twitter
    bredcrumb

    ഇവരുടെ ടാലന്റ് ഉപയോ​ഗിക്കപ്പെടാതെ പോവുന്നോ? കിട്ടുന്ന റോളുകൾ മികവുറ്റതാക്കുന്ന നടിമാർ

    By
    | Published: Monday, September 26, 2022, 20:08 [IST]
    മലയാള സിനിമകൾ ഇന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുകയും നിരവധി പുതിയ അഭിനേതാക്കൾ ഇൻഡസ്ട്രിയിലേക്കെത്തുകയും ചെയ്യുന്ന ഘട്ടമാണിന്ന്. ഒടിടി പ്ലാറ്റ്ഫോമുകളുടെ കടന്ന് വരവോടെ നിരവധി പേർക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരവും ലഭിച്ചു, എന്നാൽ മലയാള സിനിമയ്ക്ക് മുതൽക്കൂട്ടാവുന്ന നിരവധി നടിമാരുടെ കഴിവുകൾ ഉപയോ​ഗിക്കപ്പെടാതെ പോവുന്നെന്ന് സിനിമാ ​ഗ്രൂപ്പുകളിലും മറ്റും  ചർച്ച നടക്കാറുണ്ട്.  ഇത്തരത്തിൽ മലയാള സിനിമ ഇനിയും ഉപയോ​ഗിക്കേണ്ടതെന്ന് തോന്നിയ ചില നടിമാരെ പരിചയപ്പെടാം.

    ഇവരുടെ ടാലന്റ് ഉപയോ​ഗിക്കപ്പെടാതെ പോവുന്നോ? കിട്ടുന്ന റോളുകൾ മികവുറ്റതാക്കുന്ന നടിമാർ
    1/6
    ലാൽജോസ് സിനിമ ഡയമണ്ട് നെക്ലേസിലൂടെ അഭിനയ രം​ഗ​ത്തെത്തിയ അനുശ്രീ ചെയ്യുന്ന കഥാപാത്രങ്ങളിൽ മിക്കതും തുടക്ക കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചന്ദ്രേട്ടൻ എവിടെയാ ഉൾപ്പെടെയുള്ള സിനിമകൾ ഇതിന് ഉദാഹരണമാണ്. എന്നാൽ പിന്നീട് അതേ കരിയർ ​ഗ്രാഫ് നിലനിർത്താൻ അനുശ്രീക്ക് കഴിഞ്ഞില്ല. കോമഡിയും വൈകാരികതയും ഒരുപോലെ സ്ക്രീനിൽ എത്തിക്കാനാവുന്ന ചുരുക്കം നടിമാരിൽ ഒരാളാണ് അനുശ്രീ. മികച്ച കഥാപാത്രങ്ങൾ കിട്ടിയാൽ അനുശ്രീയുടെ അഭിനയ മികവ് ഇനിയും പ്രേക്ഷകർക്ക് കാണാനാവും. 

    ഇവരുടെ ടാലന്റ് ഉപയോ​ഗിക്കപ്പെടാതെ പോവുന്നോ? കിട്ടുന്ന റോളുകൾ മികവുറ്റതാക്കുന്ന നടിമാർ
    2/6
    സഹ നടി വേഷങ്ങളിൽ മലയാളത്തിൽ തിളങ്ങാൻ സാധിക്കുന്ന നടിയാണ്  ദേവി അജിത്ത്. ആക്ഷൻ ഹീറോ ബിജുവിലെ ഏതാനും മിനിട്ടുള്ള രം​ഗം ഇതിന് ഉ​ദാഹരണം ആണ്. മകനെക്കുറിച്ചുള്ള ആവലാതി പൊലീസിനോട് പറയുന്ന രം​ഗത്തിൽ മികവുറ്റ പ്രകടനം ആണ് നടി കാഴ്ച വെച്ചത്. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ പിന്നീട് നടിയെ തേടി വന്നില്ല. 

