For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യേശുദാസ് യോഗിയോ സര്‍വപരിത്യാഗിയോ അല്ല!! സെൽഫി വിവാദത്തിനെ കുറിച്ച് സിസ്റ്റര്‍ ജെസ്മി

|

ദേശീയ അവാർഡ് പുരസ്കാര വിതരണത്തിനു ശേഷം ഒന്നുനു പിറകെ ഒന്നായി ഗാനഗന്ധർവൻ യേശുദാസിനെതിരെ വിവാദങ്ങൾ തല പൊക്കിയിരുന്നു. മലയാളത്തിലെ മറ്റ് ദേശീയ അവാർഡ് ജേതാക്കാൾ പുരസ്കാരം തിരസ്തകരിച്ചപ്പോൾ യേശുദാസും സംവിധായകൻ ജയരാജും മാത്രം അവാർഡ് സ്വീകരിച്ചത്. ഇത് വൻ വിമർശനത്തിനും വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു.

yesudas

സോനം കപൂർ ആനന്ദ് വിവാഹം വിവാദത്തിലേയ്ക്ക്!! സിഖ് മതാചാര ചടങ്ങുകൾ വ്രണപ്പെടുത്തി

തുടർന്ന് ദില്ലിയിൽ വെച്ച് സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺവാങ്ങി ചിത്രം ഡിലീറ്റ് ചെയ്തത് എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് സമാനമായിരുന്നു. ഈ വിഷയത്തിൽ ഗായകനെ അനുകൂലിച്ചും വിമർശിച്ചും കലാ-സാംസ്കാരിക ലോകത്തുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ഈവിഷയത്തിൽ സിസ്റ്റർ ജെസ്മിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. യേശുദാസ് സാധാരണ മനുഷ്യനാണെന്നും അദ്ദേഹത്തെ സര്‍വപരിത്യാഗിയായി ചിത്രീകരിക്കേണ്ടെന്നും ജെസ്മി അഭിപ്രായപ്പെട്ടിരിക്കുകയാണ്.

ഓൺലൈൻ നിരൂപണത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല! ഉണ്ടായത് മറ്റൊന്ന്, അപർണ്ണ പറയുന്നതിങ്ങനെ

യേശുദാസ് ദൈവമല്ല

സെല്‍ഫി, സെല്‍ഫിഷ് , ഗാനഗന്ധര്‍വ്വന്‍ , പിന്നെ ഞാനും എന്ന തലകെട്ടോടെയാണ് ജെസ്മി ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്. സെൽഫി സംഭവുമായി ബന്ധപ്പെട്ട് അനുകൂലവും പ്രതികൂലവും ആയ ഒരുപാട് പ്രതികരണങ്ങള്‍ താൻ വായിച്ചു. കുറേ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നു. അദ്ദേഹം ഗാനമണ്ഡപത്തില്‍ അതുല്യന്‍.ആകാം.. നരച്ച താടിയും മുടിയും നീട്ടിവളര്‍ത്തിയ ലുക്ക്‌ ഉണ്ടെങ്കിലും അദ്ദേഹം മുനിവര്യനൊന്നുമല്ല...ശ്വേതവര്‍ണ്ണവസ്ത്രം ധരിക്കുന്നതിനാല്‍ തെറ്റിദ്ധരിയ്ക്കുമെങ്കിലും അദ്ദേഹം ലോക പണ്ഡിതനുമല്ല. സ്വന്തം മരുമകള്‍ ജീന്‍സ് ധരിക്കുന്ന കാലത്തും ജീന്‍സിനും ലെഗ്ഗിന്‍സിനുമെതിരെ പ്രക്ഷുബ്ധനാകുമ്പോള്‍ എല്ലാവാക്കും എല്ലാവരും മുഖവിലക്കെടുക്കണമെന്നില്ല. സ്വന്തം നിലനില്‍പ്പിനുവേണ്ടി പലരേയും വഞ്ചിച്ച വാര്‍ത്തകള്‍ അറിയുമ്പോള്‍ അദ്ദേഹം ഒരു സര്‍വ്വത്യാഗപരിത്യാഗിയോ യോഗിയോ അല്ല പിന്നെയോ ഒരു സാധാരണ മനുഷ്യന്‍ ആണെന്ന് സമ്മതിക്കേണ്ടിവരും.

