twitter
    bredcrumb

    റീമേക്കുകൾക്ക് സാധ്യമല്ലാത്ത മലയാളത്തിലെ ക്ലാസിക്കുകൾ ഏതൊക്കെയെന്ന് നോക്കാം

    By Akhil Mohanan
    | Published: Thursday, September 22, 2022, 19:53 [IST]
    ബോളിവുഡ് പോലെ ഇന്ത്യയിലെ വലിയ സിനിമ മേഖലയെ മികച്ച വർക്കുകൾ കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമകൾ മറികടക്കുന്ന കാലമാണ് ഇത്. സൗത്തിൽ തന്നെ മികച്ച സിനിമകൾ, മേക്കിങ് കൊണ്ടും അഭിനയം കൊണ്ടും കഥ പറച്ചിലുകൾ കൊണ്ടും മുന്നിൽ നിൽക്കുകയാണ് മലയാള സിനിമകൾ. ഇന്ന് ഇന്ത്യയിലെ മറ്റു ഭാഷകളിലേക്ക് ഏറ്റവും അധികം റീമേക്കുകൾ ഉണ്ടാകുന്നത് മലയാളത്തിൽ നിന്നാണ്.

    റീമേക്കുകൾക്ക് സാധ്യമല്ലാത്ത മലയാളത്തിലെ ക്ലാസിക്കുകൾ ഏതൊക്കെയെന്ന് നോക്കാം
    1/6
    മലയാള സിനിമയെ മറ്റു സിനിമ മേഖലകളുമായി വേറിട്ട്‌ നിർത്തുന്ന അനവധി ഘടകങ്ങൾ ഉണ്ട്. റീമേകുകളുടെ കാര്യത്തിൽ മലയാളത്തിൽ കുറവാണെങ്കിലും മറ്റു ഭാഷകളിലേക്ക് അനവധി റീമേക്കുകൾ നടക്കാറുണ്ട്. എന്നാൽ ഒരിക്കലും റീമേക്ക് ചെയ്യാൻ സാധിക്കാത്ത സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ റീമേക്ക് അസാധയമായ ചില സിനിമകലും അവയെ വേറിട്ട് നിർത്തുന്ന കാരണങ്ങളും എന്തൊക്കെയെന്നു നോക്കാം.
    റീമേക്കുകൾക്ക് സാധ്യമല്ലാത്ത മലയാളത്തിലെ ക്ലാസിക്കുകൾ ഏതൊക്കെയെന്ന് നോക്കാം
    2/6
    മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് സംവിധായകനും എഴുത്തുകാരനുമാണ് പദ്മരാജൻ. കരിയറിൽ ചെയ്തവയെല്ലാം ക്ലാസ്സിക്‌ ആക്കിയ അദ്ദേഹത്തിന്റെ മികച്ച സിനിമകളിൽ ഒന്നാണ് തൂവാനത്തുമ്പികൾ. മലയാളത്തിലെ മികച്ച റൊമാന്റിക് ക്ലാസിക് ആണ് ഈ ചിത്രം. റീമേകുകളുടെ ലിസ്റ്റിൽ ഒരിക്കലും വരാനാവാത്ത സിനിമയാണിത്. മോഹൻലാൽ ജയകൃഷ്ണൻ ആയും ക്ലാരയായി സുമലതയും തകർപ്പൻ പ്രകടനം കാഴ്ചവച്ച ചിത്രം മേക്കിങ്ങിലും മികച്ചതാണ്.
    റീമേക്കുകൾക്ക് സാധ്യമല്ലാത്ത മലയാളത്തിലെ ക്ലാസിക്കുകൾ ഏതൊക്കെയെന്ന് നോക്കാം
    3/6
    മലയാള സിനിമയിലെ മികച്ച കോമ്പിനേഷൻ ആണ് മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ട്. ഈ കോമ്പോ ഓർക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്ന ഒന്നാണ് ദാസനും വിജയനും. ദാസനെയും വിജയനെയും മലയാളികൾക്ക് തന്നെ ചിത്രമായ നാടോടിക്കാറ്റ് സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആണ്. ഈ കോമ്പോ മറ്റാർക്കും ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് റീമേക്ക് ചെയ്തിട്ടും ആ ചിത്രങ്ങൾ നാടോടിക്കാറ്റിന്റെ ഏഴകലത്ത് വരാത്തത്.
    റീമേക്കുകൾക്ക് സാധ്യമല്ലാത്ത മലയാളത്തിലെ ക്ലാസിക്കുകൾ ഏതൊക്കെയെന്ന് നോക്കാം
    4/6
    1994ൽ മോഹൻലാൽ നായകനായി പുറത്തു വന്ന സിനിമയാണ് പവിത്രം. ടികെ രാജിവ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിൻറെ അസാധ്യ പ്രകടനം കാണാം. ഇന്നും ആ പ്രകടനത്തിന് പകരം വയ്ക്കുന്നത് പോയിട്ട് അതിന്റെ അടുത്തു നിർത്താൻ പോലും പറ്റുന്ന മറ്റൊരാളെ ഇന്ത്യൻ സിനിമയിൽ കണ്ടുപിടിക്കാത്തിടത്തോളം ഈ സിനിമ റീമേക്ക് ലിസ്റ്റിൽ വരില്ല എന്നു തന്നെ പറയാം.
    റീമേക്കുകൾക്ക് സാധ്യമല്ലാത്ത മലയാളത്തിലെ ക്ലാസിക്കുകൾ ഏതൊക്കെയെന്ന് നോക്കാം
    5/6
    എംടി വാസുദേവൻ നായർ ഋഷ്യശൃംഗനെയും വൈശാലിയെയും തിരക്കഥയായി എഴുതിയപ്പോൾ ഭരതൻ അതു വൈശാലി എന്ന സിനിമ വിസമയം തീർക്കുകയായിരുന്നു. മലയാളത്തിലെ ക്ലാസ്സിക്കുകളിൽ ഒന്നാണ് വൈശാലി. ഭരതന്റെ മികച്ച മേക്കിങ്ങും സൂപർണ്ണയുടെയും സഞ്ജയ്‌ മിശ്രയുടെയും മികച്ച പ്രകടനങ്ങളും സിനിമയെ മറ്റു ഭാഷയിലേക്ക് പറിച്ചു നടൽ ആസാധ്യമാക്കുന്നു.
    റീമേക്കുകൾക്ക് സാധ്യമല്ലാത്ത മലയാളത്തിലെ ക്ലാസിക്കുകൾ ഏതൊക്കെയെന്ന് നോക്കാം
    6/6
    മധു സി നാരായണൻ സംവിധാനം ചെയ്ത മികച്ച സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് ഫാസിൽ അഴിഞ്ഞാടിയ സിനിമ സൂപ്പർ ഹിറ്റായിരുന്നു. അഭിനയതോടൊപ്പം തന്നെ സിനിമയുടെ കഥ വളരെ ആഴത്തിൽ. പറഞ്ഞത് കൊണ്ടും ഈ ചിത്രം റീമേക്ക് സാദ്ധ്യതകൾ ഇല്ലാത്ത മലയാളത്തിലെ മികച്ച സൃഷ്ട്ടികളിൽ ഒന്ന് തന്നെയാണ്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X