ആകസ്മികമായി പങ്കാളികളെ നഷ്ടപ്പെട്ടപ്പോൾ; ചെറിയ പ്രായത്തിൽ ഭർത്താക്കൻമാർ മരിച്ച നടിമാർ

  താരത്തിളക്കത്തിനൊപ്പം സെലിബ്രറ്റികളുടെ ജീവിതത്തിൽ മറ്റെല്ലാവരെയും പോലെ തന്നെ ആകസ്മിക സംഭവങ്ങളും ഉണ്ടാവാറുണ്ട്. അപ്രതീക്ഷിതമായ തിരിച്ചടികൾ കരിയറിലും ജീവിതത്തിലും നേരിട്ട താരങ്ങളും ഏറെയാണ്. ചെറിയ പ്രായത്തിൽ തന്നെ ഭർത്താക്കൻമാർ മരണപ്പെട്ട നടിമാരെ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Saturday, November 12, 2022, 18:17 [IST]
  ആകസ്മികമായി പങ്കാളികളെ നഷ്ടപ്പെട്ടപ്പോൾ; ചെറിയ പ്രായത്തിൽ ഭർത്താക്കൻമാർ മരിച്ച നടിമാർ
  1/5
  ബോളിവുഡിൽ 80 കളിൽ തിളങ്ങി നിന്ന നായിക നടിയാണ് രേഖ. നടിയുടെ ഭർത്താവ് മുകേഷ് അ​ഗർവാൾ 1990 ലാണ് മരിക്കുന്നത്. ഡൽഹിയിലെ ബിസിനസ്കാരനായിരുന്നു മുകേഷ് അ​ഗർവാൾ. ആത്മഹത്യ ചെയ്യുകയായിരുന്നു ഇദ്ദേഹം. മുകേഷിന്റെ ബിസിനസിൽ തിരിച്ചടികൾ വന്നു. ഇതിനിടെ രേഖയുമായുള്ള വിവാഹ ബന്ധത്തിലും പ്രശ്നങ്ങൾ ആയി. ഇതോടെയാണ് മുകേഷ് അ​ഗർവാൾ ആത്മഹത്യ ചെയ്തത്. അന്ന് 36 വയസായിരുന്നു രേഖയ്ക്ക്. 
  ബോളിവുഡിൽ 80 കളിൽ തിളങ്ങി നിന്ന നായിക നടിയാണ് രേഖ. നടിയുടെ ഭർത്താവ് മുകേഷ് അ​ഗർവാൾ 1990 ലാണ്...
  ആകസ്മികമായി പങ്കാളികളെ നഷ്ടപ്പെട്ടപ്പോൾ; ചെറിയ പ്രായത്തിൽ ഭർത്താക്കൻമാർ മരിച്ച നടിമാർ
  2/5
  2022 ജൂണിലാണ് നടി മീനയുടെ ഭർത്താവ് വിദ്യസാ​ഗർ മരണപ്പെട്ടത്. ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ അവയങ്ങൾ പ്രവർത്തനര​ഹിതമായായിരുന്നു മരണം. ഇരുവർക്കും ഒരു മകളുമുണ്ട്. ഭർത്താവിന്റെ മരണ ശേഷം മാനസികമായി തളർന്ന മീന ഇപ്പോൾ പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. 
  2022 ജൂണിലാണ് നടി മീനയുടെ ഭർത്താവ് വിദ്യസാ​ഗർ മരണപ്പെട്ടത്. ശ്വാസ കോശ സംബന്ധമായ...
  ആകസ്മികമായി പങ്കാളികളെ നഷ്ടപ്പെട്ടപ്പോൾ; ചെറിയ പ്രായത്തിൽ ഭർത്താക്കൻമാർ മരിച്ച നടിമാർ
  3/5
  ബോളിവുഡ് നടി ശാന്തിപ്രിയയുടെ ഭർത്താവും നേരത്തെ മരണപ്പെട്ടതാണ്. 1999 ലാണ് ശാന്തി നടി സിദ്ധാർത്ഥ് റേയ്നെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും രണ്ട് കുട്ടികളും പിറന്നു. ശാന്തിപ്രിയക്ക് 35 വയസ്സുള്ളപ്പോൾ ഭർത്താവ് ഹൃദയാഘാതം വന്ന് മരിച്ചു. അക്ഷയ് കുമാറിന്റെ സൗ​ഗദ്ധ് എന്ന സിനിമയാണ് ബോളിവുഡിൽ ശാന്തിപ്രിയയെ പ്രശസ്ത ആക്കിയത്. 
  ബോളിവുഡ് നടി ശാന്തിപ്രിയയുടെ ഭർത്താവും നേരത്തെ മരണപ്പെട്ടതാണ്. 1999 ലാണ് ശാന്തി നടി സിദ്ധാർത്ഥ്...
  ആകസ്മികമായി പങ്കാളികളെ നഷ്ടപ്പെട്ടപ്പോൾ; ചെറിയ പ്രായത്തിൽ ഭർത്താക്കൻമാർ മരിച്ച നടിമാർ
  4/5
  വിനോദ ലോകത്തെ പ്രമുഖ താരങ്ങളിൽ ഒരാളാണ് മന്ദിര ബേഡി. ടെലിവിഷൻ പരിപാടികളിൽ അവതാരക ആയെത്തിയ മന്ദിര പിന്നീട് സിനിമകളിലും അഭിനയിച്ചു. ഫിലിം മേക്കർ രാജ് കൗശൽ ആയിരുന്നു നടിയുടെ ഭർത്താവ്. 2021 ൽ നടിയുടെ ഭർത്താവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭർത്താവ് മരണപ്പെടുമ്പോൾ നടിക്ക് 49 വയസ്സായിരുന്നു.
  വിനോദ ലോകത്തെ പ്രമുഖ താരങ്ങളിൽ ഒരാളാണ് മന്ദിര ബേഡി. ടെലിവിഷൻ പരിപാടികളിൽ അവതാരക ആയെത്തിയ...
  ആകസ്മികമായി പങ്കാളികളെ നഷ്ടപ്പെട്ടപ്പോൾ; ചെറിയ പ്രായത്തിൽ ഭർത്താക്കൻമാർ മരിച്ച നടിമാർ
  5/5
  മുൻ നടി കയകസ്ഷൻ പട്ടേലിന്റെ ഭർത്താവ് 2019 ലാണ് മരിക്കുന്നത്. 2000 ലാണ് നടി വിവാഹിത ആയത്. അരീഫ് പട്ടേൽ ആയിരുന്നു നടിയുടെ ഭർത്താവ്. ഇരുവർക്കും രണ്ട് കുട്ടികളും ഉണ്ട്. ഹൃദയാഘാതം മൂലമാണ് അരീഖ് മരിക്കുന്നത്. ശേഷം കുട്ടികളുടെ കാര്യങ്ങൾ‌ നടി ഒറ്റയ്ക്കാണ് നോക്കുന്നത്. 
  മുൻ നടി കയകസ്ഷൻ പട്ടേലിന്റെ ഭർത്താവ് 2019 ലാണ് മരിക്കുന്നത്. 2000 ലാണ് നടി വിവാഹിത ആയത്. അരീഫ് പട്ടേൽ...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X