ഫോട്ടേയ്ക്ക് പോസ് ചെയ്തു

എന്‍റെ ഒരു സ്നേഹിതക്ക്‌ ദുഃഖം ഉളവാക്കിയ അദ്ദേഹത്തിന്‍റെ പരാമര്‍ശം ഇപ്രകാരം ആണ് "മുന്‍പ് ഈ അമ്പലം ഒരു കക്കൂസിന്‍റെ അത്ര ചെറുതായിരുന്നു " എന്ന പ്രസ്താവം ആ ഭക്തക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു എന്ന് പറയാറുണ്ട്‌. പിന്നീട് സെല്‍ഫിയിലേക്ക് മടങ്ങിവരാം എന്ന് വീണ്ടും കുറിച്ചു കൊണ്ട ജെസ്മി തനിയ്ക്കുണ്ടായ സംഭവം ജനങ്ങളോട് പങ്കുവെച്ചിട്ടുണ്ട്. സെല്‍ഫി സര്‍വ്വസാധാരണം ആകാത്ത കാലത്ത് ക്യാമറ കൊണ്ട് നടക്കുന്ന ഒരു പതിവ് എനിയ്ക്കുണ്ടായിരുന്നു. ഒബ്രോണ്‍ മാളില്‍ ഒരു ഓഡിയോ കാസെറ്റ് റിലീസുമായി ബന്ധപ്പെട്ട് യേശുദാസ് വന്നിരുന്നു. ക്യാമറയുമായി അദ്ദേഹത്തിന്‍റെ അടുത്തുചെന്നു. എന്നെ കണ്ടമാത്രയില്‍ വളരെ സന്തോഷത്തോടെ ഫോട്ടോക്ക് പോസ് ചെയ്തു. ആരോ ക്യാമറ വാങ്ങി ഫോട്ടോ എടുത്ത് തിരിച്ചു തന്നു .പിന്നീടാണ് ഭാര്യ പ്രഭയെ കണ്ടത്. അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കണമെന്ന എന്‍റെ ആഗ്രഹം തിരിച്ചറിഞ്ഞ് യേശുദാസ് എന്‍റെ കയ്യില്‍ നിന്ന് ക്യാമറ വാങ്ങി ഭാര്യയും ഞാനുമായുള്ള ഫോട്ടോ എടുത്തു.

പത്രത്തിൽ ഫോട്ടോ

ഫോട്ടോയും എടുത്ത് തൊട്ട് അടുത്ത ദിവസം തന്നെ താൻ കോഴിക്കോടുളള തന്റെ താമ സ്ഥലത്ത് എത്തിയിരുന്നു.പിറ്റേന്ന് എറണാംകുളത്തു നിന്നു ഫ്രെണ്ട്സിന്‍റെ തുരുതുരാ ഫോണ്‍ വിളി എനിക്ക് വന്നു .'എറണാംകുളത്ത് വന്നിട്ടും എന്ത്യേ കാണാന്‍ വരാഞ്ഞേ ' എന്ന പരിഭവങ്ങള്‍ ...'എങ്ങനെ അറിഞ്ഞു' എന്ന എന്‍റെ ചോദ്യത്തിന് "ഇന്നത്തെ നാട്ടുവാര്‍ത്ത പേജില്‍ ഫോട്ടോ ഉണ്ട് "എന്ന് ഉത്തരം... യേശുദാസ് ഭാര്യയും ഞാനും നില്‍ക്കുന്ന ഫോട്ടോ എടുക്കുന്നത് ഒരു വിരുതന്‍ ഫോട്ടോഗ്രാഫര്‍ സ്വന്തം ക്യാമറയില്‍ പകര്‍ത്തി പത്രത്തില്‍ ഇട്ടിരിയ്ക്കുന്നു .

സെൽഫി പിന്നീട് പ്രശ്നങ്ങൾ സൃഷ്ടിക്കും

അനുവാദത്തോടെ ഫോട്ടോ എടുക്കുന്നത് അദ്ദേഹത്തിന് വിരോധമില്ലെന്ന് സാരം . എന്നാൽ ചില ഗുണ്ടകള്‍ കൂടെ നിന്ന് ഫോട്ടോ എടുത്തതു പിന്നീട് പ്രശസ്തര്‍ക്ക് വിനയായിട്ടുള്ളതിന്റെ ഭയമുണ്ടാകാം . അദ്ദേഹവും തെറ്റും കുറ്റവും ഉള്ള ഒരു സാധാരണ മനുഷ്യനാണ് . ആരാധകര്‍ ചേര്‍ന്ന് ദൈവാവതാരം ആക്കാതിരിക്കുന്നതല്ലേ നല്ലതെന്നും ജെസ്മി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ വാങ്ങി ചിത്രം ഡിലീറ്റ് ചെയ്ത യേശുദാസിനെതിരെ വിമര്‍ശനങ്ങള്‍ ഒരുപാടുയർന്നു. അദ്ദേഹത്തെ അനുകൂലിച്ചും ഒരുപാട് പേർ രംഗത്തെത്തിയിരുന്നു. എന്നാൽ യേശുദാസ് തെറ്റും കുറവുമുള്ള സാധാരണ മനുഷ്യനാണെന്നും ആരാധകര്‍ ചേര്‍ന്ന് അദ്ദേഹത്തെ ദൈവാവതാരമാക്കേണ്ടതില്ലെന്നും എഴുത്തുകാരിയായ ജെസ്മി. ഇതു സംബന്ധമായ സിസ്റ്റർ ജെസ്മിയുടെ അഭിപ്രായം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

English summary
writer sister jesme says about yesudas selfie controversy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more