twitter
    bredcrumb

    'ഷൂട്ടിങിനിടയിലെ അപകടം, സിനിമകളുടെ പരാജയം'; ഒരു കാലത്ത് അഭിനയം നിർത്താൻ തീരുമാനിച്ച താരങ്ങൾ!

    By Ranjina P Mathew
    | Published: Sunday, November 6, 2022, 19:19 [IST]
    സിനിമയിൽ എത്തിപ്പെടുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സിനിമയിൽ പിടിച്ച് നിൽക്കാൻ. പലരും ക്ഷമയുടേയും നിരാശയുടേയും അതിർവരമ്പിൽ നിന്നാണ് ഇപ്പോഴും അഭിനയത്തിൽ തുടരുന്നത്. ചില ബോളിവുഡ് താരങ്ങൾ മനസ് മടുത്ത് അഭിനയ ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. അത്തരത്തിൽ സിനിമ ഉപേക്ഷിക്കാൻ ഒരു കാലത്ത്  തീരുമാനിച്ച സെലിബ്രിറ്റികളെ പരിചയപ്പെടാം...
    'ഷൂട്ടിങിനിടയിലെ അപകടം, സിനിമകളുടെ പരാജയം'; ഒരു കാലത്ത് അഭിനയം നിർത്താൻ തീരുമാനിച്ച താരങ്ങൾ!
    1/6
    നമസ്തേ ലണ്ടന് ശേഷം അഭിനയം നിർത്താൻ തീരുമാനിച്ചതായി കത്രീന കൈഫ് ഒരിക്കൽ പറഞ്ഞിരുന്നു. കോഫി വിത്ത് കരൺ ചാറ്റ് ഷോയിൽ വെച്ചാണ് ഇക്കാര്യം താരം ഒരിക്കൽ വെളിപ്പെടുത്തിയത്. അഭിനയത്തിന് പകരം പുതിയൊരു കരിയർ അന്വേഷിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നുവെന്നും കത്രീന വെളിപ്പെടുത്തിയിരുന്നു. 
    'ഷൂട്ടിങിനിടയിലെ അപകടം, സിനിമകളുടെ പരാജയം'; ഒരു കാലത്ത് അഭിനയം നിർത്താൻ തീരുമാനിച്ച താരങ്ങൾ!
    2/6
    ഡാഡി, താണ്ഡ‍വം, ഷേർഷ, തലൈവി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടൻ രാജ് അർജുൻ ഒരിക്കൽ അഭിനയം നിർ‌ത്തി മറ്റ് ജോലികൾ  ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. രണ്ട് സീനിൽ മാത്രം അഭിനയിക്കുന്ന നടനായി  തന്നെ ആളുകൾ മാറ്റിയതിൽ മനംനൊന്താണ് അഭിനയം നിർത്താൻ രാജ് അർജുൻ മുമ്പ് തീരുമാനിച്ചത്. 
    'ഷൂട്ടിങിനിടയിലെ അപകടം, സിനിമകളുടെ പരാജയം'; ഒരു കാലത്ത് അഭിനയം നിർത്താൻ തീരുമാനിച്ച താരങ്ങൾ!
    3/6
    സഹോദരിയുടെ കരിയറിലെ ആദ്യ സിനിമ  നടക്കാതെ പോയതിന്റെ പേരിൽ താനും അഭിനയം നിർത്താൻ ആഗ്രഹിക്കുന്നുവെന്ന് മിലി നടി ജാൻവി കപൂർ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. 

    'ഷൂട്ടിങിനിടയിലെ അപകടം, സിനിമകളുടെ പരാജയം'; ഒരു കാലത്ത് അഭിനയം നിർത്താൻ തീരുമാനിച്ച താരങ്ങൾ!
    4/6
    ജോധാ അക്ബറിന്റെ സെറ്റിൽ വെച്ച് പരിക്കേറ്റതിനെ തുടർന്ന് അഭിനയം നിർത്താൻ ആലോചിക്കുന്നതായി വിക്രം വേദ നടൻ ഹൃത്വിക് റോഷൻ മുമ്പ് വെളിപ്പെടുത്തിയിരുന്നു. കൈറ്റ്‌സിന്റെ ഷൂട്ടിങിനിടെ കാൽമുട്ട് ചികിത്സക്കായി ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹം ഒരു മീഡിയ പോർട്ടലിനോട് ഇക്കാര്യം പറഞ്ഞത്. പരിക്ക്അ പറ്റിയതിനാൽ അദ്ദേഹത്തിന് സിനിമ ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിനെ തുടർന്ന് തകർന്ന് പോയിരുന്നു ഹൃത്വിക്ക്. ശേഷം ആലാപനത്തിലോ സംവിധാനത്തിലോ ഒരു ബദൽ കരിയർ ആലോചിക്കുകയും ചെയ്തിരുന്നു താരം. 
    'ഷൂട്ടിങിനിടയിലെ അപകടം, സിനിമകളുടെ പരാജയം'; ഒരു കാലത്ത് അഭിനയം നിർത്താൻ തീരുമാനിച്ച താരങ്ങൾ!
    5/6
    പിതാവിന്റെ വിയോഗത്തിന് ശേഷം ഋഷികേശിലെ ഒരു ധാബയിൽ ജോലിക്ക് കയറിയിരുന്നു നടൻ സഞ്ജയ് മിശ്ര. സംവിധായകൻ രോഹിത് ഷെട്ടി അദ്ദേഹത്തിന് ഒരു സിനിമയിൽ  വേഷം നൽകിയതോടെയാണ് സഞ്ജയ് വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നത്. 
    'ഷൂട്ടിങിനിടയിലെ അപകടം, സിനിമകളുടെ പരാജയം'; ഒരു കാലത്ത് അഭിനയം നിർത്താൻ തീരുമാനിച്ച താരങ്ങൾ!
    6/6
    കരിയറിന്റെ ആദ്യ നാളുകളിൽ നിരന്തരം ഫ്ലോപ്പ് ചിത്രങ്ങൾ ഉണ്ടായതോടെ താൻ കരിയർ ഉപേക്ഷിക്കാൻ പദ്ധതിയിട്ടിരുന്നതായി അഭിഷേക് ബച്ചൻ വെളിപ്പെടുത്തിയിരുന്നു. തന്നെ ചിലർ ദുരുപയോഗം ചെയ്യുന്നതായും  തനിക്ക് അഭിനയം അറിയില്ലെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X