twitter
    bredcrumb

    ലാംഗ്വേജ് എല്ലാം ഓക്കെയായി വരുന്നു... സൌത്തിൽ ഹിറ്റുകൾ വാരിക്കൂട്ടാനൊരുങ്ങി നടി ഐശ്വര്യ ലക്ഷ്മി

    By Akhil Mohanan
    | Published: Sunday, August 28, 2022, 18:08 [IST]
    സിനിമ പശ്ചാത്തലം ഇല്ലാതെ ഒരാൾക്ക് സിനിമയിൽ നിലയുറപ്പിക്കാൻ കഴിയുന്ന കാലഘട്ടമാണിത്. അനവധി താരങ്ങൾ അത്തരത്തിൽ തന്റേതായ സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ആ നിരയിൽ മുന്നിൽ നിൽക്കുന്ന ആളാണ്‌ നടി ഐശ്വര്യ ലക്ഷ്മി. മലയാളത്തിൽ തുടങ്ങിയ നടി ഈ വർഷം സൗത്തിൽ സജീവമായിരിക്കുകയാണ്. അറിയാം കൂടുതൽ.
    ലാംഗ്വേജ് എല്ലാം ഓക്കെയായി വരുന്നു... സൌത്തിൽ ഹിറ്റുകൾ വാരിക്കൂട്ടാനൊരുങ്ങി നടി ഐശ്വര്യ ലക്ഷ്മി
    1/8
    നടി ഐശ്വര്യ ലക്ഷ്മി തമിഴ് തെലുങ്ക് ഇൻഡസ്ടറികളിൽ തന്റെ സ്ഥാനം നേടിയെടുത്ത വർഷമാണിത്. ഹിറ്റുകൾ അനവധി നേടിയ നടി തന്റെ സിനിമ വളർച്ച നോക്കി കാണുകയാണ്. ഏതൊരു പുതു മുഖത്തിനും പ്രചോദനം നൽകുന്ന വളർച്ചയാണ് നടിയുടേത്.
    ലാംഗ്വേജ് എല്ലാം ഓക്കെയായി വരുന്നു... സൌത്തിൽ ഹിറ്റുകൾ വാരിക്കൂട്ടാനൊരുങ്ങി നടി ഐശ്വര്യ ലക്ഷ്മി
    2/8
    സിനിമ പാരമ്പര്യം ഇല്ലാത്ത നടി ചുരുങ്ങിയ കാലയളവിലാണ് വളർന്നു വന്നത്. തന്റെ കഴിവിൽ പൂർണ വിശ്വാസം ഉള്ളത് കൊണ്ടാണത് എന്നു നടി തന്നെ പറഞ്ഞിട്ടുണ്ട്. മോഡലിംഗിൽ നിന്നാണ് നടി സിനിമയിലേക്ക് വരുന്നത്. അഭിനയം ചിന്തിക്കാതിരുന്ന ആളായിരുന്നു താൻ. പക്ഷെ ഇപ്പോൾ അതുതന്നെയാണ് ഏറ്റവും ഇഷ്ടം, നടി പറയുന്നു.
    ലാംഗ്വേജ് എല്ലാം ഓക്കെയായി വരുന്നു... സൌത്തിൽ ഹിറ്റുകൾ വാരിക്കൂട്ടാനൊരുങ്ങി നടി ഐശ്വര്യ ലക്ഷ്മി
    3/8
    ഇന്ന് സൗത്തിൽ സൂപ്പർ നായികയാണ് ഐശ്വര്യ. തമിഴിലും തെലുങ്കിലും അനവധി ഹിറ്റുകൾ നടി നേടി കഴിഞ്ഞു. വിശാൽ നായകനായ ആക്ഷൻ ആയിരുന്നു ആദ്യ തമിഴ് സിനിമ. വിശാൽ, ആര്യ, ധനുഷ് തുടങ്ങിയ തമിഴ് മുൻനിര നായകന്മാരുടെ കൂടെ അഭിനയിച്ചു കഴിഞ്ഞു താരം.
