twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ പുത്തന്‍ പണത്തിന്റെ റിലീസ് നേരത്തെ, ചിത്രത്തില്‍ സംസാരം കാസര്‍ഗോഡ് ശൈലിയില്‍

    ചിത്രത്തില്‍ കാസര്‍ഗോഡ്, കുമ്പളയില്‍ നിന്നും കൊച്ചിയിലേക്ക് കുടിയേറിയ മധ്യവയസ്‌കനായ ബിസിനസ്സ്‌കാരന്‍ നിത്യാനന്ദ ഷേണോയി എന്ന കഥാപാത്രമാണ് മമ്മൂട്ടി

    |

    2017 ല്‍ ഏവരും റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് പുത്തന്‍ പണം. മമ്മൂട്ടിയും സംവിധായകന്‍ രഞ്ജിത്ത് കൈകോര്‍ക്കുന്ന ചിത്രം 2017 മെയ്യില്‍ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്.

    ഇപ്പഴത്തെ വിവരം അനുസരിച്ച് ചിത്രത്തന്റെ റിലീസ് നേരത്തെയാകാനാണ് സാധ്യത. മമ്മൂട്ടി നായകനായ പുത്തന്‍പണം എന്ന ചിത്രം ഏപ്രിലില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടെങ്കിലും ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായിട്ടില്ല. വിഷു കഴിഞ്ഞ ഉടനേ റിലീസ് ചെയ്യും എന്നാണറിയാന്‍ കഴിഞ്ഞത്.മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദര്‍ റിലീസ് ചെയ്ത് കൃത്യം ഒരു മാസത്തിന് ശേഷം പുത്തന്‍ പണം റിലീസ് ചെയ്താല്‍ മതി എന്നാണ് തീരുമാനം.

    puthan-panam

    മമ്മൂട്ടി- രഞ്ജിത്ത് കൂട്ടുകെട്ടിന്റെ ഏഴാമത്തെ ചിത്രമാണിത്. ചിത്രത്തില്‍ കാസര്‍ഗോഡ്, കുമ്പളയില്‍ നിന്നും കൊച്ചിയിലേക്ക് കുടിയേറിയ മധ്യവയസ്‌കനായ ബിസിനസ്സ്‌കാരന്‍ നിത്യാനന്ദ ഷേണോയി എന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സാള്‍ട്ട് ആന്റ് പെപ്പര്‍ ഹെയര്‍ സ്റ്റൈലും, സില്‍ക്ക് വസ്ത്രങ്ങളും, ആഭരണങ്ങളുമൊക്കെയായി വ്യത്യസ്ത വേഷത്തിലാണ് മമ്മൂട്ടി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ മമ്മൂട്ടി കാസര്‍ഗോഡ് ഭാഷയാണ് സംസാരിക്കാന്‍ ഉപയോഗിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയെ കൂടാതെ ചിത്രത്തില്‍ രഞ്ജി പണിക്കര്‍, മാമുക്കോയ, സിദ്ദിക്ക്, സായികുമാര്‍, അബുസലിം, ഗണപതി, ഷീലു എബ്രഹാം, ഇനേയ, മാസ്റ്റര്‍ സുരാജ് തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്. ബാനര്‍ ത്രീ കളര്‍ സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    English summary
    Puthan Panam, the upcoming Mammootty starrer directed by Ranjith might hit the theatres early.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X