twitter
    bredcrumb

    ആര്യക്കൊപ്പം തമിഴിൽ തിളങ്ങാൻ ഐശ്വര്യ, സോഷ്യൽ മീഡിയയിൽ തരംഗമായി ക്യാപ്റ്റൻ ട്രെയിലർ

    By Akhil Mohanan
    | Published: Thursday, August 25, 2022, 17:17 [IST]
    മലയാളത്തിൽ തന്റെ രണ്ടാമത്തെ സിനിമയിലൂടെ കഴിവ് തെളിയിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി.ഇന്ന് സൗത്ത്‌ തിളങ്ങി നിൽക്കുന്ന നടി മോഡലിംഗിലും സജീവമാണ്. ചെയ്ത സിനിമകൾ എല്ലാം ഹിറ്റാക്കാറുണ്ട്. തമിഴിൽ പുതിയ സിനിമയുമായാണ് നടി വരുന്നത്. അറിയാം കൂടുതൽ വിശേഷങ്ങൾ
    ആര്യക്കൊപ്പം തമിഴിൽ തിളങ്ങാൻ ഐശ്വര്യ, സോഷ്യൽ മീഡിയയിൽ തരംഗമായി ക്യാപ്റ്റൻ ട്രെയിലർ
    1/8
    സൗത്തിൽ സജീവമായ ഐശ്വര്യ ഏറ്റവും കൂടുതൽ അഭിനയിച്ച അന്യ ഭാഷ ചിത്രങ്ങൾ തമിഴിൽ ആണ്. നടിയുടെ ഏറ്റവും പുതിയ ചിത്രവും അവിടെനിന്നാണ്. ആര്യ നായകനാവുന്ന ക്യാപ്റ്റൻ ആണ് നടി നായികയാവുന്ന സിനിമ. ചിത്രത്തിൽ ട്രൈലെർ പുറത്തു വന്നിട്ടുണ്ട്.
    ആര്യക്കൊപ്പം തമിഴിൽ തിളങ്ങാൻ ഐശ്വര്യ, സോഷ്യൽ മീഡിയയിൽ തരംഗമായി ക്യാപ്റ്റൻ ട്രെയിലർ
    2/8
    ശക്തി സൗന്ദർ രാജ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ സെപ്റ്റംബറിൽ റിലീസിന് ഒരുങ്ങുകയാണ്. ആര്യ നായകനാവുന്ന സൈ-ഫൈ ചിത്രമാണ് ക്യാപ്റ്റൻ. പരീക്ഷണ ചിത്രങ്ങൾ അനവധി വരുന്ന തമിഴിൽ  ക്യാപ്റ്റനും വലിയ പ്രതീക്ഷയാണ് ഉള്ളത്. ടെഡി സിനിമയ്ക്ക് ശേഷം ആര്യയും ശക്തിയും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഉണ്ട്.
    ആര്യക്കൊപ്പം തമിഴിൽ തിളങ്ങാൻ ഐശ്വര്യ, സോഷ്യൽ മീഡിയയിൽ തരംഗമായി ക്യാപ്റ്റൻ ട്രെയിലർ
    3/8
    ചിത്രത്തിലെ ഗാനങ്ങളും ട്രൈലെരും യൂട്യൂബിൽ ഹിറ്റാണ്. കൈല എന്ന ഗാനം ലക്ഷകണക്കിന് ആരാധകരാണ് കണ്ടത്. ആര്യ-ഐശ്വര്യ ജോഡി മികച്ചതായിട്ടുണ്ട് എന്നാണ് ഇപ്പോൾ വരുന്ന അഭിപ്രായം. ഐശ്വര്യ ആദ്യമായാണ് ആര്യകൊപ്പം അഭിനയിക്കുന്നത്.
    ആര്യക്കൊപ്പം തമിഴിൽ തിളങ്ങാൻ ഐശ്വര്യ, സോഷ്യൽ മീഡിയയിൽ തരംഗമായി ക്യാപ്റ്റൻ ട്രെയിലർ
    4/8
    മലയാളത്തിൽ അനവധി സിനിമകൾ ചെയ്തു കഴിഞ്ഞ നടിയാണ് ഐശ്വര്യ. ഞണ്ടുകളുടെ നാട്ടിൽ ഇടവേള എന്ന സിനിമയിലൂടെ അഭിനയം തുടങ്ങിയ താരമാണ് ഐശ്വര്യ. എന്നാൽ നടിയെ കൂടുതൽ ജനകീയമാക്കിയത് മായാനദി ആണ്.
    ആര്യക്കൊപ്പം തമിഴിൽ തിളങ്ങാൻ ഐശ്വര്യ, സോഷ്യൽ മീഡിയയിൽ തരംഗമായി ക്യാപ്റ്റൻ ട്രെയിലർ
    5/8
    ടോവിനോ നായകനായി ആഷിക് അബു സംവിധാനം ചെയ്ത ചിത്രമാണ് മായാനദി. നടിയുടെ രണ്ടാമത്തെ സിനിമയായിരുന്നു ഇത്. ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ ലിപ്ലോക്ക് സീൻ വൈറലായിരുന്നു.
    ആര്യക്കൊപ്പം തമിഴിൽ തിളങ്ങാൻ ഐശ്വര്യ, സോഷ്യൽ മീഡിയയിൽ തരംഗമായി ക്യാപ്റ്റൻ ട്രെയിലർ
    6/8
    മോഡലിംഗിൽ നിന്നാണ് നടി സിനിമയിലേക്ക് വന്നത്. പഠനകാലത്തും അതിനു ശേഷവുമായി അനവധി മോഡലിംഗ് ചെയ്തിട്ടുണ്ട് താരം. പോപ്പുലർ പ്രോഡക്ടസ് പലതിനും മോഡൽ ആയിട്ടുണ്ട് ഐശ്വര്യ. പിന്നീട് ആണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്.
    ആര്യക്കൊപ്പം തമിഴിൽ തിളങ്ങാൻ ഐശ്വര്യ, സോഷ്യൽ മീഡിയയിൽ തരംഗമായി ക്യാപ്റ്റൻ ട്രെയിലർ
    7/8
    ഈ വർഷം നടിക്ക് മലയാളത്തിൽ വലിയ നേട്ടങ്ങൾ ഒന്നും തന്നെയില്ല. അർച്ചന 31 നോട്ട്ഔട്ട്‌ പരാജയമായിരുന്നു. പക്ഷെ തമിഴിൽ ചെയ്ത ഗാർഗി എന്ന സിനിമ നടിയുടെ ബെസ്റ്റ് ആണ്. ചിത്രത്തിലെ ചെറിയ വേഷം ആണെങ്കിലും വലിയ പ്രാധാന്യമുള്ള കഥാപാത്രം നടിക്ക് എന്നും അഭിമാനിക്കാവുന്നതാണ്.
    ആര്യക്കൊപ്പം തമിഴിൽ തിളങ്ങാൻ ഐശ്വര്യ, സോഷ്യൽ മീഡിയയിൽ തരംഗമായി ക്യാപ്റ്റൻ ട്രെയിലർ
    8/8
    താരം കാത്തിരിക്കുന്ന മറ്റൊരു റിലീസ് പൊന്നിയിൻ സെൽവൻ ആണ്. മനിരത്നം സംവിധാനം ചെയ്യുന്ന പീരീഡ് ഡ്രാമ, തമിഴിൽ ഈ വർഷത്തെ ഏറ്റവും വലിയ റിലീസ് ആണ്. ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായ സിനിമയിൽ മികച്ച വേഷം തന്നെ നടി ചെയ്യുന്നുണ്ട്.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X