    ഇവരുടെ ടാലന്റ് ഉപയോ​ഗിക്കപ്പെടാതെ പോവുന്നോ? കിട്ടുന്ന റോളുകൾ മികവുറ്റതാക്കുന്ന നടിമാർ
    3/6
    നടി അനന്യ തമിഴിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.  നാടോടികൾ, എങ്കെയും എപ്പോതും തുടങ്ങിയ  തമിഴ് സിനിമകളിൽ ചെയ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിൽ ഭ്രമം എന്ന സിനിമയിൽ മാത്രമാണ് അനന്യക്ക് കുറേക്കൂടി പെർഫോം ചെയ്യാനുള്ള കഥാപാത്രം ലഭിച്ചത്. സിനിമയിലെ വേഷം നടി മികച്ചതാക്കുകയും ചെയ്തു. നല്ല റോളുകൾ ലഭിച്ചാൽ തിളങ്ങുമെന്ന് നടി ഈ സിനിമയിലൂടെ തെളിയിച്ചു. 
    ഇവരുടെ ടാലന്റ് ഉപയോ​ഗിക്കപ്പെടാതെ പോവുന്നോ? കിട്ടുന്ന റോളുകൾ മികവുറ്റതാക്കുന്ന നടിമാർ
    4/6
    സിനിമകളിൽ സജീവമാണെങ്കിലും തുടക്ക കാലത്ത് മിയയെ തേടി വന്ന പോലുള്ള കഥാപാത്രങ്ങൾ നടിക്കിപ്പോൾ മലയാളത്തിൽ ലഭിക്കുന്നില്ല. ആദ്യ സിനിമയായ ചേട്ടായീസിൽ മികച്ച പ്രകടനം ആയിരുന്നു മിയ കാഴ്ച വെച്ചത്. പിന്നീട് അനാർക്കലി എന്ന സിനിമയിൽ ചെയ്ത വേഷവും നടി മികച്ചതാക്കി. സ്വന്തമായി ഡബ് ചെയ്യുന്ന നടിക്ക് ഇതും മുതൽക്കൂട്ടാണ്. 

    ഇവരുടെ ടാലന്റ് ഉപയോ​ഗിക്കപ്പെടാതെ പോവുന്നോ? കിട്ടുന്ന റോളുകൾ മികവുറ്റതാക്കുന്ന നടിമാർ
    5/6
    അഭിനയത്തിൽ ഇന്ന് മലയാളത്തിൽ എടുത്ത് പറയാൻ പറ്റുന്ന നടിയാണ് നൈല ഉഷ. പൊറിഞ്ച് മറിയം ജോസിൽ നടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് പാപ്പൻ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ച നടിക്ക് പൊറിഞ്ച് മറിയം പോലെ ഇംപാക്ട് ഉണ്ടാക്കിയ മറ്റൊരു സിനിമ ഇതുവരെ ലഭിച്ചിട്ടില്ല. മാസ് വേഷങ്ങൾ ചെയ്യാൻ പറ്റുന്ന മലയാളത്തിലെ ചുരുക്കം നടിമാരിൽ ഒരാളാണ് നൈല ഉഷ.

    ഇവരുടെ ടാലന്റ് ഉപയോ​ഗിക്കപ്പെടാതെ പോവുന്നോ? കിട്ടുന്ന റോളുകൾ മികവുറ്റതാക്കുന്ന നടിമാർ
    6/6
    മലയാളി അല്ലെങ്കിലും നടി പ്രിയാമണി കേരളത്തിന് സുപരിചിതയാണ്. തിരക്കഥ, പുതിയമുഖം, പ്രാഞ്ചിയേട്ടൻ, ​ഗ്രാന്റ് മാസ്റ്റർ തുടങ്ങിയ സിനിമകളിൽ പ്രിയാമണി ആയിരുന്നു നായിക. നടിയുടെ കരിയറിലെ ഏറ്റവും മികച്ച റോളുകളിലൊന്നായാണ് തിരക്കഥ എന്ന സിനിമ വിശേഷിപ്പിക്കപ്പെടുന്നത്. അത്യു​ഗ്രൻ പ്രകടനം കാഴ്ച വെച്ച നടിയെ തേടി ആ വർഷത്തെ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിച്ചു.  എന്നാൽ പിന്നീട് ഇത്തരത്തിലുള്ള റോളുകൾ മലയാളത്തിൽ നിന്ന് പ്രിയാമണിക്ക് ലഭിച്ചിട്ടില്ല. അതേസമയം നടി ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തയാവുകയും ചെയ്തു. നടിയുടെ മികച്ച ഒരു മലയാള സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X