twitter
    bredcrumb

    അതിതീവ്ര വര്‍ക്ക്ഔട്ടുകളിലൂടെ ശരീരം സൂപ്പര്‍ ഫിറ്റായി സൂക്ഷിക്കുന്ന നാഗചൈതന്യ!

    By Ranjina P Mathew
    | Published: Saturday, August 13, 2022, 23:53 [IST]
    2010ൽ യേ മായു ചേസാവെ എന്ന തെലുങ്ക് സിനിമയിലൂടെ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ താര പുത്രനാണ് ​നാ​ഗചൈതന്യ. പതിമൂന്ന് വർഷത്തിനുള്ളിൽ മനോഹരമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് ഇപ്പോൾ ബോളിവുഡ് വരെ എത്തിനിൽക്കുകയാണ് താരത്തിന്റെ പ്രശസ്തി
    അതിതീവ്ര വര്‍ക്ക്ഔട്ടുകളിലൂടെ ശരീരം സൂപ്പര്‍ ഫിറ്റായി സൂക്ഷിക്കുന്ന നാഗചൈതന്യ!
    1/8
    ആമിർഖാൻ നായകനായ ലാൽ സിങ് ഛദ്ദയാണ് നാ​ഗചൈതന്യ അഭിനയിച്ച് ഏറ്റവും ഒടുവിൽ‌ തിയേറ്ററുകളിലെത്തിയ സിനിമ. ചായിയുടെ ആദ്യ ബോളിവു‍ഡ് സിനിമ കൂടിയായിരുന്നു ഇത്. 
    അതിതീവ്ര വര്‍ക്ക്ഔട്ടുകളിലൂടെ ശരീരം സൂപ്പര്‍ ഫിറ്റായി സൂക്ഷിക്കുന്ന നാഗചൈതന്യ!
    2/8
    മുപ്പത്തിയഞ്ചുകാരനായ നാ​ഗചൈതന്യയുടെ ഫിറ്റ്നസ് എല്ലവരേയും അത്ഭുതപ്പെടുത്തുന്നതാണ്. ചിട്ടയായ ജീവിതചര്യയിലൂടെയാണ് നാ​ഗചൈതന്യ തന്റെ ഫിറ്റ്നസ് നിലനിർത്തുന്നത്. നാഗചൈതന്യ അറിയപ്പെടുന്ന ഒരു ഭക്ഷണപ്രിയനാണ്. 
    അതിതീവ്ര വര്‍ക്ക്ഔട്ടുകളിലൂടെ ശരീരം സൂപ്പര്‍ ഫിറ്റായി സൂക്ഷിക്കുന്ന നാഗചൈതന്യ!
    3/8
    ഇഷ്ട ഭക്ഷണവിഭവങ്ങൾ മുന്നിലെത്തിയാൽ പിന്നെ വലിയ നിയന്ത്രണങ്ങളൊന്നും താരം കാത്തുസൂക്ഷിക്കാറില്ല. എന്നിരുന്നാലും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ നാഗചൈതന്യ പെർഫെക്ടാണ്. ആഴ്ചയില്‍ അഞ്ച് ദിവസം നീളുന്ന അതിതീവ്ര വര്‍ക്ക്ഔട്ടുകളാണ് നാഗചൈതന്യയുടെ ഫിറ്റായ ശരീരത്തിന്‍റെ രഹസ്യം. 
    അതിതീവ്ര വര്‍ക്ക്ഔട്ടുകളിലൂടെ ശരീരം സൂപ്പര്‍ ഫിറ്റായി സൂക്ഷിക്കുന്ന നാഗചൈതന്യ!
    4/8
    യോഗ, ഭാരപരിശീലനം, കാര്‍ഡിയോ വ്യായാമങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത തരം വ്യായാമങ്ങള്‍ ഈ വര്‍ക്ക് ഔട്ട് ക്രമത്തില്‍ താരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്മര്‍ദ നിയന്ത്രണത്തിനായി ഇടയ്ക്ക് നീന്തല്‍ പോലുള്ള എയറോബിക് വ്യായാമങ്ങളും നാഗചൈനത്യ ചെയ്യാറുണ്ട്. 

    അതിതീവ്ര വര്‍ക്ക്ഔട്ടുകളിലൂടെ ശരീരം സൂപ്പര്‍ ഫിറ്റായി സൂക്ഷിക്കുന്ന നാഗചൈതന്യ!
    5/8
    വര്‍ക്ക്ഔട്ടിലെ സ്ഥിരതയാണ് തന്‍റെ ഫിറ്റ്നസിന് പിന്നിലെന്ന് നാഗചൈതന്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എപ്പോഴെങ്കിലും വര്‍ക്ക് ഔട്ട് മുടക്കേണ്ടി വന്നാല്‍ അതില്‍ കുറ്റബോധം തോന്നുന്ന ആളാണ് താനെന്നും താരം പറയാറുണ്ട്.
    അതിതീവ്ര വര്‍ക്ക്ഔട്ടുകളിലൂടെ ശരീരം സൂപ്പര്‍ ഫിറ്റായി സൂക്ഷിക്കുന്ന നാഗചൈതന്യ!
    6/8
    വര്‍ക്ക്ഔട്ട് പോലെതന്നെ പാചകമാണ് നാഗചൈതന്യയുടെ മറ്റൊരു ഇഷ്ടപ്പെട്ട പരിപാടി. നന്നായി കഴിക്കാന്‍ നന്നായി പാചകം ചെയ്യണമെന്ന അഭിപ്രായക്കാരനാണ് താരം. നാഗചൈതന്യയുടെ പാചകത്തോടുള്ള പ്രിയം പല ഇന്‍സ്റ്റാഗ്രാം വീഡിയോകളിലൂടെയും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 

    അതിതീവ്ര വര്‍ക്ക്ഔട്ടുകളിലൂടെ ശരീരം സൂപ്പര്‍ ഫിറ്റായി സൂക്ഷിക്കുന്ന നാഗചൈതന്യ!
    7/8
    റസ്റ്റോറന്റ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബത്തിൽ നിന്നായതിനാൽ ഭക്ഷണത്തോടുള്ള തന്റെ പ്രിയം സ്വഭാവികമാണെനും നാഗചൈതന്യ പറഞ്ഞിട്ടുണ്ട്. താരം ചൈനീസ് വിഭവങ്ങളും ഏറെ ഇഷ്ടപ്പെടുന്നു.
    അതിതീവ്ര വര്‍ക്ക്ഔട്ടുകളിലൂടെ ശരീരം സൂപ്പര്‍ ഫിറ്റായി സൂക്ഷിക്കുന്ന നാഗചൈതന്യ!
    8/8
    ഇഷ്ടമുള്ളതെന്തും കഴിക്കാനുള്ള ദിവസമായി നാഗചൈതന്യ തെരഞ്ഞെടുത്തിരിക്കുന്നത് ഞായറാഴ്ചയാണ്. ഈ ദിവസം വയർ നിറയെ കഴിച്ചാൽ ആ കുറ്റബോധം കൊണ്ട് ആ ആഴ്‌ച മുഴുവനും നന്നായി വിയർപ്പൊഴുക്കി വർക്ഔട്ട് ചെയ്യാൻ തോന്നുമെന്നാണ് താരം പറയാറുള്ളത്. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X