പൃഥിയുടെ മികച്ച ഓൺസ്ക്രീൻ നായിക ആര്; അന്നും ഇന്നും ഒരേ ഒരാളെന്ന് ആരാധകർ

  പൃഥിരാജിന്റെ 40ാം പിറന്നാൾ ആണിന്ന്. സിനിമാ ലോകത്തെ നിരവധി പേരാണ് നടന് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. മലയാളത്തിൽ ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത സാന്നിധ്യമായി മാറിയ പൃഥി ഇതിനകം നിരവധി സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. മലയാളത്തിലെ ഒട്ടുമിക്ക നായികമാരുടെ ഒപ്പവും പൃഥിരാജ് അഭിനയിച്ചിട്ടുണ്ട്. പക്ഷെ പൃഥിരാജിന് സ്ഥിരമായി ഒരു ഓൺസ്ക്രീൻ പെയർ ഇല്ലായിരുന്നു. ഹിറ്റ് ജോഡി എന്ന ലേബലിൽ പൃഥിയുടെ പേര് അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല.  എന്നാൽ പൃഥിരാജിനൊപ്പം മികച്ച ഓൺസ്ക്രീൻ കെമിസ്ട്രി ഉണ്ടായ നടിമാർ ഉണ്ട്. അവരെ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Sunday, October 16, 2022, 18:45 [IST]
  പൃഥിയുടെ മികച്ച ഓൺസ്ക്രീൻ നായിക ആര്; അന്നും ഇന്നും ഒരേ ഒരാളെന്ന് ആരാധകർ
  1/5
   പൃഥിരാജിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സംവൃത. സംവൃതയും പൃഥിയും ഒരുപിടി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വാസ്തവം,  അയാളും ഞാനും തമ്മിൽ, റോബിൻഹുഡ്,  മാണിക്യക്കല്ല്, തിരക്കഥ, പുണ്യം അഹം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. ചോക്ലേറ്റ് എന്ന സിനിമയിൽ പൃഥിയുടെ പെയർ ആയിരുന്നില്ല സംവൃത.
   പൃഥിരാജിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സംവൃത. സംവൃതയും പൃഥിയും ഒരുപിടി സിനിമകളിൽ...
  പൃഥിയുടെ മികച്ച ഓൺസ്ക്രീൻ നായിക ആര്; അന്നും ഇന്നും ഒരേ ഒരാളെന്ന് ആരാധകർ
  2/5
  മലയാള സിനിമയിൽ സജീവമായിരുന്ന കാലത്ത് നിരവധി ഹിറ്റ് സിനിമകളിൽ നായിക ആയ താരമാണ് റോമ. പൃഥിരാജിനൊപ്പം മികച്ച കെമിസ്ട്രി റോമയ്ക്കുണ്ടായിരുന്നു. ചോക്ലേറ്റ് എന്ന ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമ സൂപ്പർ ഹിറ്റാണ്. പൃഥിയുടെ ഭാര്യ സുപ്രിയ മേനോനുമായി വളരെ മുഖ സാമ്യം ഉള്ള നടിയുമാണ് റോമ. 
  മലയാള സിനിമയിൽ സജീവമായിരുന്ന കാലത്ത് നിരവധി ഹിറ്റ് സിനിമകളിൽ നായിക ആയ താരമാണ് റോമ....
  പൃഥിയുടെ മികച്ച ഓൺസ്ക്രീൻ നായിക ആര്; അന്നും ഇന്നും ഒരേ ഒരാളെന്ന് ആരാധകർ
  3/5
  എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലാണ് പൃഥിയും പാർവതി തിരുവോത്തും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. സിനിമയോടൊപ്പം ഈ ജോ‍ഡിയും ഹിറ്റായി. പിന്നീട് മൈ സ്റ്റോറി, കൂടെ തുടങ്ങിയ സിനിമകളിൽ പൃഥിയും പാർവതിയും ഒരുമിച്ചഭിനയിച്ചു. 
  എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലാണ് പൃഥിയും പാർവതി തിരുവോത്തും ആദ്യമായി ഒരുമിച്ച്...
  പൃഥിയുടെ മികച്ച ഓൺസ്ക്രീൻ നായിക ആര്; അന്നും ഇന്നും ഒരേ ഒരാളെന്ന് ആരാധകർ
  4/5
  ചുരുക്കം സിനിമകളിലേ കാവ്യയും പൃഥിയും നായിക ആയെത്തിയിട്ടുള്ളൂ എന്നാൽ ഇരുവരുടെയും കെമിസ്ട്രി വളരെ മികച്ചതായിരുന്നു. അനന്തഭദ്രം, ക്ലാസ്മേറ്റ്സ്, വാസ്തവം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. 
  ചുരുക്കം സിനിമകളിലേ കാവ്യയും പൃഥിയും നായിക ആയെത്തിയിട്ടുള്ളൂ എന്നാൽ ഇരുവരുടെയും കെമിസ്ട്രി...
  പൃഥിയുടെ മികച്ച ഓൺസ്ക്രീൻ നായിക ആര്; അന്നും ഇന്നും ഒരേ ഒരാളെന്ന് ആരാധകർ
  5/5
  പൃഥിരാജിന്റെ ഓൺ സ്ക്രീൻ പ്രസൻസിന് ഒപ്പത്തിനൊപ്പം നിൽക്കുന്ന ഒരേയൊരു നടി മംമ്തയാണ്. നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പൃഥിയുടെ മികച്ച ജോഡി എന്ന് ആരാധകർ എക്കാലത്തും പറഞ്ഞ നടി മംമ്ത ആയിരിക്കും. അൻവർ, സെല്ലുലോയ്ഡ്, 9, ഭ്രമം തുടങ്ങിയ സിനിമകളിൽ മംമ്തയും പൃഥിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
  പൃഥിരാജിന്റെ ഓൺ സ്ക്രീൻ പ്രസൻസിന് ഒപ്പത്തിനൊപ്പം നിൽക്കുന്ന ഒരേയൊരു നടി മംമ്തയാണ്. നിരവധി...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X