twitter
    bredcrumb

    മലയാള സിനിമയ്ക്ക് വേണ്ടേ, കേറി വാ മക്കളേ.. തമിഴ് സിനിമാ ലോകം വളർത്തിയ താരങ്ങൾ

    By
    | Published: Friday, September 9, 2022, 17:29 [IST]
    താരങ്ങൾക്കപ്പുറം ഏറ്റവും മികച്ച കലാകാരൻമാരുള്ളത് മലയാള സിനിമയിലാണ് എന്ന് പണ്ട് മുതലേ സംസാരമുണ്ട്.  എന്നാൽ മലയാളത്തിന് ആദ്യ കാഴ്ചയിൽ കലാകാരൻമാരെ തിരിച്ചറിയാൻ ചിലപ്പോൾ പറ്റാറില്ലെന്ന് ഒരു വിഭാ​ഗം എപ്പോഴും ചൂണ്ടിക്കാട്ടാറുമുണ്ട്. മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത പല താരങ്ങളും പിന്നീട് തമിഴിലും തെലുങ്കിലും കത്തിക്കയറുന്നത് കാണുമ്പോഴാണ് ഇവരുടെ കഴിവ് മലയാള സിനിമാ ലോകം തിരിച്ചറിയുന്നത്. ഇത്തരത്തിൽ പിന്നീട് മലയാളത്തിൽ ഒരു നോക്കു കാണാൻ വേണ്ടി പ്രേക്ഷകർ കൊതിക്കുന്ന തരത്തിൽ മറു ഭാഷകളിൽ തിളങ്ങിയ താരങ്ങളും ഏറെയാണ്. ഇവരിൽ ചിലരെ പരിചയപ്പെടാം. 

    മലയാള സിനിമയ്ക്ക് വേണ്ടേ, കേറി വാ മക്കളേ.. തമിഴ് സിനിമാ ലോകം വളർത്തിയ താരങ്ങൾ
    1/5
    എന്ന് സ്വന്തം റസിയ എന്ന മലയാള സിനിമയിൽ സഹനടി വേഷത്തിലഭിനയിച്ച മലയാളിയാണ് ലക്ഷ്മി മേനോൻ. മലയാളത്തിൽ കരിയറിൽ യാതൊരു ചലനവും ലക്ഷ്മി മേനോന് ഉണ്ടാക്കാൻ പറ്റിയില്ല. എന്നാൽ 2012 ൽ തമിഴ് ചിത്രം കുംകിയിൽ നായികയായെത്തിയ ലക്ഷ്മിയുടെ കരിയർ മാറി മറിഞ്ഞു. നടിയുടെ ആദ്യം റിലീസായ തമിഴ് സിനിമ സുന്ദരപാണ്ഡ്യനായിരുന്നു. തമിഴിലെ ഭാ​ഗ്യതാരം ആയാണ് ലക്ഷ്മി മേനോൻ അറിയപ്പെട്ടത്. മലയാളത്തിൽ പിന്നീട് ദിലീപ് ചിത്രം അവതാരത്തിലാണ് നടി താരമായ ശേഷം നായികയായെത്തിയത്. 

    മലയാള സിനിമയ്ക്ക് വേണ്ടേ, കേറി വാ മക്കളേ.. തമിഴ് സിനിമാ ലോകം വളർത്തിയ താരങ്ങൾ
    2/5
    ഇന്ന് മലയാളികൾക്ക് നയൻസ് ഏറെ പ്രിയങ്കരി ആണെങ്കിലും മലയാള സിനിമയിൽ നയൻസിന്റെ തുടക്കകാലം അത്ര എളുപ്പമായിരുന്നില്ല. മനസ്സിനക്കരെ എന്ന ആദ്യ സിനിമയിൽ നല്ല വേഷം ലഭിച്ച നയൻസിന് പിന്നീട് ഇത്തരത്തിലുള്ള വേഷങ്ങൾ മലയാളത്തിൽ നിന്ന് ലഭിച്ചില്ല. നാട്ടുരാജാവ് എന്ന സിനിമയിൽ മോഹൻലാലിന്റെ സഹോദരിയുടെ വേഷമാണ് നടിക്ക് ലഭിച്ചത്.  മലയാള സിനിമയിൽ മുൻനിര നായികയാവാൻ പറ്റില്ലെന്ന് തോന്നിയതോടെ നയൻതാരയും തമിഴിലേക്ക് പോയി. നടിയെ തമിഴ് സിനിമാ ലോകം കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു, കരിയറിൽ ചില പാളിച്ചകൾ അന്നും നടിക്ക് പറ്റിയെങ്കിലും തമിഴ് സിനിമാ ലോകം നയൻതാരയെ കൈ വെടിഞ്ഞില്ല. ഇന്ന് തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. 