    ലാംഗ്വേജ് എല്ലാം ഓക്കെയായി വരുന്നു... സൌത്തിൽ ഹിറ്റുകൾ വാരിക്കൂട്ടാനൊരുങ്ങി നടി ഐശ്വര്യ ലക്ഷ്മി
    4/8
    നിവിൻ പോളിയുടെ നായികയാണ് ഐശ്വര്യ അഭിനയം തുടങ്ങുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ആണ് ആദ്യ സിനിമ. എന്നാൽ നടിയെ കൂടുതൽ പോപ്പുലർ ആക്കിയത് മായാനദി ആണ്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം നടിയുടെ കരിയർ ബെസ്റ്റ് ആണ്. പിന്നീട് അനവധി ചിത്രങ്ങൾ മലയാളത്തിൽ ചെയ്തു.
    ലാംഗ്വേജ് എല്ലാം ഓക്കെയായി വരുന്നു... സൌത്തിൽ ഹിറ്റുകൾ വാരിക്കൂട്ടാനൊരുങ്ങി നടി ഐശ്വര്യ ലക്ഷ്മി
    5/8
    ഈ വർഷം ആണ് നടി തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. സത്യദേവ് നായകനായ ഗോഡ്സെ ആയിരുന്നു ചിത്രം. ഗോപിഗണേഷ് പട്ടാഭി സംവിധാനം ചെയ്ത ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. അനവധി തെലുങ്ക് ചിത്രങ്ങൾ നടിയുടേതായി വരുന്നുണ്ട്.
    ലാംഗ്വേജ് എല്ലാം ഓക്കെയായി വരുന്നു... സൌത്തിൽ ഹിറ്റുകൾ വാരിക്കൂട്ടാനൊരുങ്ങി നടി ഐശ്വര്യ ലക്ഷ്മി
    6/8
    തമിഴിലാണ് നടിയുടെ മികച്ച സിനിമകൾ വരുന്നത്. ആര്യ നായകനാവുന്ന ക്യാപ്റ്റൻ അടുത്തുതന്നെ. റിലീസ് ആകും. സൈ-ഫൈ ജോണർ സിനിമയുടെ ട്രൈലർ ഹിറ്റാണ്. മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവൻ ആണ് അടുത്ത റിലീസ്. നടിയുടെ കരിയർ മാറ്റാൻ ചാൻസ് ഉള്ള സിനിമയാണിത്.
    ലാംഗ്വേജ് എല്ലാം ഓക്കെയായി വരുന്നു... സൌത്തിൽ ഹിറ്റുകൾ വാരിക്കൂട്ടാനൊരുങ്ങി നടി ഐശ്വര്യ ലക്ഷ്മി
    7/8
    തമിഴിലും തെലുങ്കിലും. അഭിനയിക്കുമ്പോൾ. ഭാഷ പ്രശ്നം ആകാറുണ്ട് എന്നാണ് താരം പറയുന്നത്. നടിയുടെ അഭിപ്രായത്തിൽ തന്റെ തമിഴ്, തെലുങ്കിനെക്കാളും മോശമാണ് എന്നാണ്. ഭാഷകൾ ഏതായാലും നടി തന്നെ ഡബ്ബ് ചെയ്യാൻ ശ്രമിക്കാറുണ്ട്.
    ലാംഗ്വേജ് എല്ലാം ഓക്കെയായി വരുന്നു... സൌത്തിൽ ഹിറ്റുകൾ വാരിക്കൂട്ടാനൊരുങ്ങി നടി ഐശ്വര്യ ലക്ഷ്മി
    8/8
    ഈ വർഷം നടിയുടെ കരിയറിലെ ബെസ്റ്റ് വർഷം തന്നെയാണ്. ആന്തോളജി ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു, തെലുങ്കിൽ വന്നു എന്നതെല്ലാം പ്രാധനമാണ്. സായിപല്ലവിയുടെ ഗാർഗി എന്ന സിനിമയിലൂടെ ഐശ്വര്യ നിർമതാവ് കൂടെ ആയിരിക്കുകയാണ്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X