായി തുടക്കം

    18ാമത്തെ വയസില്‍ എസ്എസ് മ്യൂസിക്കിലെ അവതാരകയായിട്ടായിരുന്നു ശ്രിയയുടെ തുടക്കം. പിന്നീട് സിനിമകളിലും നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി. സമുറായി എന്ന തമിഴ് ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയം തുടങ്ങിയ ശ്രിയ മലയാളത്തില്‍ മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

    പുതിയ സിനിമയുടെ പ്രതീക്ഷകള്‍

    പുതിയ സിനിമയുടെ പ്രതീക്ഷകള്‍

    വിവാഹത്തോടെ സിനിമയില്‍ നിന്നും അല്പം മാറി നില്‍ക്കുകയായിരുന്നു ശ്രിയ. കാഞ്ചിവരം മാത്രമായിരുന്നു വിവാഹ ശേഷം ചെയ്ത സിനിമ. വീണ്ടും സിനിമയിലേക്ക് തിരികെയെത്തുമ്പോള്‍ കുടുംബത്തിന്റെ പൂര്‍ണ പിന്തുണ താരത്തിനുണ്ട്. രണ്ട് വര്‍ഷത്തോളമെടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ആണ്ടവ കാനം എന്ന ചിത്രത്തേക്കുറിച്ച് വലിയ പ്രതീക്ഷകളാണ് താരത്തിനുള്ളത്.

    English summary
    You can't attribute casting couch and women exploitation only to the film industry . Such incidents happen across industries but when it happens in the cinema field, it's glamorously glorified.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X