twitter
    bredcrumb

    നയന്‍താരയുടെ ഹണിമൂണ്‍ യാത്രകള്‍ തീരുന്നില്ല; ബാഴ്‌സലോണയില്‍ നിന്നുള്ള താരദമ്പതിമാരുടെ ഫോട്ടോസ് വൈറലാവുന്നു

    By Ambili John
    | Published: Friday, August 19, 2022, 22:26 [IST]
    വിവാഹം കഴിഞ്ഞത് മുതൽ നയൻതാരയും വിഘ്നേശും ഹണിമൂണിലായിരുന്നു. എന്നാൽ ഇടയ്ക്ക് സിനിമയുമായി ബന്ധപ്പെട്ട തിരക്കിലേക്ക് തിരിച്ച് വന്നിരുന്നു. 
     നയന്‍താരയുടെ ഹണിമൂണ്‍ യാത്രകള്‍ തീരുന്നില്ല; ബാഴ്‌സലോണയില്‍ നിന്നുള്ള താരദമ്പതിമാരുടെ ഫോട്ടോസ് വൈറലാവുന്നു
    1/6
    തെന്നിന്ത്യന്‍ സിനിമാലോകത്തെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുകയാണ് നടി നയന്‍താര. സിനിമകളെല്ലാം സൂപ്പര്‍ഹിറ്റാക്കി മാറ്റുന്ന മാജിക്കാണ് നയന്‍താരയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. സിനിമയെക്കാളും ആരാധകര്‍ കാത്തിരുന്നത് നടിയുടെ കുടുംബ ജീവിതത്തെ കുറിച്ചാണ്. 
     നയന്‍താരയുടെ ഹണിമൂണ്‍ യാത്രകള്‍ തീരുന്നില്ല; ബാഴ്‌സലോണയില്‍ നിന്നുള്ള താരദമ്പതിമാരുടെ ഫോട്ടോസ് വൈറലാവുന്നു
    2/6

    സംവിധായകന്‍ വിഘ്‌നേശ് ശിവനുമായി വര്‍ഷങ്ങോളം നടി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരായെന്ന് പലയാവര്‍ത്തി വാര്‍ത്തകള്‍ വന്നു. തന്റെ പ്രിയപ്പെട്ടവരോട് പറയാതെ വിവാഹം കഴിക്കില്ലെന്ന് അന്നേ നയന്‍താര പറഞ്ഞു. അതുപോലെ തന്നെ ഈ വര്‍ഷം നയന്‍സ് വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി. 
     നയന്‍താരയുടെ ഹണിമൂണ്‍ യാത്രകള്‍ തീരുന്നില്ല; ബാഴ്‌സലോണയില്‍ നിന്നുള്ള താരദമ്പതിമാരുടെ ഫോട്ടോസ് വൈറലാവുന്നു
    3/6

    ആരാധകര്‍ കാത്തിരുന്നത് പോലെ 2022 ജൂണ്‍ ഒന്‍പതിനാണ് നയന്‍താര-വിഘ്‌നേശ് വിവാഹം നടക്കുന്നത്. ഇന്ത്യന്‍ സിനിമാലോകത്ത് നിന്നും ഷാരൂഖ് ഖാന്‍ മുതല്‍ രജനികാന്ത് വരെ താരവിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 
     നയന്‍താരയുടെ ഹണിമൂണ്‍ യാത്രകള്‍ തീരുന്നില്ല; ബാഴ്‌സലോണയില്‍ നിന്നുള്ള താരദമ്പതിമാരുടെ ഫോട്ടോസ് വൈറലാവുന്നു
    4/6

    സിനിമാ തിരക്കുകളില്‍ നിന്നെല്ലാം മാറിയതിന് ശേഷം വിവാഹം കഴിക്കാനാണ് താരങ്ങള്‍ തീരുമാനിച്ചിരുന്നത്. അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞാല്‍ യാത്രകള്‍ക്ക് പ്രധാന്യം കൊടുക്കുമെന്നും സൂചനയുണ്ടായിരുന്നു. ഇപ്പോള്‍ രണ്ടാളും ഹണിമൂണ്‍ യാത്രകളിലാണ്. 

     നയന്‍താരയുടെ ഹണിമൂണ്‍ യാത്രകള്‍ തീരുന്നില്ല; ബാഴ്‌സലോണയില്‍ നിന്നുള്ള താരദമ്പതിമാരുടെ ഫോട്ടോസ് വൈറലാവുന്നു
    5/6

    തുടര്‍ച്ചയായ ജോലിയ്ക്ക് ശേഷം ഞങ്ങളിവിടെ ഞങ്ങള്‍ക്കായി കുറച്ച് സമയം മാറ്റി വെക്കുന്നു എന്ന് പറഞ്ഞാണ് പുതിയ യാത്രയിലേക്ക് താരങ്ങള്‍ പോയത്. ഇന്‍സ്റ്റാഗ്രാമിലൂടെ  വിഘ്‌നേശ് ശിവന്‍ യാത്രയുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ പങ്കുവെക്കുന്നത് പതിവാക്കിയിരിക്കുകയാണ്. 

     നയന്‍താരയുടെ ഹണിമൂണ്‍ യാത്രകള്‍ തീരുന്നില്ല; ബാഴ്‌സലോണയില്‍ നിന്നുള്ള താരദമ്പതിമാരുടെ ഫോട്ടോസ് വൈറലാവുന്നു
    6/6

    ബാഴ്‌സലോണയിലേക്കാണ് താരങ്ങള്‍ ഇത്തവണ യാത്ര തിരിച്ചിരിക്കുന്നത്. അവിടുത്തെ പ്രധാന സ്ഥലങ്ങളില്‍ നിന്നും തെരുവുകൡ നിന്നുമൊക്കെയുള്ള ഫോട്ടോസാണ് ഇരുവരും പങ്കുവെക്കുന്നത്. നയന്‍താരയെ ചേര്‍ത്ത് പിടിച്ച് പ്രണയാതുരമായിട്ടുള്ള ചിത്രങ്ങളും വിഘ്‌നേശ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X