ആവേശത്തിൽ പങ്കാളിയുടെ പേര് ടാറ്റൂ ചെയ്തു; പ്രണയം അവസാനിച്ചതോടെ കുടുങ്ങിയ താരങ്ങൾ

  ശരീരത്തിൽ പച്ച കുത്തുന്നത് യുവാക്കൾക്കിടയിൽ ഇന്ന് ട്രെൻഡ് ആണ്. ഇഷ്ടപ്പെട്ട വാചകങ്ങൾ, സ്വന്തം പേര് തുടങ്ങിയവയൊക്കെ പച്ച കുത്തുന്നവർ ഉണ്ട്. ചിലർ തങ്കളുടെ പങ്കാളിയുടെ പേരും ടാറ്റൂ ചെയ്യും. ഇത്തരത്തിൽ പങ്കാളിയുടെ പേര് ടാറ്റൂ ചെയ്ത് അവസാനം ഇവരുമായി വേർപിരിഞ്ഞപ്പോൾ  പരുങ്കലിലായ ചില താരങ്ങളെ പരിചയപ്പെടാം. 

  By Abhinand Chandran
  | Published: Monday, September 12, 2022, 19:22 [IST]
  ആവേശത്തിൽ പങ്കാളിയുടെ പേര് ടാറ്റൂ ചെയ്തു; പ്രണയം അവസാനിച്ചതോടെ കുടുങ്ങിയ താരങ്ങൾ
  1/5
  കടുത്ത പ്രണയത്തിലായിരുന്ന സമാന്തയും നാ​ഗചൈതന്യയും 2017 ലാണ് വിവാഹം കഴിക്കുന്നത്. ടാറ്റുവിനോട് ഭ്രമമുള്ള രണ്ട് പേരും വിവാഹത്തിന്റെ ഡേറ്റ് വരെ ശരീരത്തിൽ പച്ച കുത്തിയിരുന്നു.  എന്നാൽ 2021 ഓടെ ഇരുവരും വേർപിരിഞ്ഞു.  പച്ചകുത്തിയത് അബദ്ധമായെന്ന്  സമാന്ത തന്നെ അടുത്തിടെ തുറന്നു പറയുകയും ചെയ്തിരുന്നു. 
  കടുത്ത പ്രണയത്തിലായിരുന്ന സമാന്തയും നാ​ഗചൈതന്യയും 2017 ലാണ് വിവാഹം കഴിക്കുന്നത്. ടാറ്റുവിനോട്...
  ആവേശത്തിൽ പങ്കാളിയുടെ പേര് ടാറ്റൂ ചെയ്തു; പ്രണയം അവസാനിച്ചതോടെ കുടുങ്ങിയ താരങ്ങൾ
  2/5
  നടൻ ഹൃതിക് റോഷനും മുൻ ഭാര്യ സൂസൻ ഖാനും തങ്ങളുടെ പ്രണയം പരസ്പരം ടാറ്റൂ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. ടാറ്റു പിന്നീട് മറ്റ് ഡിസെെനുകളാക്കുകയായിരുന്നു സൂസൻ.  
  നടൻ ഹൃതിക് റോഷനും മുൻ ഭാര്യ സൂസൻ ഖാനും തങ്ങളുടെ പ്രണയം പരസ്പരം ടാറ്റൂ ചെയ്തിരുന്നു. എന്നാൽ...
  ആവേശത്തിൽ പങ്കാളിയുടെ പേര് ടാറ്റൂ ചെയ്തു; പ്രണയം അവസാനിച്ചതോടെ കുടുങ്ങിയ താരങ്ങൾ
  3/5
  നടൻ രൺബീർ കപൂറുമായി കടുത്ത പ്രണയത്തിലായ സമയത്താണ് ദീപിക കഴുത്തിന് പിന്നിൽ ആർകെ എന്ന് ടാറ്റൂ ചെയ്തത്. ടാറ്റൂ വളരെ ഭം​ഗിയിൽ ചെയ്തെങ്കിലും ഇരുവരുടെയും പ്രണയം അധിക കാലം നീണ്ടു നിന്നില്ല. രണ്ട് വർഷത്തിനുള്ളിൽ രൺബീർ ദീപികയുമായി വേർപിരിഞ്ഞു.  ടാറ്റൂ മാത്രം ബാക്കിയായി. കുറച്ചു കാലം ഈ ടാറ്റു അതേപോലെ തന്നെ വെച്ച് ദീപിക പിന്നീട് ഇതിന് മേൽ മറ്റ് ചില ഡിസൈനുകൾ ചെയ്ത് ടാറ്റു നിലനിർത്തി. 