    മലയാള സിനിമയ്ക്ക് വേണ്ടേ, കേറി വാ മക്കളേ.. തമിഴ് സിനിമാ ലോകം വളർത്തിയ താരങ്ങൾ
    3/5
    ഇന്നത്തെ സൂപ്പർ താരമായ വിക്രം കരിയറിന്റെ തുടക്ക കാലത്ത് മലയാളത്തിലും തമിഴിലും നിരന്തര പരാജയത്തിലായിരുന്നു.  മലയാളത്തിൽ  ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം, രജപുത്രൻ ഉൾപ്പെടെയുള്ള സിനിമകളിൽ വിക്രം അഭിനയിച്ചെങ്കിലും നടനെ വേണ്ട പോലെ ഉപയോ​ഗപ്പെടുത്താൻ മലയാള സിനിമയ്ക്കായില്ല. ഇതാ ഒരു സ്നേഹ​ഗാഥ, മയൂര നൃത്തം എന്നീ സിനിമകളിൽ വിക്രം നായകനായും എത്തിയിരുന്നു. എന്നാൽ തമിഴ് സിനിമയാണ് പിന്നീട് വിക്രമിനെ തുണച്ചത്. 1998 ലിറങ്ങിയ സേതു എന്ന ചിത്രത്തിന് ശേഷം നടന്റെ കരിയർ മാറി മറിഞ്ഞു. അതേസമയം വിക്രം മലയാളി അല്ല. തമിഴ്നാട് സ്വദേശി തന്നെയാണ്. 

    മലയാള സിനിമയ്ക്ക് വേണ്ടേ, കേറി വാ മക്കളേ.. തമിഴ് സിനിമാ ലോകം വളർത്തിയ താരങ്ങൾ
    4/5
    തമിഴിലെ മുൻനിര നടിയായ അമല പോൾ മലയാളിയാണ്. ഇന്ന് മലയാളി സിനിമാ പ്രേക്ഷകർക്കും നടി പ്രിയങ്കരി ആണെങ്കിലും തുടക്കകാലത്ത് അമല പോളിനെ മലയാള സിനിമാ ലോകം അവ​ഗണിക്കുകയാണുണ്ടായത്. ഇത് നമ്മുടെ കഥ, നീലത്താമര എന്നീ മലയാള സിനിമകളിൽ സഹനടി വേഷമാണ് അമല പോൾ ചെയ്തത്. മലയാളത്തിൽ നിന്ന് വലിയ ശ്രദ്ധയും നടിക്ക് ലഭിച്ചില്ല, അതേസമയം തമിഴിലേക്ക് ചുവട് മാറിയ അമലയ്ക്ക് മൈന എന്ന തമിഴ് ചിത്രം കരിയറിലെ വഴിത്തിരിവായി. തെന്നിന്ത്യയിലെ മുൻനിര നായിക നടിയായി അമല മാറി. പിന്നീട് റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ തന്റെ താരമൂല്യവും കഴിവും എന്താണെന്ന് നടി മലയാളികൾക്ക് കാണിച്ച് കൊടുക്കുകയും ചെയ്തു. 

    മലയാള സിനിമയ്ക്ക് വേണ്ടേ, കേറി വാ മക്കളേ.. തമിഴ് സിനിമാ ലോകം വളർത്തിയ താരങ്ങൾ
    5/5
    സിനിമയിൽ നിന്ന് പൂർണമായും വിട്ടെങ്കിലും 2000 ങ്ങളിൽ താര റാണിയായി വിലസിയ നടിയാണ് അസിൻ തോട്ടുങ്കൽ. തമിഴ്, തെലുങ്ക്, ഭാഷകൾക്ക് പുറമെ ഹിന്ദിയിലേക്ക് നടി പിന്നീട് ചുവടുവെച്ചു. യഥാർത്ഥത്തിൽ മലയാളിയായ അസിന്റെ ആദ്യ സിനിമ സത്യൻ അന്തിക്കാടിന്റെ സുരേന്ദ്രൻ മകൻ ജയകാന്തൻ വക ആയിരുന്നു. സിനിമയിലെ സഹനടി വേഷമായിരുന്നു അസിന്. അസിൻ പ്രതീക്ഷിച്ചതിനേക്കാൾ ചെറിയ വേഷമായിരുന്നു ഇത്. അന്നത് അതിൽ വിഷമം ഉണ്ടായിരുന്നെന്ന് അസിൻ തന്നെ പറഞ്ഞിരുന്നു. മലയാള സിനിമയിൽ പിന്നീട് ഒരു പരീക്ഷണത്തിന് അസിൻ നിന്നില്ല. നേരെ തമിഴിലേക്ക് ചുവടുമാറി. നടി പിന്നീട് താറ റാണിയായി മാറുന്ന കാഴ്ചയാണ് മലയാളികൾ കണ്ടത്.  പിന്നീട് ഒരു മലയാള സിനിമയ്ക്ക് താങ്ങാനാവാത്ത തരത്തിൽ നടിയുടെ പ്രതിഫലവും ഉയർന്നു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X