twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംഘപരിവാരത്തിനു പിറകെ മുസ്ലീം സംഘടനകളും, യുവാക്കള്‍ പത്മാവത് കാണരുതെന്ന്

    By വിജയ് ശങ്കര്‍
    |

    ''മോശപ്പെട്ടതും വിദ്വേഷം പടര്‍ത്തുന്നതുമായ സിനിമയാണ് പത്മാവത്. തീര്‍ച്ചയായും ഇത്തരം സിനിമകള്‍ കാണാന്‍ ചെറുപ്പക്കാരെ കിട്ടും. എനിക്കു പറയാനുള്ളത് നിങ്ങള്‍ ഈ ചിത്രം കാണാന്‍ പോകരുതെന്നാണ് ''- ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീമിന്‍(എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസിയുടെ വാക്കുകളാണിത്.

    വിശ്വാസത്തിന്റെ ശക്തിയും വിദ്യാഭ്യാസത്തിന്റെ മികവും കാണിയ്‌ക്കേണ്ട സമയമാണിത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ കര്‍ണി സേന പോലുള്ള സംഘപരിവാര സംഘടനകള്‍ സിനിമയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. രാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രജപുത്ര സംഘടനയാണ് കര്‍ണി സേന.

    padmavat

    ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സഞ്ജയ് ലീലാ ബന്‍സാലിയുടെ ചിത്രം തിയേറ്ററിലെത്തുന്നത്. നേരത്തെ പത്മാവതി എന്ന പേരിട്ടിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് പേരു മാറ്റുകയായിരുന്നു. ജനുവരി 25നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

    രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങലില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അതു പിന്‍വലിക്കപ്പെട്ടിട്ടുണ്ട്.

    കുടിവെള്ളത്തിന്റെ കഥ പറയുന്ന 'കിണറി'ന്റെ പാട്ടുകളും ടീസറും പുറത്തിറങ്ങികുടിവെള്ളത്തിന്റെ കഥ പറയുന്ന 'കിണറി'ന്റെ പാട്ടുകളും ടീസറും പുറത്തിറങ്ങി

    English summary
    All India Majlis-e-Ittehadul Muslimeen president Asaduddin Owaisi urged people from the Muslim community not to watch the film Padmavat
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X