ഈ മാറ്റം എങ്ങനെ സംഭവിച്ചു; നയൻതാരയുടെ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ

  തെന്നിന്ത്യയിലെ താര റാണിയായ നയൻ‌താരയുടെ കരിയറിലെ വളർച്ച സിനിമാ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച സംഭവമായിരുന്നു. സിനിമയിലധികം ഭാവിയില്ലെന്ന് മലയാളി പ്രേക്ഷകർ കരുതിയ നടി പക്ഷെ പിന്നീട് തെന്നിന്ത്യയിലെ താരറാണിയായി മാറുന്ന കാഴ്ചയാണ് കണ്ടത്. കരിയറിലെ പോലെ തന്നെ നയൻസിന്റെ രൂപത്തിലും ഇക്കഴിഞ്ഞ കാലത്തിനിടയിൽ വലിയ മാറ്റമാണ് സംഭവിച്ചത്. 

  By Abhinand Chandran
  | Published: Saturday, October 15, 2022, 18:36 [IST]
  ഈ മാറ്റം എങ്ങനെ സംഭവിച്ചു; നയൻതാരയുടെ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ
  1/5
  2003 ൽ മനസ്സിനക്കരെ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടാണ് നയൻസ് അഭിനയ രം​ഗത്തേക്ക് കടന്നു വരുന്നത്. തനി മലയാളി പെൺകുട്ടിയുടെ രൂപ ഭാവങ്ങളോടെയായിരുന്നു നയൻ‌സിനെ ഈ സിനിമയിൽ കണ്ടത്.  രാപ്പകൽ, നാട്ടുരാജാവ്, തുടങ്ങിയ സിനിമകളിലും നാട്ടിൻപുറത്തെ പെൺകുട്ടി ഇമേജിലായിരുന്നു നയൻസ് അഭിനയിച്ചത്. 
  2003 ൽ മനസ്സിനക്കരെ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടാണ് നയൻസ് അഭിനയ രം​ഗത്തേക്ക് കടന്നു വരുന്നത്....
  ഈ മാറ്റം എങ്ങനെ സംഭവിച്ചു; നയൻതാരയുടെ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ
  2/5
  തമിഴകത്തേക്ക് ചുവടിമാറിയതോടെ ആണ് നയൻ‌താരയുടെ ലുക്കിൽ ആദ്യം മാറ്റങ്ങൾ വന്നത്. ​ഗ്ലാമറസ് വേഷങ്ങൾ ചെയ്ത നടി അന്ന് മലയാളികളെ അമ്പരപ്പിച്ചു. അയ്യ എന്ന സിനിമയിലൂടെ ആണ് നയൻസ് തമിഴകത്തെത്തുന്നത്. ​ഗജിനി, വല്ലവൻ തുടങ്ങിയ സിനിമകളിൽ നടി അതീവ ​ഗ്ലാമറസ് ആയെത്തി. നാടൻ പെൺകുട്ടി ഇമേജിൽ നിന്നും നടി അപ്പോഴേക്കും മാറിയിരുന്നു.
  തമിഴകത്തേക്ക് ചുവടിമാറിയതോടെ ആണ് നയൻ‌താരയുടെ ലുക്കിൽ ആദ്യം മാറ്റങ്ങൾ വന്നത്. ​ഗ്ലാമറസ്...
  ഈ മാറ്റം എങ്ങനെ സംഭവിച്ചു; നയൻതാരയുടെ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ
  3/5
  സിനിമാ ലോകത്ത് സൈറ് സീറോ തരം​ഗം അലയടിച്ചതോടെയാണ് നയൻസിന്റെ രൂപത്തിൽ പിന്നെയും മാറ്റങ്ങൾ വന്നത്. വണ്ണമുണ്ടായിരുന്ന നടി വണ്ണം കുറച്ച് സൈസ് സീറോ ആയി. ബില്ല, വില്ല്, ബോഡി​ഗാർഡ് തുടങ്ങിയ സിനിമകളിൽ ഈ മാറ്റം കാണാവുന്നതാണ്. നടിയുടെ മുഖത്തും മാറ്റങ്ങൾ ഉണ്ടായിരുന്നു. താരം കോസ്മെറ്റിക് സർജറിക്ക് വിധേയയായി എന്ന് അന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.
  സിനിമാ ലോകത്ത് സൈറ് സീറോ തരം​ഗം അലയടിച്ചതോടെയാണ് നയൻസിന്റെ രൂപത്തിൽ പിന്നെയും മാറ്റങ്ങൾ...
  ഈ മാറ്റം എങ്ങനെ സംഭവിച്ചു; നയൻതാരയുടെ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ
  4/5
  2013 ന് ശേഷമാണ് നയൻസിന്റെ ലുക്കിൽ അടിമുടി മാറ്റം വന്ന് തുടങ്ങിയത് . ഹെയർസ്റ്റെെലിലെ മാറ്റമായിരുന്നു ഇതിൽ പ്രധാനം. താരത്തിന്റെ മുഖത്തും മാറ്റങ്ങൾ വന്നു. പഴയതിനേക്കാളും ചെറുപ്പമായ നയൻസിനെയാണ് പിന്നീട് കണ്ടത്. ഭാസ്കർ ദ റാസ്കൽ, നാനും റൗഡി താൻ, ഇരുമുഖൻ എന്നീ സിനിമകളിലെല്ലാം നടിയുടെ ഈ മാറ്റം കാണാവുന്നതാണ്. 
  2013 ന് ശേഷമാണ് നയൻസിന്റെ ലുക്കിൽ അടിമുടി മാറ്റം വന്ന് തുടങ്ങിയത് . ഹെയർസ്റ്റെെലിലെ...
  ഈ മാറ്റം എങ്ങനെ സംഭവിച്ചു; നയൻതാരയുടെ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ
  5/5
  ലുക്കിൽ വരുത്തുന്ന മാറ്റം നടി പിന്നീടും തുടർന്നു. വിവാഹത്തോടനുബന്ധിച്ച് പുറത്ത് വന്ന ചിത്രങ്ങളിൽ നയൻസിനെ കാണാൻ ഏറെ മാറ്റം ഉണ്ടായിരുന്നു. പഴയതിലും മെലിഞ്ഞ നടി വീണ്ടും പുത്തൻ ട്രെൻഡുകൾ സൃഷ്ടിച്ചു. 
  ലുക്കിൽ വരുത്തുന്ന മാറ്റം നടി പിന്നീടും തുടർന്നു. വിവാഹത്തോടനുബന്ധിച്ച് പുറത്ത് വന്ന...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X