  നടൻ രൺബീർ കപൂറുമായി കടുത്ത പ്രണയത്തിലായ സമയത്താണ് ദീപിക കഴുത്തിന് പിന്നിൽ ആർകെ എന്ന് ടാറ്റൂ...
  ആവേശത്തിൽ പങ്കാളിയുടെ പേര് ടാറ്റൂ ചെയ്തു; പ്രണയം അവസാനിച്ചതോടെ കുടുങ്ങിയ താരങ്ങൾ
  4/5
  കോളിവുഡിൽ വൻ വാർത്തയായിരുന്നു ഒരു കാലത്ത് നയൻതാരയും പ്രഭുദേവയും തമ്മിലുള്ള പ്രണയം. നയൻസ് അഭിനയിച്ച സിനിമകളിൽ ഡാൻസ് കൊറിയോ​ഗ്രാഫ് ചെയ്യാനെത്തിയപ്പോഴാണ് പ്രഭുദേവ നടിയുമായി പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പ്രഭുദേവ ഈ സമയത്ത് വിവാഹിതനും പിതാവുമായിരുന്നു. എന്നാൽ നയൻതാരയുമായി പ്രഭുദേവ കടുത്ത പ്രണയത്തിലായി. പ്രണയ കാലത്ത് പ്രഭുദേവയുടെ പേര് നയൻസ് തന്റെ കൈയിൽ പച്ച കുത്തുകയും ചെയ്തു. എന്നാൽ 2011 ഓടെ ഇരുവരും വേർപിരിഞ്ഞു.  ഇതിനു ശേഷവും കുറച്ചു കാലം നയൻസിന്റെ കൈയിൽ പ്രഭു എന്ന ടാറ്റൂ ഉണ്ടായിരുന്നെങ്കിലും പിന്നീടിത് പോസിറ്റിവിറ്റി എന്നാക്കി മാറ്റി. 
  കോളിവുഡിൽ വൻ വാർത്തയായിരുന്നു ഒരു കാലത്ത് നയൻതാരയും പ്രഭുദേവയും തമ്മിലുള്ള പ്രണയം. നയൻസ്...
  ആവേശത്തിൽ പങ്കാളിയുടെ പേര് ടാറ്റൂ ചെയ്തു; പ്രണയം അവസാനിച്ചതോടെ കുടുങ്ങിയ താരങ്ങൾ
  5/5
  ഏക് ദിവാന ഥാ എന്ന സിനിമയിൽ ഒപ്പം അഭിനയിച്ച പ്രതിക് ബബ്ബറുമായി പ്രണയത്തിലായ സമയത്താണ് നടി ആമി ജാക്സൻ നടന്റെ പേര് സൂചിപ്പിക്കുന്ന മേര പ്യാർ മേരി പ്രതിക് എന്ന വലിയ ടാറ്റൂ ചെയ്തത്. എന്നാൽ സിനിമ കഴിഞ്ഞ് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ഈ പ്രണയം അവസാനിച്ചു. ടാറ്റൂ പിന്നീട് അമി ജാക്സൺ നീക്കം ചെയ്യുകയും ചെയ്തു. പ്രതിക് ബബ്ബറും അമിയോടുള്ള പ്രണയ സൂചനയ്ക്ക് പച്ച കുത്തിയിരുന്നു. മേര പ്യാർ മേരി അമി എന്ന ഈ ടാറ്റു കൈയിൽ നടൻ പിന്നീട് മായ്ച്ചുമില്ല. പകരം മറ്റ് ചില ഡിസൈനുകൾ ഇതിന് മേൽ ചെയ്തു. 
  ഏക് ദിവാന ഥാ എന്ന സിനിമയിൽ ഒപ്പം അഭിനയിച്ച പ്രതിക് ബബ്ബറുമായി പ്രണയത്തിലായ സമയത്താണ് നടി ആമി...
  Loading next story
  Go Back to Article Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X